5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

PR Sreejesh: ഒളിമ്പിക്‌സ് മെഡല്‍ നേട്ടത്തില്‍ പി.ആര്‍. ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

PR Sreejesh Kerala Government Reward : പാരിസ് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഹോക്കി ടീമിലെ മറ്റ് അംഗങ്ങള്‍ക്ക് അതാത് സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികം നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭാ യോഗം തീരുമാനിച്ചത്. നേരത്തെ ഹോക്കി ഇന്ത്യയും താരങ്ങള്‍ക്ക്് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

PR Sreejesh: ഒളിമ്പിക്‌സ് മെഡല്‍ നേട്ടത്തില്‍ പി.ആര്‍. ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍
Follow Us
athira-ajithkumar
Athira CA | Published: 21 Aug 2024 17:43 PM

തിരുവനന്തപുരം: പാരീസ് ഒളിമ്പിക്സില്‍ (Olympics 2024) മെഡല്‍ നേടിയ പി.ആര്‍. ശ്രീജേഷിന് (PR Sreejesh) പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് താരത്തിന് രണ്ട് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചത്. ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകളാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഹോക്കിയില്‍ രാജ്യത്തിന് മെഡല്‍ സമ്മാനിച്ചത്. പാരിസ് ഒളിമ്പിക്‌സോടെ ഹോക്കിയില്‍ നിന്ന് വിരമിച്ച താരത്തോടുള്ള ആദര സൂചകമായി ശ്രീജേഷിന്റെ 16-ാം നമ്പര്‍ ജഴ്‌സി ഹോക്കി ഇന്ത്യ പിന്‍വലിച്ചിരുന്നു.

മെഡല്‍ നേടിയ ടീമിലെ മറ്റ് അംഗങ്ങള്‍ക്ക് അതാത് സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പഞ്ചാബില്‍ നിന്നുള്ള താരങ്ങള്‍ക്ക് ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മന്‍ വ്യക്തമാക്കിയിരുന്നു. അമിത് രോഹിദാസിന് 4 കോടിയും ടീമിലെ മറ്റ് താരങ്ങള്‍ക്ക് 15 ലക്ഷം രൂപയും സപ്പോര്‍ട്ടിംഗ് താരങ്ങള്‍ക്ക് 10 ലക്ഷം രൂപയുമാണ് ഒഡീഷ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികം നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭാ യോഗം തീരുമാനിച്ചത്. നേരത്തെ ഹോക്കി ഇന്ത്യയും താരങ്ങള്‍ക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ALSO READ : PR Sreejesh : ശ്രീജേഷ് ഉൾപ്പെടെയുള്ള ഇന്ത്യൻ ഹോക്കി ടീം നാട്ടിൽ തിരിച്ചെത്തി; ഗംഭീര സ്വീകരണം നൽകി ആരാധകർ: വിഡിയോകൾ

വിരമിച്ചതിന് പിന്നാലെ ശ്രീജേഷിനെ ജൂനിയര്‍ ഹോക്കി ടീമിന്റെ പരിശീലകനായി ഹോക്കി ഇന്ത്യ സെക്രട്ടറി ജനറല്‍ ബോലനാഥ് പ്രഖ്യാപിച്ചിരുന്നു. കുടുംബത്തോടൊപ്പം കുറച്ചുകാലം വിശ്രമമിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഉടന്‍ ഹോക്കി ടീമിന്റെ പരിശീലകനായി എത്തില്ലെന്നുമായിരുന്നു ശ്രീജേഷിന്റെ പ്രതികരണം.

ഓഗസ്റ്റ് 8-നായിരുന്നു ഹോക്കിയിലെ ഇന്ത്യയുടെ തുടര്‍ച്ചയായ മെഡല്‍ നേട്ടം. 52 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്സുകളില്‍ ഇന്ത്യ മെഡല്‍ നേടുന്നത്. സ്പെയ്നിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ വെങ്കലം നിലനിര്‍ത്തിയത്. നായകന്‍ ഹര്‍മന്‍പ്രീത് സിംഗ് ഇരട്ട ഗോളുകളുമായി മത്സരത്തില്‍ തിളങ്ങി. മാര്‍ക്ക് മിറാലസിന്റെ വകയായിരുന്നു സ്പെയ്നിന്റെ ഗോള്‍. ഗോള്‍മുഖത്തെ പി ആര്‍ ശ്രീജേഷിന്റെ സേവുകളാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ഒളിമ്പിക്‌സിലെ 8 മത്സരങ്ങളില്‍ നിന്നായി നേരിട്ട 62 ഷോട്ടുകളില്‍ 50 എണ്ണമാണ് ശ്രീജേഷ് സേവ് ചെയ്തത്. 336 മത്സരങ്ങളിലാണ് ശ്രീജേഷ് രാജ്യത്തിനായി ഗോള്‍വല കാത്തത്.

Latest News