AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Virat Kohli: കോലിയുടെ 30-ാം സെഞ്ചുറി നേട്ടത്തില്‍ വികാരീധനയായി അനുഷ്‌ക ശര്‍മ; ​ഭാര്യക്ക് ഫ്ലൈയിം​ഗ് കിസ് നൽകി താരം; വീഡിയോ വൈറൽ

Virat Kohli Blows Kisses to Anushka Sharma : കോലി സെഞ്ചുറി നേടിയ സന്തോഷത്തില്‍ കണ്ണുകള്‍നിറഞ്ഞ് കൈയടിക്കുന്ന അനുഷ്‌കയെയാണ് സ്‌ക്രീനില്‍ കണ്ടത്. സെഞ്ചുറിയുടെ ആഹ്ലാദത്തിനിടെ ഭാര്യയ്ക്ക് ഫ്ലൈയിം​ഗ് കിസ് നൽകാനും കോലിയും മറന്നില്ല. എന്തായാലും ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്.

Virat Kohli: കോലിയുടെ 30-ാം സെഞ്ചുറി നേട്ടത്തില്‍ വികാരീധനയായി അനുഷ്‌ക ശര്‍മ; ​ഭാര്യക്ക്  ഫ്ലൈയിം​ഗ് കിസ് നൽകി താരം; വീഡിയോ വൈറൽ
വിരാട് കോലി, വികാരീധനയായി നടിയും ഭാര്യയുമായ അനുഷ്‌ക ശര്‍മ (image credits: Screengrab: x.com
Sarika KP
Sarika KP | Published: 25 Nov 2024 | 07:53 AM

പെർത്തിൽ നടന്ന ടെസ്റ്റ് കരിയറിലെ 30ാം സെഞ്ച്വറി നേടി വിരാട് കോലി. ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പുറത്താകാതെ 100 റൺസടിച്ച് സൂപ്പർ താരം. ഒപ്പം റെക്കോർഡ് നേട്ടങ്ങളും പതിവു പോലെ താരത്തിന്റെ പേരിലായി. എന്നാൽ സെഞ്ച്വറി നേട്ടത്തിൽ ആരാധകരുടെ ശ്രദ്ധ പോയത് ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയ്ക്ക് നേരെയാണ്. വിരാട് കോലിയുടെ സെഞ്ചുറി നേട്ടത്തില്‍ വികാരീധനയായി അനുഷ്കയെയാണ് സ്‌റ്റേഡിയത്തില്‍ കാണാൻ സാധിച്ചത്. സെഞ്ചുറി നേടിയപ്പോൾ അനുഷ്കയുടെ കണ്ണുകൾ നിറയുന്നതും വീഡിയോയിൽ കാണാം. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

മത്സരം നടക്കുമ്പോൾ സ്‌റ്റേഡിയത്തില്‍ അനുഷ്‌കയുമുണ്ടായിരുന്നു. കോലി സെഞ്ചുറി നേടിയ സന്തോഷത്തില്‍ കണ്ണുകള്‍നിറഞ്ഞ് കൈയടിക്കുന്ന അനുഷ്‌കയെയാണ് സ്‌ക്രീനില്‍ കണ്ടത്. സെഞ്ചുറിയുടെ ആഹ്ലാദത്തിനിടെ ഭാര്യയ്ക്ക് ഫ്ലൈയിം​ഗ് കിസ് നൽകാനും കോലിയും മറന്നില്ല. എന്തായാലും ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്.

 

143 പന്തിലാണ് താരം സെഞ്ച്വറി നേടിയത്. എട്ടു ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പടെയായിരുന്നു ഇന്നിം​ഗ്സ്. കോലി സെഞ്ച്വറി നേടിയതിന് പിന്നാലെ ഇന്ത്യ ഇന്നിം​ഗ്സ് ഡിക്ലെയർ ചെയ്തു. കരിയറിലെ 81-ാം സെഞ്ച്വറിയാണ് വിരാട് ഇന്ന് സ്വന്തമാക്കിയത്. ഓസ്ട്രേലിയയിലെ താരത്തിന്റെ ഏഴാം സെഞ്ച്വറിയായിരുന്നു. ​ഗവാസ്കറുടെ 30 സെഞ്ച്വറികളെന്ന റെക്കോർഡിനൊപ്പം എത്താനും കോലിക്കായി.

അതേസമയം നിരവധി റെക്കോർഡ് നേട്ടങ്ങളാണ് 30ാം സെഞ്ച്വറി നേടിയതിനു പിന്നാലെ താരത്തിന്റെ പേരിലായത്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയിൽ കോലി ഓസ്ട്രേലിയൻ ഇതിഹാസം ഡോണാൾഡ് ബ്രാഡ്മാനെ മറികടന്നു. പട്ടികയിൽ ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറാണ് ഒന്നാം സ്ഥാനത്ത്. ഇതിനു പുറമെ ടെസ്റ്റ് ക്രിക്കറ്റിൽ 30, അതിൽ കൂടുതൽ സെഞ്ച്വറികളുള്ള താരങ്ങളുടെ എലൈറ്റ് പട്ടികയിൽ ഇനി കോലിയും. ഓസ്ട്രേലിയൻ മണ്ണിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ച്വറികൾ നേടുന്ന ഇന്ത്യൻ താരമെന്ന അനുപമ നേട്ടം ഇനി കോലിക്ക്. ഓസീസ് മണ്ണിൽ എല്ലാ ഫോർമാറ്റിലുമായി ഇത്രയും സെഞ്ച്വറികൾ നേടുന്ന ആദ്യ സന്ദർശക ബാറ്ററെന്ന നേട്ടവും ഇനി കോഹ്‍ലിക്ക് സ്വന്തം. അതേസമയം 16 മാസങ്ങൾക്ക് ശേഷമാണ് കോലി ടെസ്റ്റിൽ സെഞ്ച്വറി നേടുന്നത്.