AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

മീരാഭായ് ചാനുവിന് ഏഷ്യൻ ഗെയിംസിലെ ആദ്യ മെഡൽ

49 കിലോ വിഭാഗത്തിലാണ് മീരാഭായ് ചാനു വെള്ളി നേടിയത്. കർണം മല്ലേശ്വരിക്ക് ശേഷം എല്ലാ പ്രധാന അന്താരാഷ്ട്ര ഭാരോദ്വഹന മത്സരങ്ങളിലും മെഡൽ നേടുന്ന ഇന്ത്യതാരമാണ് മീരാഭായ് ചാനു. ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ്, കോമൺ‌വെൽത്ത് ഗെയിംസ്, ലോക ചാമ്പ്യൻഷിപ്പുകൾ, ഏഷ്യൻ, കോമൺ‌വെൽത്ത് ചാമ്പ്യൻഷിപ്പുകൾ തുടങ്ങിയ എല്ലാ വേദികളിലും മീരാഭായ് ചാനുവിന് മെഡൽ നേടിയിട്ടുണ്ട്. മുൻകാല പരാജയങ്ങളെയും നിരാശകളെയും മറികടന്നാണ് അവർ ഈ നിലയിലെത്തിയത്.

മീരാഭായ് ചാനുവിന് ഏഷ്യൻ ഗെയിംസിലെ ആദ്യ മെഡൽ
Meerabhai Chanu SilverImage Credit source: TV9 Network, Social Media
Arun Nair
Arun Nair | Updated On: 23 Sep 2026 | 12:18 PM

ജപ്പാൻ: വെയിറ്റ് ലിഫ്റ്റിംഗിൽ മീരാഭായ് ചാനുവിന് ഏഷ്യൻ ഗെയിംസിലെ ആദ്യ മെഡൽ. 49 കിലോ വിഭാഗത്തിലാണ് മീരാഭായ് ചാനു വെള്ളി നേടിയത്.  28 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിൽ ഭാരോദ്വഹനത്തിൽ മെഡൽ നേടുന്നത്. ബുധനാഴ്ച നഗോയ സിറ്റി ട്രേഡ് ആൻഡ് ഇൻഡസ്ട്രി സെന്ററിൽ നടന്ന വനിതകളുടെ മത്സരത്തിലാണ് നേട്ടം. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന മീരാഭായ് ചാനു മെഡൽ നേടുന്നത് ഇതാദ്യമാണ്  32 കാരിയായ മീരാഭായ് ആകെ 198 കിലോയാണ് ഈ മത്സരത്തിൽ ഉയർത്തിയത്. മത്സരത്തിൽ ഉത്തരകൊറിയൻ അത്‌ലറ്റ് റി സോങ് ഗം 210 കിലോഗ്രാം ഉയർത്തി സ്വർണം നേടി.

കർണം മല്ലേശ്വരിക്ക് ശേഷം എല്ലാ പ്രധാന അന്താരാഷ്ട്ര ഭാരോദ്വഹന മത്സരങ്ങളിലും മെഡൽ നേടുന്ന ഇന്ത്യതാരമാണ് മീരാഭായ് ചാനു. ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ്, കോമൺ‌വെൽത്ത് ഗെയിംസ്, ലോക ചാമ്പ്യൻഷിപ്പുകൾ, ഏഷ്യൻ, കോമൺ‌വെൽത്ത് ചാമ്പ്യൻഷിപ്പുകൾ തുടങ്ങിയ എല്ലാ വേദികളിലും മീരാഭായ് ചാനുവിന് മെഡൽ നേടിയിട്ടുണ്ട്. മുൻകാല പരാജയങ്ങളെയും നിരാശകളെയും മറികടന്നാണ് അവർ ഈ നിലയിലെത്തിയത്.

Also Read: സിഎസ്‌കെയുടെ അടുത്ത ക്യാപ്റ്റൻ സഞ്ജു സാംസൺ; നിർണായക സൂചന നൽകി അശ്വിൻ

മണിപ്പൂർ, ഇംഫാൽ സ്വദേശിയാണ്. നോങ്‌പോക് കാക്‌ചിംഗ് ആണ് മീരാഭായ് ചാനുവിൻ്റെ ഗ്രാമം. സാമ്പത്തികമായി പ്രയാസങ്ങളുള്ള കുടുംബത്തിലെ ആറ് സഹോദരങ്ങളിൽ ഇളയവളുായ ജനിച്ച ചാനുവിന് 12 വയസ്സുള്ളപ്പോഴാണ് ഭാരോദ്വഹനത്തിനോട് താത്പര്യം തോന്നിത്തുടങ്ങിയത്. തന്നെക്കാൾ നാല് വയസ്സ് കൂടുതലുള്ള സഹോദരനൊപ്പം ഭാരമുള്ള ഒരു കെട്ട് വിറക് ഉയർത്തി വീട്ടിലേക്ക് കൊണ്ടുപോയാണ് ഭാരോദ്വഹനത്തിലേക്കുള്ള ആശയം ഉടലെടുക്കാനുണ്ടായ കാരണം.  മീരാഭായ് ചാനുവിൻ്റെ കായികമേഖലയിലെ സംഭാവനകളെ കണക്കിലെടുത്ത് മണിപ്പൂർ പോലീസിൽ എ.എസ്പിയായി നിയമനവും സർക്കാർ നൽകിയിരുന്നു.

English Summary

Mirabhai Chanu wins her first Medal in Asian Games 2026 on 49 Kg weight lifting. competition was held on Wednesday at the Nagoya City Trade and Industry Center . This is India’s first Asian Games medal in weightlifting.

Follow Us