Sanju Samson: കാലവും നിങ്ങളും സാക്ഷി! അന്ന് ആശീർവാദം വാങ്ങിയ അതേ ഗ്രൗണ്ടിൽ മിന്നും പ്രകടനം!സഞ്ജുവിനൊപ്പമുള്ള ആളെ മനസിലായോ?
Sanju Samson: ഹൈദരാബാദിലെ പിച്ച് ക്യൂറേറ്ററായ മദ്ധ്യവയസ്ക്കൻ മലയാളി താരത്തെ മനസ്സ് നിറഞ്ഞനുഗ്രഹിക്കുന്ന വീഡിയോ 2024 ഐപിഎല്ലിനിടെ രാജസ്ഥാൻ റോയൽസാണ് പങ്കുവച്ചത്.

ഹെെദരാബാദിലെ ഐതിഹാസിക പ്രകടനത്തിന് പിന്നാലെ സഞ്ജു സാംസണിന്റെ കളിക്കളത്തിന് പുറത്തെ ഹൃദ്യമായ പെരുമാറ്റത്തിന് കയ്യടിച്ചിരിക്കുകയാണ് ക്രിക്കറ്റ് ലോകം. മത്സരശേഷം ഗ്രൗണ്ട് സ്റ്റാഫ്സിനും ബോൾ ബോയ്സിനും ഒപ്പം ഫോട്ടോ എടുക്കുന്ന താരത്തിന്റെ ചിത്രം ഇതിനോടകം വെെറലായിട്ടുണ്ട്. (Image Credits: PTI)

ഈ ചിത്രങ്ങൾക്കിടയിൽ ഹെെദരാബാദിലെ പിച്ച് ക്യൂറേറ്ററിനൊപ്പമുള്ള സഞ്ജവുവിന്റെ ചിത്രമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചാ വിഷയം. തന്നെ ആശീർവാദിച്ച അതേ ഗ്രൗണ്ട് സ്റ്റാഫിനെ സാക്ഷി നിർത്തിയാണ് സഞ്ജു ആദ്യ ടി20 സെഞ്ച്വറി സ്വന്തമാക്കിയത്. ഇത് ആദ്യമായാണ് ടി 20 യിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സെഞ്ച്വറി തികയ്ക്കുന്നത്. (Image Credits: PTI)

നിങ്ങള്‍ രാജ്യത്തിന് വേണ്ടി കളിക്കുക. നിങ്ങളുടെ ബാറ്റിൽ നിന്ന് മികച്ച പ്രകടനം കാണാൻ കാത്തിരിക്കുകയാണ്. എന്റെ എല്ലാവിധ പിന്തുണയും അനുഗ്രഹവും നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. രാജ്യത്തിനായി നിങ്ങൾ മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്ന് ഉറപ്പാണ് എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. (Image Credits: Sanju Fans Club X Account)

ഈ വാക്കുകളെ അർത്ഥവത്താക്കുന്ന പ്രകടനമാണ് ഹെെദരാദിൽ സഞ്ജു കാഴ്ചവച്ചത്. മത്സരത്തില്‍ 47 പന്തില്‍ നിന്ന് 11 ഫോറും എട്ടു സിക്‌സുമടക്കം 111 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ടി20 ലോകകപ്പ് ടീമിൽ ഇടം നേടിയ സഞ്ജുവിനെ പിച്ച് ക്യൂറേറ്റർ ആശീർവദിക്കുന്ന വീഡിയോ 2024 മെയ് 1-ന് രാജസ്ഥാൻ റോയൽസ് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചിരുന്നു. (Image Credits: PTI)

ഗ്രൗണ്ട് സ്റ്റാഫുമാര്‍ക്കൊപ്പമുള്ള താരങ്ങളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വെെറലാണ്. പ്ലെയർ ഓഫ് ദി സീരീസ് ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍ എന്നിവരാണ് ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫുമാരുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തത്. (Image Credits: X)