Super League Kerala 2025: സൂപ്പർ ലീഗ് കേരള രണ്ടാം സീസണ് ഇന്ന് തുടക്കം; ആദ്യ കളി കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകൾ തമ്മിൽ

SLK 2025 Starts Today: സൂപ്പർ ലീഗ് കേരള രണ്ടാം സീസൺ ഇന്ന് മുതൽ ആരംഭിക്കും. കാലിക്കറ്റ് എഫ്സിയും ഫോഴ്സ കൊച്ചിയും തമ്മിലാണ് ഉദ്ഘാടന മത്സരം.

Super League Kerala 2025: സൂപ്പർ ലീഗ് കേരള രണ്ടാം സീസണ് ഇന്ന് തുടക്കം; ആദ്യ കളി കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകൾ തമ്മിൽ

കാലിക്കറ്റ് എഫ്സി, ഫോഴ്സ കൊച്ചി

Published: 

02 Oct 2025 | 06:43 AM

സൂപ്പർ ലീഗ് കേരള രണ്ടാം സീസണ് ഇന്ന് തുടക്കം. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ കാലിക്കറ്റ് എഫ്സിയും ഫോഴ്സ കൊച്ചിയും തമ്മിൽ കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ വച്ചാണ് ആദ്യ മത്സരം. രാത്രി 7.30നാണ് കിക്കോഫ്. കഴിഞ്ഞ സീസൺ ഫൈനലിൽ ഫോഴ്സ കൊച്ചിയെ വീഴ്ത്തി കാലിക്കറ്റ് എഫ്സി കിരീടം നേടിയിരുന്നു.

മികച്ച താരങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങുക. മുൻ ഐഎസ്എൽ താരങ്ങൾ ഇരു ടീമുകളിലുമുണ്ട്. സെയ്മിൻലെൻ ദുങ്കൽ, പ്രശാന്ത് മോഹൻ തുടങ്ങിയ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ കാലിക്കറ്റ് എഫ്സിയിൽ കളിക്കും. മുഹമ്മദ് അജ്സൽ, ജഗന്നാഥ് ജയൻ എന്നീ താരങ്ങൾ ബ്ലാസ്റ്റേഴ്സിൽ നിന്ന് വായ്പാടിസ്ഥാനത്തിലും ടീമിലുണ്ട്. നോർത്തീസ്റ്റ് യുണൈറ്റഡിൽ നിന്ന് മുഹമ്മദ് അഷ്റഫും വായ്പാടിസ്ഥാനത്തിൽ കാലിക്കറ്റ് എഫ്സിയിൽ കളിക്കും. ബ്രസീലിയൻ ഫോർവേഡ് യുരി ദേ ഒലിവിരയാണ് ടീമിലെ ശ്രദ്ധേയ താരം. അർജൻ്റൈൻ പ്രതിരോധ താരം അലക്സിസ് സോസ, മധ്യനിര താരം നഹുവൽ പെരേര, കൊളംബിയൻ ഫോർവേഡ് സെബാസ്റ്റ്യൻ റിങ്കോൺ തുടങ്ങിയ വിദേശതാരങ്ങളും കാലിക്കറ്റ് എഫ്സിയിലുണ്ട്. അർജൻ്റീനക്കാരനായ എവർ ഡെമാൾഡെയാണ് പരിശീലകൻ.

Also Read: SLK Season 2: ‘കഴിഞ്ഞ സീസണിലെ കാര്യം ആലോചിച്ചിട്ട് മൊബൈൽ വരെ ചാർജായി’; സൂപ്പർ ലീഗ് കേരളയുടെ ആദ്യ കളി ബേസിലും പൃഥ്വിരാജും തമ്മിൽ

ഫോഴ്സ കൊച്ചിയിൽ മൈക്കൽ സൂസൈരാജ്, അഭിഷേക് ഹാൽഡർ എന്നിവരാണ് മുൻ ഐസ്എസ്എൽ താരങ്ങൾ. അൾജീരിയൻ മധ്യനിര താരം റാചിദ്, കുറസോവൻ ഫോർവേഡ് ജിനോ വാൻ കെസൽ, സ്പാനിഷ് പ്രതിരോധ താരം ഐക്കർ ഹെർണാണ്ടസ് എന്നിവരും ടീമിലുണ്ട്. സ്പാനിഷ് പരിശീലകനായ മികി യ്യാഡോ ആണ് ഫോഴ്സ കൊച്ചിയുടെ തന്ത്രങ്ങൾ മെനയുന്നത്.

കണ്ണൂർ വാരിയേഴ്സ്, മലപ്പുറം എഫ്സി, തിരുവനന്തപുരം കൊമ്പൻസ്, തൃശൂർ മാജിക് എന്നീ ടീമുകളാണ് സൂപ്പർ ലീഗ് കേരളയിൽ മത്സരിക്കുന്ന മറ്റുള്ളവർ.

Loading...
Unable to load recommendations.
Follow Us
വില 50,000 ന് താഴെ! ടിവിഎസ് ഓർബിറ്റർ
7025mAh ബാറ്ററിയുണ്ട്, പിന്നെ ഡൈമെൻസിറ്റി 9500s പ്രോസസറും
സൗന്ദര്യം കൂട്ടണോ? പഴങ്കഞ്ഞി കുടിച്ചാൽ മതി
ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ഹീറോ; സ്മൃതി മന്ദാനയുടെ ആസ്തിയെത്ര?
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി