IPL Auction 2025: അയ്യർ പഞ്ചാബിനെ മാത്രമല്ല, ഇന്ത്യൻ ടീമിനെയും നയിക്കും; പ്രവചനവുമായി മുൻ ഇന്ത്യൻ താരം
Shreyas Iyer Sold To Punjab Kings: കെകെആർ മുൻ നായകൻ ശ്രേയസ് അയ്യരെ 26.75 കോടി രൂപയ്ക്കാണ് പഞ്ചാബ് തങ്ങളുടെ തട്ടകത്തിലെത്തിച്ചിരിക്കുന്നത്.

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ താരമായാണ് ശ്രേയസ് അയ്യർ പഞ്ചാബ് കിംഗ്സിലേക്ക് എത്തിയത്. കഴിഞ്ഞ സീസണിൽ കൊൽക്കത്തയെ കിരീടത്തിലേക്ക് നയിച്ച അയ്യരെ 26.75 കോടി രൂപയ്ക്കാണ് പഞ്ചാബ് സ്വന്തമാക്കിയത്. (Image Credits: PTI)

ഐപിഎല്‍ കിരീടത്തിൽ ഇതുവരെയും മുത്തമിടാൻ പഞ്ചാബ് കിംഗ്സിന് സാധിച്ചിട്ടില്ല. മെഗാലേലത്തിന് മുന്നോടിയായി പഞ്ചാബ് കിംഗ്സ് രണ്ട് അൺക്യാപ്ഡ് താരങ്ങളെയാണ് ടീമിൽ നിലനിർത്തിയത്. (Image Credits: PTI)

ഇതോടെ ലേലത്തിലൂടെ ടീമിലെത്തിക്കുന്ന താരങ്ങളിൽ നിന്ന് വേണം പഞ്ചാബിന് ക്യാപ്റ്റനെ കണ്ടെത്താന്‍. ക്യാപ്റ്റൻ മെറ്റീരിയലായ ശ്രേയസ് അയ്യര്‍ ടീമിലെത്തിയതോടെ അദ്ദേഹം നായകനായി ഈ സീസണിൽ ടീമിനെ നയിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. (Image Credits: PTI)

പഞ്ചാബ് കിംഗ്സിനെ കിരീടത്തിലേക്ക് നയിക്കാനായാൽ അയ്യർ ഉടൻ തന്നെ ഇന്ത്യന്‍ നായകനാകുമെന്ന് പ്രവചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. (Image Credits: PTI)

'ചാമ്പ്യന്‍ഷിപ്പ് ജയിച്ച ടീമിൽ നിന്ന് കിരീടമില്ലാത്ത ടീമിലേക്കാണ് ശ്രേയസ് അയ്യർ പോവുന്നത്. അദ്ദേഹത്തെ സംബന്ധിച്ച് ഇത് വെല്ലുവിളി നിറഞ്ഞതാണ്. പഞ്ചാബിന് കിരീടം നേടാന്‍ കഴിഞ്ഞാല്‍, അയ്യർ ഇന്ത്യൻ നായകനാകുന്നതിൽ സംശയമില്ല', ഉത്തപ്പ പറഞ്ഞു. (Image Credits: PTI)