പാകിസ്ഥാന്റെ പരിപ്പെടുത്തു; സാഫ് ഗെയിംസില്‍ ഇന്ത്യയ്ക്ക് കിരീടം

India vs Pakistan SAFF Final : സാഫ് ഗെയിംസില്‍ ഇന്ത്യയ്ക്ക് കിരീടം. ആവേശം നിറഞ്ഞ ഫൈനല്‍ പോരാട്ടത്തില്‍ പാകിസ്ഥാനെ 2-1ന് കീഴടക്കിയാണ് ഇന്ത്യ ജേതാക്കളായത്. മത്സരത്തില്‍ പാകിസ്ഥാനാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ ശക്തമായി തിരിച്ചെത്തിയ ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു.

പാകിസ്ഥാന്റെ പരിപ്പെടുത്തു; സാഫ് ഗെയിംസില്‍ ഇന്ത്യയ്ക്ക് കിരീടം

Suhail Ahmad Bhat

Updated On: 

17 Nov 2026 | 10:04 PM

സാഫ് ഗെയിംസില്‍ ഇന്ത്യയ്ക്ക് കിരീടം. ആവേശം നിറഞ്ഞ ഫൈനല്‍ പോരാട്ടത്തില്‍ പാകിസ്ഥാനെ 2-1ന് കീഴടക്കിയാണ് ഇന്ത്യ ജേതാക്കളായത്. മത്സരത്തില്‍ പാകിസ്ഥാനാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ ശക്തമായി തിരിച്ചെത്തിയ ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു. സാഫ് ഗെയിംസില്‍ ഇന്ത്യയുടെ പത്താം കിരീടമാണിത്. സുഹൈല്‍ അഹമ്മദ് ഭട്ട്, സന്ദീപ് മണ്ഡി എന്നിവരാണ് ഇന്ത്യയ്ക്കായി ഗോളുകളടിച്ചത്. മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ ഇന്ത്യയ്ക്ക് അവസരം ലഭിച്ചിരുന്നു. എന്നാല്‍ സുഹൈലിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലേക്ക് പോയി.

18-ാം മിനിറ്റില്‍ പാകിസ്ഥാനും മികച്ച അവസരം കിട്ടിയെങ്കിലും മുതലാക്കാനായില്ല. ഇന്ത്യയുടെ ഗോള്‍കീപ്പര്‍ അര്‍ഷ് അന്‍വര്‍ ഷെയ്ക്കിന്റെ തകര്‍പ്പന്‍ സേവില്‍ പാകിസ്ഥാന്റെ ശ്രമം വിഫലമായി. തുടര്‍ന്ന് പാകിസ്ഥാന്‍ കടന്നാക്രമണത്തിന് ശ്രമിച്ചെങ്കിലും ഇന്ത്യയുടെ പ്രതിരോധം ശക്തമായി നിലകൊണ്ടു. എന്നാല്‍ 45-ാം മിനിറ്റില്‍ അലാംഗീര്‍ ഗാസിയിലൂടെ പാകിസ്ഥാന്‍ ലീഡെടുത്തു.

ഇന്ത്യയുടെ തിരിച്ചുവരവ്‌

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇന്ത്യയ്ക്ക് മറുപടി ഗോളിനുള്ള അവസരം ലഭിച്ചെങ്കിലും അത് നഷ്ടപ്പെടുത്തി. ഇതിനിടെ 58-ാം മിനിറ്റില്‍ പാകിസ്ഥാന്‍ ഡിഫന്‍ഡര്‍ ജുനൈദ് ഷാ റെഡ് കാര്‍ഡ് കണ്ട് പുറത്തായി. ഇതിന് പിന്നാലെ കിട്ടിയ ഫ്രീ കിക്ക് കൃത്യമായി വലയിലെത്തിച്ച് സുഹൈല്‍ അഹമ്മദ് ഭട്ട് ഇന്ത്യയെ ഒപ്പമെത്തിച്ചു.

Also Read: ‘അ‌വർ തോൽവി അ‌ർഹിച്ചിരുന്നു, വളരെ സന്തോഷമുണ്ട്’; പോർചുഗൽ തോൽവി ആഘോഷിച്ച് റൊണാൾഡോയുടെ അ‌മ്മ

സമനില ഗോള്‍ കണ്ടെത്തിയതോടെ ഇന്ത്യ കൂടുതല്‍ ആക്രമണം നടത്തി. ഇതിനിടെ 71-ാം മിനിറ്റിലും ഒരു ഗോളിന് അവസരം ലഭിച്ചെങ്കിലും ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പാഞ്ഞു. രണ്ടാം പകുതിയില്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. 88-ാം മിനിറ്റിലാണ് ഇന്ത്യയുടെ വിജയഗോള്‍ പിറന്നത്. സന്ദീപ് മണ്ഡിയായിരുന്നു വിജയശില്‍പി.

രണ്ടാം പകുതിയുടെ അവസാന നിമിഷത്തില്‍ ഒരു ഓപ്പണ്‍ ഗോളിനുള്ള അവസരം ഇന്ത്യയ്ക്ക് കിട്ടിയെങ്കിലും അത് പാഴാക്കി. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ പാക് പ്രതീക്ഷകള്‍ തച്ചുടച്ച് ഇന്ത്യ ജേതാക്കളായി. തുടർച്ചയായ മൂന്നാം തവണയാണ് ഇന്ത്യ ഈ നേട്ടം കൈവരിക്കുന്നത്. പ്രധാന താരങ്ങള്‍ ന്യൂസിലന്‍ഡിനെതിരായ സൗഹൃദ മത്സരം കളിക്കാന്‍ പോയതിനാല്‍ രണ്ടാം നിര ടീമിനെയാണ് ഇന്ത്യ സാഫ് ഗെയിംസിന് അയച്ചത്. എന്നിട്ടും കിരീടം നേടാന്‍ ഇന്ത്യയുടെ യുവനിരക്ക് സാധിച്ചു.

നൗഷാദ് മൂസയായിരുന്നു പരിശീലകന്‍. മലയാളി താരങ്ങളായ പിവി വിഷ്ണു, അബ്ദുള്‍ റബീഹ്, മുഹമ്മദ് ഉവൈസ് എന്നിവരും ടീമിലുണ്ടായിരുന്നു. സെമിയില്‍ ഭൂട്ടാനെ 2-1ന് തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്.

English Summary

India defeated Pakistan 2-1 in the thrilling SAFF Championship 2026 final. India staged an impressive comeback after trailing early in the game. With this historic victory, the Blue Tigers lifted their 10th SAFF title.

Loading...
Unable to load recommendations.
Follow Us
ഡെയ്ലി യൂസിന് അടിപൊളി- ഹോണ്ട ഷൈൻ 125 WS
8000mAh ബാറ്ററിയുണ്ട്! ഓപ്പോ റെനോ 17 ലോഞ്ച് ചെയ്തു
പുറമേ ക്രിസ്പി ഉള്ളിൽ സോഫ്റ്റ്! ചിക്കനില്ലാതെ ചിക്കൻ 65 തയ്യാറാക്കാം
ഐപിഎൽ ശമ്പളമില്ലെങ്കിലെന്ത്? ധോണിയുടെ ആസ്തി കോടികള്‍
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ