AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Blasters: മഞ്ഞപ്പട അല്‍ ഫര്‍സാന്‍ ഗ്രൂപ്പിന് സ്വന്തം; കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍

Al Fursan Sports Investment takes over Kerala Blasters FC: കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ഉടമകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. യുഎഇ കേന്ദ്രീകരിച്ചുള്ള അൽ ഫുർസാൻ സ്പോർട്സ് ഇൻവെസ്റ്റ്‌മെന്റ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ ഏറ്റെടുക്കാൻ ഒരുങ്ങുന്നതായി സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ മാർക്കസ് മെർഗുൽഹാവോ വെളിപ്പെടുത്തി. വൈകുന്നേരം നടക്കുന്ന പത്രസമ്മേളനത്തിൽ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും.

Kerala Blasters: മഞ്ഞപ്പട അല്‍ ഫര്‍സാന്‍ ഗ്രൂപ്പിന് സ്വന്തം; കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍
Al Fursan sports investment set to acquire Kerala Blasters FC Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 29 Sep 2026 | 04:33 PM

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ഉടമകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. യുഎഇ കേന്ദ്രീകരിച്ചുള്ള അൽ ഫുർസാൻ സ്പോർട്സ് ഇൻവെസ്റ്റ്‌മെന്റ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ ഏറ്റെടുക്കാൻ ഒരുങ്ങുന്നതായി സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ മാർക്കസ് മെർഗുൽഹാവോ വെളിപ്പെടുത്തി. അടുത്ത ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ കരാർ പൂർത്തിയാകും. ഇന്ന് വൈകുന്നേരം നടക്കുന്ന പത്രസമ്മേളനത്തിൽ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. യുഎഇ രാജകുടുംബവുമായി അടുത്ത ബന്ധമുള്ള ഒരു കണ്‍സോര്‍ഷ്യം ക്ലബ് ഏറ്റെടുത്തേക്കുമെന്ന് നേരത്തെ സൂചനകള്‍ പുറത്തുവന്നിരുന്നു. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില കമ്പനികള്‍ ബ്ലാസ്റ്റേഴ്‌സുമായി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

2016 മുതല്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ നടത്തിപ്പ് ചുമതല നിര്‍വഹിക്കുന്നത് ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാഗ്നം സ്‌പോര്‍ട്‌സാണ്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള കാരണങ്ങള്‍ മൂലം ഉടമസ്ഥാവകാശം വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അടുത്ത സീസണിലേക്കുള്ള താരങ്ങളുടെ ട്രാന്‍സ്ഫര്‍ അടക്കമുള്ള കാര്യങ്ങളിലേക്ക് ഇനി കടക്കേണ്ടതുണ്ട്. കഴിഞ്ഞ സീസണില്‍ ലോണടിസ്ഥാനത്തില്‍ ടീം വിട്ടിരുന്ന അഡ്രിയാന്‍ ലൂണ ഇത്തവണ ബ്ലാസ്‌റ്റേഴ്‌സിനൊപ്പം തുടര്‍ന്നേക്കും.

Also Read: പ്രശസ്തി വന്നപ്പോള്‍ വോസിന്യയ്ക്ക് നഷ്ടപ്പെട്ടത് സമാധാനം; പഴയ ജീവിതം മതിയായിരുന്നുവെന്ന് ലോകകപ്പ് ഹീറോ

ഹോം ഗ്രൗണ്ട് കൊച്ചിയോ?

കേരള ബ്ലാസ്‌റ്റേഴ്‌സ് ഹോം ഗ്രൗണ്ട് കോഴിക്കോട്ടേക്കോ, മലപ്പുറത്തേക്കോ മാറ്റിയേക്കുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അടുത്ത സീസണിലും ബ്ലാസ്റ്റേഴ്‌സിന്റെ തട്ടകം കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയമായിരിക്കുമെന്നാണ് സൂചന.

ഐഎസ്എല്‍ ഷെഡ്യൂള്‍

അടുത്ത ഐഎസ്എല്‍ സീസണിലെ ആദ്യ ഘട്ട ഷെഡ്യൂള്‍ പുറത്തുവിട്ടു. രണ്ടാം ഘട്ട ഷെഡ്യൂള്‍ പിന്നീട് പുറത്തുവിടും. ഒക്ടോബര്‍ 11-ന് ഇന്റര്‍ കാശിക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരം. നിലവില്‍ പുറത്തുവന്നിരിക്കുന്ന ഷെഡ്യൂള്‍ പ്രകാരം ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍ നോക്കാം.

  • ഒക്ടോബര്‍ 11-ന് ഇന്റര്‍ കാശിക്കെതിരെ
  • ഒക്ടോബര്‍ 18-ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ
  • ഒക്ടോബര്‍ 25-ന് മുംബൈ സിറ്റിക്കെതിരെ
  • ഒക്ടോബര്‍ 31-ന് ചെന്നൈയിന്‍ എഫ്‌സിക്കെതിരെ
  • നവംബര്‍ 29-ന് ഗോവ എഫ്‌സിക്കെതിരെ
  • ഡിസംബര്‍ ആറിന് ചര്‍ച്ചില്‍ ബ്രദേഴ്‌സിനെതിരെ
  • ഡിസംബര്‍ പത്തിന് എസ്‌സി ഡല്‍ഹിക്കെതിരെ
  • ഡിസംബര്‍ 14-ന് പഞ്ചാബിനെതിരെ
  • ഡിസംബര്‍ 20-ന് ഒഡീഷയ്‌ക്കെതിരെ
  • ജനുവരി മൂന്നിന് ബെംഗളൂരുവിനെതിരെ
  • ജനുവരി 10-ന് മോഹന്‍ ബഗാനെതിരെ
  • ജനുവരി 16-ന് ഈസ്റ്റ് ബംഗാളിനെതിരെ

ഒക്ടോബര്‍ പത്തിനാണ് അടുത്ത ഐഎസ്എല്‍ സീസണ്‍ ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ ബെംഗളൂരു എഫ്‌സി സ്‌പോര്‍ട്ടിങ് ക്ലബ് ഡല്‍ഹിയുമായി ഏറ്റുമുട്ടും. ബെംഗളരുവിലെ ശ്രീ കണ്ഠീരവ സ്‌റ്റേഡിയത്തിലാണ് മത്സരം.

English Summary

Al Fursan Sports Investment is acquiring Kerala Blasters FC today. The official contract signing will happen within two hours. New owners will announce the detailed corporate structure at a press conference. This major takeover marks an exciting new era for the ISL club.

Follow Us