Kathua Encounter: ജമ്മു കശ്മീരിലെ കത്വയിൽ ഏറ്റുമുട്ടൽ; പാക്കിസ്ഥാൻ ബന്ധമുള്ള ജയ്‌ഷെ ഭീകരരെന്ന് സൂചന
Jammu and Kashmir Kathua Encounter: പ്രദേശത്ത് മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന ഇവിടെ തിരച്ചിൽ നടത്തിയത്. തുടർന്ന് ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു. കാമദ് നുള്ള വനത്തിലാണ് ഭീകരർ ഒളിച്ചിരിക്കുന്നതായി സംശയിക്കുന്നത്.
ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ (Kathua Encounter). പാക്കിസ്ഥാൻ ബന്ധമുള്ള മൂന്ന് ജയ്‌ഷെ ഭീകരരുമായാണ് സുരക്ഷാ സേന ഏറ്റുമുട്ടൽ നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കത്വ ജില്ലയിലെ ബില്ലാവറിലുള്ള കഹോഗ് ഗ്രാമത്തിലാണ് സുരക്ഷാ സേനയും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടുന്നത്.
പ്രദേശത്ത് മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന ഇവിടെ തിരച്ചിൽ നടത്തിയത്. തുടർന്ന് ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു. കാമദ് നുള്ള വനത്തിലാണ് ഭീകരർ ഒളിച്ചിരിക്കുന്നതായി സംശയിക്കുന്നത്. സിആർപിഎഫിന്റെ ടീമുകളും ഏറ്റുമുട്ടലിൽ സൈനികരോടൊപ്പം ഉണ്ടെന്നാണ് വിവരം.
ALSO READ: പ്രതിഷേധത്തിനിടെ മോദിവിരുദ്ധ മുദ്രാവാക്യം; ജെഎൻയു വിദ്യാർത്ഥികൾക്കെതിരെ കേസ്
എസ്‌ഒജിയുടെയും (സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്) സിആർപിഎഫിന്റെയും ടീമുകൾ സംയുക്തമായാണ് ഭീകരരുമായി ഏറ്റമുട്ടൽ നടത്തുന്നത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് നാട്ടുകാരിൽ ഒരാൾ ഭീകരർ ഒളിച്ചിരിക്കുന്ന വിവരം പോലീസിനെ അറിയിച്ചതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഇന്നലെ രാവിലെ ധന്നു പരോളിൽ ഉണ്ടെന്ന് സംശയിച്ചിരുന്നഅതേ ഭീകരർ തന്നെയാണ് ഇതെന്നും സൈനിക വൃത്തങ്ങൾ പറയുന്നു. കൂടുതൽ സൈനികരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
അതേസമയം, ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്ന കത്വ ജില്ലയിലെ ഏഴ് പേരുടെ സ്ഥാവര സ്വത്തുക്കൾ ജമ്മു കശ്മീർ പോലീസ് വെള്ളിയാഴ്ച കണ്ടുകെട്ടിയിരുന്നു. മൽഹാർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളുമായി ബന്ധപ്പെട്ട് പ്രത്യേക കോടതിയുടെ ഉത്തരവിനെ തുടർന്നായിരുന്നു നടപടി. കത്വ ജില്ലയിലെ ലോഹായ് മൽഹാർ പ്രദേശത്തെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന 10 കനാൽ ഭൂമിയാണ് കണ്ടുകെട്ടിയയത്.