KBFC vs NEUFC: കേരള ബ്ലാസ്റ്റേഴ്‌സിന് നാണംകെട്ട തോല്‍വി; നോര്‍ത്ത് ഈസ്റ്റ് പഞ്ഞിക്കിട്ടു

Kerala Blasters vs NorthEast United FC: സ്റ്റാര്‍ട്ടിങ് ഇലവന്‍-അർഷ് അൻവർ ഷെയ്ഖ് (ഗോള്‍കീപ്പര്‍), ഹോർമിപാം റൂയിവ, ജെയിംസ് ബോൾട്ടൺ, ഐബാൻ ഡോലിംഗ്, ആമേ റണവാഡെ, സുമിത് ശർമ്മ, ഫ്രെഡി ലല്ലാവ്മ, വിബിൻ മോഹനൻ, അഡ്രിയാൻ ലൂണ, ആന്ദ്രെ ഗ്രീൻ, മോമോ യാന്‍സെയ്ന്‍.

KBFC vs NEUFC: കേരള ബ്ലാസ്റ്റേഴ്‌സിന് നാണംകെട്ട തോല്‍വി; നോര്‍ത്ത് ഈസ്റ്റ് പഞ്ഞിക്കിട്ടു

Kerala Blasters Vs Northeast United Fc

Updated On: 

18 Oct 2026 | 09:43 PM

ഗുവാഹത്തി: ഐഎസ്എല്‍ 2026-27 സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യ തോല്‍വി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് 4-1നാണ് ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്തത്. അലദിന്‍ അജറായി, അന്റോണിയോ മൊയാനോ, അമന്‍ സികെ എന്നിവരാണ് നോര്‍ത്ത് ഈസ്റ്റിനായി ഗോളുകള്‍ നേടിയത്. അജറായി രണ്ട് ഗോളുകളടിച്ചു. മോമോ യാന്‍സനാണ് ബ്ലാസ്‌റ്റേഴ്‌സിനായി വല കുലുക്കിയത്. രണ്ട് പകുതിയിലും നോര്‍ത്ത് ഈസ്റ്റ് രണ്ട് ഗോളുകള്‍ വീതമടിച്ചു. രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്‌സ് ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

ആദ്യ പകുതിയില്‍

ആദ്യ പകുതിയില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് നോര്‍ത്ത് ഈസ്റ്റ് ലീഡെടുത്തത്. 15-ാം മിനിറ്റില്‍ അലദിന്‍ അജറായിയും, ആദ്യ പകുതിയുടെ അവസാന നിമിഷം അന്റോണിയോ മൊയോനോയുമാണ് ഗോളുകളടിച്ചത്. ആദ്യ പകുതിയിലുടനീളം നോര്‍ത്ത് ഈസ്റ്റ് അക്രമിച്ച് കളിക്കുകയായിരുന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധത്തില്‍ വന്ന പിഴവുകള്‍ മുതലെടുത്താണ് നോര്‍ത്ത് ഈസ്റ്റ് ഗോളുകള്‍ അടിച്ചുകൂട്ടിയത്.

ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധം ആടിയുലഞ്ഞു. നോര്‍ത്ത് ഈസ്റ്റിന് ഒരു ഘട്ടത്തില്‍ പോലും ഭീഷണി ഉയര്‍ത്താന്‍ ബ്ലാസ്‌റ്റേഴ്‌സിന് സാധിച്ചില്ല.

രണ്ടാം പകുതിയില്‍

ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം ആദ്യ പകുതിയെക്കാള്‍ അല്‍പം ഭേദമായിരുന്നു രണ്ടാം പകുതി. രണ്ടാം പകുതിയില്‍ ചില മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചു. എങ്കിലും പ്രതിരോധം രണ്ടാം പകുതിയിലും അമ്പേ പരാജയമായിരുന്നു. 60-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനായി മോമോ യാന്‍സെന്‍ വല കുലുക്കി. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷ.

എന്നാല്‍ 70-ാം മിനിറ്റില്‍ അജറായി വീണ്ടും വല കുലുക്കിയതോടെ നോര്‍ത്ത് ഈസ്റ്റ് ലീഡ് ഭദ്രമാക്കി. 82-ാം മിനിറ്റിലാണ് അമന്റെ വക ഗോളെത്തിയത്. ഇതോടെ 4-1ന് എന്ന കൂറ്റന്‍ മാര്‍ജിനില്‍ നോര്‍ത്ത് ഈസ്റ്റ് ബ്ലാസ്‌റ്റേഴ്‌സിന്റെ പരിപ്പെടുത്തു.

മത്സരം കാണാം

Loading...
Unable to load recommendations.
Follow Us
മുടിക്കൊഴിച്ചിൽ തടയാൻ ഉള്ളി എണ്ണ, തയ്യാറാക്കേണ്ടത്...
രാവിലെ വെറും വയറ്റിൽ നെല്ലിക്ക കഴിക്കാമോ?
മഞ്ഞുമൂടിയ മലനിരകൾ കാണാൻ വണ്ടി കയറാം! 7 കിടിലൻ സ്ഥലങ്ങൾ ഇതാ!
പഠിത്തത്തിൽ മിടുക്കരാകാം! വിദ്യാരംഭത്തിൽ ജപിക്കേണ്ട മന്ത്രങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?