വിസ്മയിപ്പിച്ച് 931-ാം ഗോൾ നേടി മെസി, റൊണാൾഡോയ്ക്ക് സ്ഥാനം കിട്ടിയത് ബെഞ്ചിൽ; പക്ഷേ ട്വിസ്റ്റുണ്ട്!
Messi VS Ronaldo Last Match Performance: ഒരിടത്ത് മെസി തന്റെ കിടിലൻ പെർഫോമൻസുമായി ഗോൾ നേടുകയും ടീം തോൽക്കുകയും ചെയ്യുമ്പോൾ മറുവശത്ത് കാര്യങ്ങൾ നേരേ തിരിച്ചാണ്. സൂപ്പർ താരം റൊണാൾഡോയെ ബെഞ്ചിലിരുത്തി നോർവേയ്ക്ക് എതിരേ നേഷൻസ് കപ്പിൽ ഇറങ്ങിയ പോർചുഗൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വമ്പൻ ജയം സ്വന്തമാക്കി.
ലോകം തന്നെ ഞെട്ടിയ, സാക്ഷാൽ ലയണൽ മെസിക്ക് മാത്രം സാധ്യമെന്ന് ആരാധകർ വിശ്വസിക്കുന്ന ഒരു ഫ്രീ കിക്ക് ഗോൾ പിറന്നു എന്നതായിരുന്നു ഇന്ന് ഫുട്ബോൾ ലോകത്തെ പ്രധാന സംഭവം. ഇതോടൊപ്പം തന്നെ മറ്റൊന്ന് കൂടി ചർച്ച ചെയ്യപ്പെട്ടു. പോർചുഗലിന്റെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 18 വർഷങ്ങൾക്ക് ശേഷം വീണ്ടും ബെഞ്ചിൽ കാഴ്ചക്കാരനായി ഇരിക്കേണ്ടി വന്നു എന്നതായിരുന്നു അത്. മേജർ ലീഗ് സോക്കറിൽ കൊളംബസ് ക്രൂവിനെതിരേയായിരുന്നു മെസിയുടെ അദ്ഭുത ഫ്രീ കിക്ക് ഗോൾ പിറന്നത്. എന്നാൽ ഈ മത്സരത്തിൽ മെസിയുടെ ഇന്റർ മയാമി 1-2ന് തോറ്റു. മെസിയുടെ ഏക ഗോൾ മാത്രമാണ് മയാമിയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നത്.
മത്സരത്തിന്റെ 28-ാം മിനിറ്റിൽ ജോസഫ് മാർട്ടിനസ് നേടിയ പെനൽറ്റിയിലൂടെ കൊളംബസാണ് ആദ്യം മുന്നിലെത്തിയത്. അഞ്ച് മിനിറ്റിനപ്പുറം ലോകത്തെ ഞെട്ടിച്ച ഒരു മനോഹര ഗോൾ മെസിയുടെ കാലിൽനിന്ന് പിറന്നു, വലതുവിങ്ങിൽ പെനാൽറ്റി ബോക്‌സിന് പുറത്തുനിന്ന് ലഭിച്ച ഫ്രീകിക്ക് മെസി തൊടുത്തു. മുൻകൂട്ടി നിശ്ചയിച്ച ലക്ഷ്യസ്ഥാനത്തേക്ക് ഒരു മിസൈൽ പതിക്കുന്ന കൃത്യതയോടെ ഗോളിയെയും മറ്റ് താരങ്ങളെയും കബളിപ്പിച്ചുകൊണ്ട് ആ ഷോട്ട് കൃത്യമായി പോസ്റ്റിനുള്ളിലേക്ക് പറന്നിറങ്ങി.
Also Read: പ്രശസ്തി വന്നപ്പോൾ വോസിന്യയ്ക്ക് നഷ്ടപ്പെട്ടത് സമാധാനം; പഴയ ജീവിതം മതിയായിരുന്നുവെന്ന് ലോകകപ്പ് ഹീറോ
അതുപോലൊരു കോർണറിൽ നിന്ന് അനായാസമെന്ന് തോന്നിപ്പിക്കും വിധം ഒരു അസാധാരണ ഗോൾ നേടാൻ മെസിക്കല്ലാതെ മറ്റാർക്കും കഴിയില്ല എന്ന് കാണുന്നവരെ ബോധ്യപ്പെടുത്തുന്ന വിധത്തിലുള്ള ഒന്നായിരുന്നു ആ ആഗോൾ. ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച 39 വയസുകാരനായ മെസി, സത്യത്തിൽ വിരമിക്കാൻ ഇനിയും ഏറെ നാൾ ബാക്കിയാണ് എന്ന് അടിവരയിടുന്ന പെർഫോമൻസാണ് ഇത് എന്ന് ആരാധകർ സാക്ഷ്യപ്പെടുത്തുന്നു.
ഫുട്ബോളിലെ ഗോട്ട് മെസി തന്നെയാണ് എന്ന് ഈ ഫ്രീ കിക്ക് ഗോൾ അടിവരയിടുന്നു. ഇന്റർ മയാമിക്കായി തകർപ്പൻ പ്രകടനം തുടരുന്ന മെസ്സി, തന്റെ കരിയറിലെ 931-ാമത് ഗോൾ ആണ് ഇതിലൂടെ കുറിച്ചത്. ഇതോടെ സീസണിലെ തന്റെ ഗോൾ നേട്ടം 21 ആയി മെസി ഉയർത്തുകയും ചെയ്തു.
മെസിയുടെ ഗോളോടെ സ്കോർ സമനിലയിൽ ആയെങ്കിലും പിന്നീടൊരു ഗോൾ കണ്ടെത്താൻ ഇന്റർ മയാമിക്ക് കഴിഞ്ഞില്ല. എന്നുമാത്രമല്ല, ഇൻജറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ കൊളംബസ് വിജയഗോൾ നേടുകയും ചെയ്തു. അതോടെ വിജയം കൊംബസ് ക്രൂവിനൊപ്പം പോയി. മെസിയുടെ അദ്ഭുത ഗോൾ മാത്രമാണ് ഈ മത്സരത്തിൽ ഇന്റർ മയാമിക്ക് ആശ്വാസത്തിന് വക നൽകിയത്.
ഒരിടത്ത് മെസി തന്റെ കിടിലൻ പെർഫോമൻസുമായി ഗോൾ നേടുകയും ടീം തോൽക്കുകയും ചെയ്യുമ്പോൾ മറുവശത്ത് കാര്യങ്ങൾ നേരേ തിരിച്ചാണ്. സൂപ്പർ താരം റൊണാൾഡോയെ ബെഞ്ചിലിരുത്തി നോർവേയ്ക്ക് എതിരേ നേഷൻസ് കപ്പിൽ ഇറങ്ങിയ പോർചുഗൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വമ്പൻ ജയം സ്വന്തമാക്കി. കരിയറിൽ 18 വർഷത്തിനിടയിൽ ആദ്യമായിട്ടാണ് റൊണാൾഡോ കളത്തിലിറങ്ങാൻ അവസരം ലഭിക്കാതെ ഒരു മത്സരത്തിൽ സബ്സ്റ്റിറ്റ്യൂട്ടായി ബെഞ്ചിലിരിക്കുന്നത്.
തങ്ങളുടെ പെർഫോമൻസുകൾ കൊണ്ട് എപ്പോഴും പരസ്പരം താരതമ്യം ചെയ്യപ്പെടുന്ന താരങ്ങളാണ് മെസിയും റോണോയും. ഇന്നത്തെ ഈ മത്സരങ്ങൾ യഥാർഥത്തിൽ തോറ്റെങ്കിലും മെസി ആരാധകർക്ക് സന്തോഷവും ജയിച്ചെങ്കിലും റോണോ ആരാധകർക്ക് നിരാശയും നൽകുന്നു എന്നതാണ് ഏറ്റവും കൗതുകകരം. മെസി ലോകകപ്പിന് ശേഷം തന്റെ ദേശീയ ടീമിൽ നിന്ന് വിരമിച്ചു. എന്നാൽ റോണോ ദേശീയ ടീമിനൊപ്പം തുടർന്നു.
വിരമിച്ച മെസി തകർപ്പൻ പെർഫോമൻസ് ക്ലബ് ഫുട്ബോളിൽ തുടരുന്നു, അതേസമയം വിരമിക്കാൻ തയാറല്ലാത്ത റോണോ പക്ഷേ ബഞ്ചിൽ കാഴ്ചക്കാരനായി ഇരിക്കേണ്ടിവരുന്നു. ഇതിലെ വൈരുധ്യം ഇന്നത്തെ ഇരുവരുടെയും മത്സരങ്ങൾക്ക് പിന്നാലെ ഫുട്ബോൾ ആരാധകർക്കിടയിൽ വൻ ചർച്ചകളാണ് സൃഷ്ടിച്ചത്. 1000 കരിയർ ഗോൾ എന്ന അപൂർവ റെക്കോഡിന് തൊട്ടടുത്തെത്തി നിൽക്കുകയാണ് റോണോ.
എന്നാൽ അൽ നസറിലും പോർചുഗൽ ദേശീയ ടീമിലും റോണോയ്ക്ക് കഴിഞ്ഞ കളികളിൽ തിരിച്ചടിയാണ് നേരിടേണ്ടിവരുന്നത്. ഈ ടീമുകളുടെ വിജയത്തിന് റോണോയുടെ മോശം ഫോം ഒരു ബാധ്യതയാകുന്നു എന്ന നിലയ്ക്ക് വിമർശനങ്ങൾ ഉയരുന്നത് അദ്ദേഹത്തിന് സമ്മർദ്ദം കൂട്ടുന്നുണ്ട്. എങ്കിലും ഏത് സമയം വേണമെങ്കിലും മത്സരം തന്റേതാക്കി മാറ്റാൻ കഴിവുള്ള ഇതിഹാസമായ റോണോ ഒരു തകർപ്പൻ പെർഫോമൻസിലൂടെ വിമർശകർക്ക് മറുപടി നൽകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
English Summary
The main event in the world of football today was the scoring of a free kick goal that shocked the world and fans believe was only possible for Lionel Messi. Along with this, another thing was discussed. That was the fact that Portugal’s legendary player Cristiano Ronaldo had to sit on the bench again after 18 years.