Sanju Samson: ‘അന്ന് രജനി പടം റിലീസ്, അടുത്ത ദിവസം അയർലണ്ടിൽ മാച്ച്’; സിനിമ കാണാനെടുത്ത റിസ്കിനെക്കുറിച്ച് സഞ്ജു സാംസൺ
Sanju Samson Talks About Rajinikanth: രജനികാന്തിന്റെ സിനിമ കാണാനായി അയർലണ്ടിലെ തിയേറ്ററിൽ പോയ കഥയും സഞ്ജു പങ്കുവെച്ചു. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സഞ്ജു സാംസൺ രജനികാന്തിനൊപ്പം
ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനായെത്തുന്ന ‘കൂലി’ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. അത്തരത്തിൽ, സിനിമയ്ക്കായി ആകാംഷയോടെ കാത്തിരിക്കുന്ന ആരാധകരിൽ ഒരാളാണ് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. താനൊരു കടുത്ത രജനികാന്ത് ഫാനാണെന്ന് നേരത്തെയും സഞ്ജു വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ, രജനികാന്തിന്റെ സിനിമ കാണാൻ ഏതറ്റം വരെ പോകുമെന്ന് പറയുകയാണ് സഞ്ജു പുതിയ അഭിമുഖത്തിൽ.
രജനികാന്തിന്റെ സിനിമ കാണാനായി അയർലണ്ടിലെ തിയേറ്ററിൽ പോയ കഥയും സഞ്ജു പങ്കുവെച്ചു. ഈ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇന്ത്യയുടെ മത്സരത്തിനായി അയർലണ്ടിൽ എത്തിയപ്പോഴാണ് രജനികാന്ത് സിനിമയുടെ റിലീസാണെന്ന് സഞ്ജു അറിയുന്നത്. റിലീസിന് അടുത്ത ദിവസം മാച്ചുണ്ട്. അതിനാൽ, ഒറ്റക്ക് പോയി ടിക്കറ്റെടുത്ത് സിനിമ കണ്ടു മടങ്ങിയെത്തിയെന്ന് താരം പറയുന്നു. മുൻ ഇന്ത്യൻ താരം ആർ അശ്വിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജു മനസുതുറന്നത്.
”ഞാൻ ഇന്ത്യയുടെ മത്സരത്തിനായി അയർലണ്ടിലെ ഡബ്ലിനിലായിരുന്നു. നോക്കുമ്പോൾ നാളെയാണ് രജനി സാറിന്റെ സിനിമയുടെ റിലീസ്. നാളെ കഴിഞ്ഞാൽ മത്സരവുമുണ്ട്. അതിനാൽ ഞാൻ ഒറ്റയ്ക്ക് പോയി തിയേറ്റർ കണ്ടു പിടിച്ച്, ടിക്കറ്റെടുത്ത് ഒറ്റയ്ക്ക് സിനിമ കണ്ട് തിരിച്ചു വന്നു. ആ അറ്റം വരെ ഞാൻ പോയിട്ടുണ്ട്” സഞ്ജു സാംസൺ പറഞ്ഞു.
ALSO READ: ‘എന്നെ ഉച്ചക്ക് രണ്ട് മണിക്ക് വിടണേ’; ഷാജി കൈലാസിനോട് മോഹൻലാലിൻ്റെ അഭ്യർത്ഥന: കെസിഎൽ പരസ്യം വൈറൽ
സഞ്ജുവിന്റെ അഭിമുഖത്തിൽ നിന്ന്:
#SanjuSamson Waiting for #Coolie FDFS 💥💥💥🔥🔥pic.twitter.com/dzoxEr0yw6
— Kerala Box Office (@KeralaBxOffce) August 10, 2025
അദ്ദേഹത്തിന്റെ അടുത്ത സിനിമയ്ക്കായി താനും ആകാംഷയോടെ കാത്തിരിക്കുകയാണെന്നും സഞ്ജു സാംസൺ കൂട്ടിച്ചേർത്തു. അന്ന് അവിടെ സിനിമ കാണാൻ തമിഴ്‌നാട്ടുകാരും മലയാളികളും ആന്ധ്രക്കാരും എല്ലാം ഉണ്ടായിരുന്നു. തിയേറ്റർ ഫുള്ളായിരുന്നു. കൂലിയും ആദ്യ ദിവസം ആദ്യ ഷോ തന്നെ പോയി കാണണം എന്നും സഞ്ജു സാംസൺ പറഞ്ഞു.
ഓഗസ്റ്റ് 14 നാണ് ‘കൂലി’ ലോകവ്യാപകമായി റിലീസാകുന്നത്. കേരളത്തിൽ രാവിലെ ആറ് മണിയ്ക്കാണ് ചിത്രത്തിന്റെ റിലീസ്. രജനീകാന്തിന് പുറമെ ആമിർ ഖാൻ, നാഗാർജുന, ഉപേന്ദ്ര, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഗിരീഷ് ഗംഗാധരനാണ്.