Mumbai Indians: റിവേഴ്സ് ഗിയറിൽ മുംബെെ മാനേജ്മെന്റ; മാർക്ക് ബൗച്ചർ പുറത്ത്, പരിശീലകനായി ജയവർധനെ, ക്യാപ്റ്റൻ സ്ഥാനത്ത് മാറ്റം?
Mahela Jayawardene Mumbai Indians head coach: 2017-ലാണ് മുംബൈ ഇന്ത്യൻസ് ടീമിലേക്ക് പരിശീലകനായി മഹേല ജയവർധനയെത്തുന്നത്. പിന്നാലെ മൂന്ന് ഐപിഎൽ കീരിടങ്ങളാണ് ജയവർധനയ്ക്ക് കീഴിൽ മുംബെെ നേടിയത്.
മുംബെെ: റീവേഴ്സ് ഗിയറിൽ മുംബെെ ഇന്ത്യൻസ് ടീം മാനേജ്മെന്റ്. ഐപിഎൽ 2025 സീസണ് മുന്നോടിയായി മുൻ ശ്രീലങ്കൻ താരം മഹേല ജയവർധനയെ പരിശീലക റോളിൽ മുംബെെ തിരികെയെത്തിച്ചു. 2022-ലാണ് പരിശീലക സ്ഥാനത്ത് നിന്നും ജയവർധന മുംബെെ ഇന്ത്യൻസിന്റെ ഗ്ലോബൽ ക്രിക്കറ്റ് ഹെഡായി നിയമിതനായത്. വിദേശ ലീഗുകളിൽ ഉൾപ്പടെ മുംബൈ ഇന്ത്യൻസിന്റെ വിപുലീകരണമായിരുന്നു ലക്ഷ്യം. പിന്നാലെ മാർക് ബൗച്ചറെ പരിശീലകനായി ടീം മാനേജ്മെന്റ് നിയമിച്ചു. 2023, 2024 സീസണുകളിൽ ബൗച്ചറിന് കീഴിലായിരുന്നു മുംബെെ ടൂർണമെന്റിനിറങ്ങിയത്. കഴിഞ്ഞ സീസണിൽ പോയിന്റ് ടേബിളിൽ മുംബെെ ഇന്ത്യൻസ് അവസാന സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. ബൗച്ചറിന് കീഴിലെ ടീമിന്റെ ദയനീയ പ്രകടനമാണ് മഹേല ജയവർധനയെ തിരികെയെത്തിക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.
2017-ലാണ് മുംബൈ ഇന്ത്യൻസ് ടീമിലേക്ക് പരിശീലകനായി മഹേല ജയവർധനയെത്തുന്നത്. പിന്നാലെ മൂന്ന് ഐപിഎൽ കീരിടങ്ങളാണ് ജയവർധനയ്ക്ക് കീഴിൽ മുംബെെ നേടിയത്. 2017, 2019, 2021 സീസണുകളിലായിരുന്നു മുംബെെ ലീഗ് ജേതാക്കളായത്. ബൗച്ചറിന് കീഴിൽ 2023-ൽ മുംബെെ ഇന്ത്യൻസ് പ്ലേ ഓഫിലെത്തിയെങ്കിലും 2024-ൽ അവസാന സ്ഥാനക്കാരായി. നായകസ്ഥാനത്തേക്ക് ഹാർദിക് പാണ്ഡ്യ എത്തിയതോടെ ടീമിന്റെ താളം പിഴച്ചു. മുംബെെ ടീമിനകത്തെ ചേരിപ്പോര് പുറംലോകവും അറിഞ്ഞു. രോഹിത്തിനെ പിന്തുണക്കുന്ന താരങ്ങളും ഹാർദിക്കിനെ പിന്തുണയ്ക്കുന്നവരും തമ്മിലുള്ള അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നു. ഇത് ടീമിന്റെ പ്രകടനത്തെയും ബാധിച്ചു. മാർക് ബൗച്ചർ പുറത്തായതോടെ വരുന്ന ഐപിഎൽ സീസണിൽ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് ഉൾപ്പെടെ മാറ്റമുണ്ടായേക്കുമെന്നാണ് സൂചനകൾ.
Thank you, Mark, for your leadership and dedication! 💙
Wishing you the best for what’s next ✨#MumbaiMeriJaan #MumbaiIndians pic.twitter.com/t8QEj5ioxN
— Mumbai Indians (@mipaltan) October 13, 2024
“>
𝐌𝐚𝐡𝐞𝐥𝐚 𝐉𝐚𝐲𝐚𝐰𝐚𝐫𝐝𝐞𝐧𝐞. 𝐇𝐞𝐚𝐝 𝐂𝐨𝐚𝐜𝐡. 𝐁𝐚𝐜𝐤 𝐢𝐧 𝐭𝐡𝐞 𝐨𝐟𝐟𝐢𝐜𝐞 💙#MumbaiMeriJaan #MumbaiIndians | @MahelaJay pic.twitter.com/SajRfzLYkQ
— Mumbai Indians (@mipaltan) October 13, 2024
“>
ഐപിഎൽ മെഗാ താര ലേലത്തിന് മുമ്പ് ടീമിൽ ഏതെല്ലാം താരങ്ങളെ നിലനിർത്തണം എന്ന് തീരുമാനിക്കുകയാണ് ജയവർധനയ്ക്ക് മുന്നിലെത്തുന്ന ആദ്യ ഉത്തരവാദിത്വം. ഒക്ടോബർ 31നകം ടീമിൽ നിലനിർത്തുന്ന താരങ്ങളെ പ്രഖ്യാപിക്കണം എന്നാണ് ചട്ടം. ഫ്രാഞ്ചെെസികൾക്ക് ആറ് താരങ്ങളെയാണ് ടീമിൽ നിലനിർത്താനാവുക. ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, രോഹിത് ശർമ്മ, ജസ്പ്രീത് ബുമ്ര എന്നിവരെ ടീമിൽ നിലനിർത്താനാണ് സാധ്യത. തിലക് വർമ്മയെയും ഇഷൻ കിഷനെയും പരിഗണിക്കേണ്ടതുണ്ട്. അതേസമയം രോഹിത് ശർമ്മ മുംബെെ ഇന്ത്യൻസ് ടീം വിടുമെന്നും ആർസിബിയിലേക്ക് ചേക്കേറുമെന്നുമുള്ള റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതിനോട് താരമോ ടീം മാനേജ്മെന്റോ ഇതുവരെയും പ്രതികരിച്ചിട്ടില്ല.