IPL 2025: ഈ സാലാ കപ്പ് നമ്‌ദെ! നയിക്കാൻ കിം​ഗ് കോലി? ഒഴിവാക്കിയവരിൽ മാക്സ്വെല്ലും സിറാജും

Royal Challengers Bengaluru IPL 2025 Retentions: മൂന്ന് ആര്‍ടിഎം ഓപ്ഷനുകളാണ് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന് ബാക്കിയുള്ളത്. മെ​ഗാ താരലേലത്തിൽ 83 കോടിയും ചെലവഴിക്കാനാകും.

IPL 2025: ഈ സാലാ കപ്പ് നമ്‌ദെ! നയിക്കാൻ കിം​ഗ് കോലി? ഒഴിവാക്കിയവരിൽ മാക്സ്വെല്ലും സിറാജും

RCB Retained Players( Image Credits: RCB)

Published: 

31 Oct 2024 19:32 PM

മുംബെെ: 2025-ൽ റോയലാകാൻ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു. മെ​ഗാ താരലേലത്തിന് മുന്നോടിയായി ടീം നിലനിർത്തിയത് മൂന്ന് താരങ്ങളെ മാത്രം. സൂപ്പർ താരം വിരാട് കോലിയെ ഒന്നാമതായി റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു റീട്ടെയ്ൻ ചെയ്തിരിക്കുന്നത്. രജത് പടിധാര്‍, യഷ് ദയാല്‍ എന്നിവരെ ആർസിബി നിലനിർത്തി. പടിധാറിന് 11 കോടിയും യഷിന് 5 കോടിയുമാണ് ടീം ചെലവഴിച്ചിരിക്കുന്നത്. ഒഴിവാക്കിയവരിൽ ഗ്ലെന്‍ മാക്‌സ്‌വെല്‍, മുഹമ്മദ് സിറാജ്, ഫാഫ് ഡു പ്ലെസിസ്, കാമറൂണ്‍ ​ഗ്രീൻ എന്നിവർ ഉൾപ്പെടുന്നു. മൂന്ന് ആര്‍ടിഎം ഓപ്ഷനുകളാണ് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന് ബാക്കിയുള്ളത്. മെ​ഗാ താരലേലത്തിൽ 83 കോടിയും ചെലവഴിക്കാനാകും.

നിലനിർത്തിയ താരങ്ങൾ

വിരാട് കോലി (21 കോടി)
രജത് പടീധർ (11 കോടി)
യാഷ് ദയാൽ (5 കോടി)

37 കോടി രൂപ ചെലവഴിച്ചാണ് മൂന്ന് താരങ്ങളെ ആർസിബി നിലനിർത്തിയിരിക്കുന്നത്. 21 കോടി രൂപ നൽകിയാണ് വിരാട് കോലിയെ ടീം നിലനിർത്തിയിരിക്കുന്നത്. 2025 സീസണിൽ ബെം​ഗളൂരുവിനെ കോലി നയിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഉയർന്ന തുക നൽകിയി നിലനിർത്തിയിരിക്കുന്നത്. 2008-ൽ ഇന്ത്യൻ പ്രീമിയർ ലീ​ഗിന് കിക്കോഫായത് മുതൽ ടീമിനൊപ്പമുള്ള താരമാണ് കോലി. ആർസിബിയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം, ആർസിബിയ്ക്ക്റ് വേണ്ടി ഏറ്റവും കൂടുതൽ റൺസ്, സിക്‌സറുകൾ, സെഞ്ച്വറികൾ, അർദ്ധസെഞ്ച്വറികൾ എന്നിവ നേടിയതിൻ്റെ റെക്കോർഡും കോലിയുടെ പേരിലാണ്.

 

 

2024 സീസണിൽ ടീമിനായി 15 മത്സരങ്ങളിലാണ് കോലി ​ഗ്രൗണ്ടിലിറങ്ങത്. ഒരു സെഞ്ച്വറിയും അഞ്ച് അർധസെഞ്ച്വറികളും ഉൾപ്പെടെ കഴിഞ്ഞ സീസണിൽ 743 റൺസ് നേടി ഓറഞ്ച് ക്യാപ്പും സ്വന്തമാക്കി. സ്പിന്നിനെതിരെ മികച്ച പ്രകടനം നടത്തുന്നതാണ് രജത് പടീധാറിനെ നിലനി‍ർത്താൻ ടീം മാനേജ്മെന്റിനെ പ്രേരിപ്പിച്ച ഘടകം. ഐപിഎല്ലിലെ പ്രകടനം യാഷ് ദയാലിനെ ഇന്ത്യൻ ടീമിലെത്താൻ സഹായിച്ചെങ്കിലും അരങ്ങേറ്റം വെെകുകയാണ്.

ആർസിബി ഒഴിവാക്കിയ താരങ്ങൾ

ഇന്ത്യൻ താരങ്ങൾ: അനുജ് റാവത്ത്, സൗരവ് ചൗഹാൻ, ദിനേശ് കാർത്തിക്, മനോജ് ഭണ്ഡാഗെ, മഹിപാൽ ലോംറോർ, സുയാഷ് പ്രഭുദേശായി, ആകാശ് ദീപ്, മായങ്ക് ദാഗർ, മുഹമ്മദ് സിറാജ്, രാജൻ കുമാർ, ഹിമാൻഷു ശർമ്മ, കർൺ ശർമ്മ, സ്വപ്നിൽ സിംഗ്, വിജയ്കുമാർ വൈശാഖ്.

വിദേശ കളിക്കാർ: ഫാഫ് ഡു പ്ലെസിസ്, വിൽ ജാക്സ്, ഗ്ലെൻ മാക്സ്വെൽ, അൽസാരി ജോസഫ്, ടോം കുറാൻ, ലോക്കി ഫെർഗൂസൺ, റീസ് ടോപ്ലി, കാമറൂൺ ഗ്രീൻ.

Related Stories
Kolkata Messi Event Chaos: അലമ്പെന്ന് പറഞ്ഞാല്‍ ഭൂലോക അലമ്പ് ! സാള്‍ട്ട് ലേക്കിലെ സംഘര്‍ഷത്തില്‍ മുഖ്യസംഘാടകന്‍ കസ്റ്റഡിയില്‍; ടിക്കറ്റ് തുക തിരികെ നല്‍കും
Lionel Messi: മെസി വന്നിട്ട് വേഗം പോയി; കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ; മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി മമത ബാനർജി
Lionel Messi: ലയണൽ മെസി കൊൽക്കത്തയിലെത്തി; ഫുട്ബോൾ ഇതിഹാസത്തിന് ഊഷ്മള സ്വീകരണം
ISL: ഐഎസ്എല്ലില്‍ വീണ്ടും പ്രതിസന്ധി; കടുപ്പിച്ച് ക്ലബുകള്‍; ടീമുകളുടെ കടുംപിടുത്തത്തിന് പിന്നില്‍
Lionel Messi: മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാം, അവസരം നൂറ് പേർക്ക്; ആരാധകർക്ക് ഇനി എന്തു വേണം!
Smriti Mandhana: പലാശുമായുള്ള വിവാഹം റദ്ദാക്കിയതിനു പിന്നാലെ സ്മൃതി മന്ദാന കളിക്കളത്തിലേക്ക്; പരിശീലിക്കുന്ന ചിത്രം വൈറല്‍
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം