Ruben Amorim : മാനേജ്മെൻ്റിനെ വിമർശിച്ചു ; പരിശീലകൻ റൂബൻ അമോറിമിനെ പുറത്താക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്
Mannchester United Ruben Amorim : ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിൻ്റ് പട്ടികയിൽ താഴെയുള്ള ലീഡ്സ് യുണൈറ്റിഡിനോടും വൂൾവ്സിനോടും സമനില വഴങ്ങിയതിന് പിന്നാലെയാണ് മഞ്ചാസ്റ്റർ യുണൈറ്റഡ് റൂബൻ അമോറിമിനെ പുറത്താക്കാൻ തീരുമാനമെടുത്തത്.

Ruben Amorim
ചെൽസിക്ക് പിന്നാലെ തങ്ങളുടെ മുഖ്യപരിശീലകനെ പുറത്താക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ്. പോർച്ചുഗീസ് പരിശീലകൻ റൂബൻ അമോറിം ക്ലബ് മാനേജ്മെൻ്റിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയതിന് പിന്നാലെ പുറത്താക്കൽ നടപടി. പോയിറ്റ് പട്ടികയിൽ താഴെയുള്ള ലീഡ്സ് യുണൈറ്റഡ്, വൂൾവ്സ് എന്നിവർക്കെതിരെ സമനില വഴങ്ങിയതിന് പിന്നാലെ പോർച്ചുഗീസ് മാനേജറുടെ 14 മാസത്തെ പരിശീലനത്തിന് റെഡ് ഡെവിൽസ് മാനേജ്മെൻ്റ് അവസാനിപ്പിച്ചത്. അമോറിമിന് പകരക്കാരനായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഡാരൻ ഫ്ലെച്ചറെ ഇടക്കാല പരിശീലകനായി ക്ലബ് മാനേജ്മെൻ്റ് നിയമിച്ചു.