Khel Ratna: മനു ഭാക്കർ, ഡി ​ഗുകേഷ് ഉൾപ്പെടെ നാല് താരങ്ങൾക്ക് ഖേൽ രത്ന, അർജുന അവാർഡ് തിളക്കത്തിൽ മലയാളിയും

National Sports Awards 2024: പാരീസ് ഒളിമ്പിക്സിൽ 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിലും 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം ഇനത്തിലും 22-കാരിയായ മനു ഭാക്കർ വെങ്കലം നേടിയിരുന്നു.

Khel Ratna: മനു ഭാക്കർ, ഡി ​ഗുകേഷ് ഉൾപ്പെടെ നാല് താരങ്ങൾക്ക് ഖേൽ രത്ന, അർജുന അവാർഡ് തിളക്കത്തിൽ മലയാളിയും

Khel Ratna Award

Published: 

02 Jan 2025 15:34 PM

ന്യൂ‍ഡൽഹി: രാജ്യത്തെ പരമോന്നത കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. യുവജനകാര്യ, കായിക മന്ത്രാലയമാണ് 2024-ലെ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഷൂട്ടിം​ഗ് താരം മനു ഭാക്കർ, ചെസ് താരം ഡി. ഗുകേഷ്, ഹോക്കി താരം ഹർമൻപ്രീത് സിം​ഗ്, പാരാലിംപിക്സ് താരം പ്രവീൺ കുമാർ എന്നിവരെ മേജർ ധ്യാൻചന്ദ് ഖേൽരത്‌ന അവാർഡ് നൽകി ആദരിക്കും. മലയാളി നീന്തൽ താരം സജൻ പ്രകാശിനെ അർജുന അവാർഡിനായി തിരഞ്ഞെടുത്തു. സജൻ പ്രകാശ് ഉൾപ്പടെ 32 പേരെ അർജുന അവാർഡ് നൽകി ആദരിക്കുമെന്ന് കേന്ദ്ര കായിക മന്ത്രാലയം പ്രഖ്യാപിച്ചു. ജനുവരി 17ന് രാവിലെ 11 മണിക്ക് രാഷ്ട്രപതി ഭവനിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.

പാരീസ് ഒളിമ്പിക്സിൽ 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിലും 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം ഇനത്തിലും 22-കാരിയായ മനു ഭാക്കർ വെങ്കലം നേടിയിരുന്നു. 18 കാരനായ ഗുകേഷ് ലോക ചെസ് ചാമ്പ്യനായ ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയിരുന്നു. 2024-ലെ ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യക്ക് സ്വർണം സമ്മാനിക്കുന്നതിലും താരം നിർണായക പങ്കുവഹിച്ചിരുന്നു. പാരീസ് പാരാലിമ്പിക്‌സിൽ ടി64 വിഭാ​ഗത്തിൽ ഹൈജംപിൽ പ്രവീൺ കുമാർ സ്വർണം നേടിയിരുന്നു. ഈ നേട്ടങ്ങളാണ് നാല് താരങ്ങളെയും ഖേൽ രത്ന പുരസ്കാരത്തിന് അർ​ഹമാക്കിയത്. അഞ്ച് പരിശീലകർ ദ്രോണാചാര്യ അവാർഡിനും അർഹരായി.

അർജുന അവാർഡ് ജേതാക്കൾ

ജ്യോതി യർരാജി: അത്ലറ്റിക്സ്
അന്നു റാണി: അത്ലറ്റിക്സ്
നീതു: ബോക്സിംഗ്
സാവീത്രി: ബോക്സിംഗ്
വന്തിക അഗർവാൾ: ചെസ്സ്
സലിമ ടെറ്റെ: ഹോക്കി
അഭിഷേക്: ഹോക്കി
സഞ്ജയ്: ഹോക്കി
ജർമൻപ്രീത് സിംഗ്: ഹോക്കി
സുഖ്ജീത് സിംഗ്: ഹോക്കി
രാകേഷ് കുമാർ: പാരാ അമ്പെയ്ത്ത്
പ്രീതി പാൽ: പാരാ അത്ലറ്റിക്സ്
ജീവൻജി ദീപ്തി: പാരാ അത്ലറ്റിക്സ്
അജീത് സിംഗ്: പാരാ അത്ലറ്റിക്സ്
സച്ചിൻ സർജെറാവു ഖിലാരി: പാരാ അത്ലറ്റിക്സ്
ധരംബീർ: പാരാ അത്ലറ്റിക്സ്
പ്രണവ് ശൂർമ: പാരാ അത്ലറ്റിക്സ്
എച്ച് ഹോകാതോ സെമ: പാരാ അത്ലറ്റിക്സ്
സിമ്രാൻ: പാരാ അത്ലറ്റിക്സ്
നവദീപ്: പാരാ അത്ലറ്റിക്സ്
നിതേഷ് കുമാർ: പാരാ ബാഡ്മിൻ്റൺ
തുളസിമതി മുരുകേശൻ: പാരാ ബാഡ്മിൻ്റൺ
നിത്യ ശ്രീ സുമതി ശിവൻ: പാരാ ബാഡ്മിൻ്റൺ
മനീഷ രാമദാസ്: പാരാ ബാഡ്മിൻ്റൺ
കപിൽ പാർമർ: പാരാ ജൂഡോ
മോന അഗർവാൾ: പാരാഷൂട്ടിംഗ്
റുബീന ഫ്രാൻസിസ്: പാരാ ഷൂട്ടിംഗ്
സ്വപ്നിൽ സുരേഷ് കുസാലെ: ഷൂട്ടിംഗ്
സരബ്ജോത് സിംഗ്: ഷൂട്ടിംഗ്
അഭയ് സിംഗ്: സ്ക്വാഷ്
സാജൻ പ്രകാശ്: നീന്തൽ
അമൻ: ഗുസ്തി

ദ്രോണാചാര്യ അവാർഡ് ജേതാക്കൾ

സുഭാഷ് റാണ: പാരാ ഷൂട്ടിംഗ്
ദീപാലി ദേശ്പാണ്ഡെ: ഷൂട്ടിംഗ്
സന്ദീപ് സാംഗ്വാൻ: ഹോക്കി
എസ് മുരളീധരൻ: ബാഡ്മിൻ്റൺ
അർമാൻഡോ ആഗ്നെലോ കൊളാക്കോ: ഫുട്ബോൾ

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും