SLK Season 2: ‘കഴിഞ്ഞ സീസണിലെ കാര്യം ആലോചിച്ചിട്ട് മൊബൈൽ വരെ ചാർജായി’; സൂപ്പർ ലീഗ് കേരളയുടെ ആദ്യ കളി ബേസിലും പൃഥ്വിരാജും തമ്മിൽ
Basil Joseph vs Prithviraj Sukumaran: സൂപ്പർ ലീഗ് കേരളയുടെ ഉദ്ഘാടന മത്സരത്തിൽ കാലിക്കറ്റ് എഫ്സിയും ഫോഴ്സ് കൊച്ചിയും തമ്മിൽ ഏറ്റുമുട്ടും.

ബേസിൽ ജോസഫ്, പൃഥ്വിരാജ് സുകുമാരൻ
സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിലെ ആദ്യ മത്സരത്തിൽ കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ കാലിക്കറ്റ് എഫ്സിയും ഫോഴ്സ കൊച്ചിയും തമ്മിൽ ഏറ്റുമുട്ടും. സീസൺ ഇക്കൊല്ലം ഒക്ടോബർ രണ്ടിനാണ് സൂപ്പർ ലീഗ് കേരള ആരംഭിക്കുക. ആദ്യ സീസൺ ഫൈനലിൽ ഫോഴ്സ കൊച്ചിയെ വീഴ്ത്തി കാലിക്കറ്റ് എഫ്സി കപ്പടിച്ചിരുന്നു.
പൃഥ്വിരാജിനെ എങ്ങനെ വെല്ലുവിളിക്കണമെന്നത് പരിശീലിക്കുന്ന ബേസിലിൽ ആണ് പ്രൊമോയുടെ തുടക്കം. പലതരത്തിൽ പറഞ്ഞുനോക്കി ഒരു രീതി ഉറപ്പിച്ച ബേസിൽ പൃഥ്വിരാജിനെ വിളിക്കുന്നു. പൃഥ്വിരാജ് ഫോണെടുക്കുന്നതോടെ ബേസിലിൻ്റെ ധൈര്യമൊക്കെ ചോർന്നുപോവുകയാണ്. ‘രാജമൗലിയുടെ സെറ്റിലാണോ’ എന്ന് ബേസിൽ ചോദിക്കുമ്പോൾ ‘മാർട്ടിൻ സ്കോർസേസിയുമായി ഡിസ്കഷനിലാണെ’ന്ന് പൃഥ്വി പറയുന്നു. സൂപ്പർ ലീഗ് കേരള രണ്ടാം സീസൺ വരികയാണ്, രണ്ടാം സീസൺ ആലോചിക്കുമ്പോൾ മൊബൈൽ വരെ ഫുൾ ചാർജായി എന്ന് ബേസിൽ പറയുമ്പോൾ ഇത്തവണ ഫ്യൂസ് ഊരിവിടുമെന്ന് പൃഥ്വി മറുപടി പറയുന്നു.
സൂപ്പർ ലീഗ് കേരളയുടെ കഴിഞ്ഞ സീസൺ വമ്പൻ ഹിറ്റായിരുന്നു. ആകെ ആറ് ടീമുകളാണ് ലീഗിൽ മത്സരിക്കുക. ഫോഴ്സ കൊച്ചി, കാലിക്കറ്റ് എഫ്സി എന്നീ ടീമുകൾക്കൊപ്പം തൃശൂർ മാജിക്, കണ്ണൂർ വാരിയേഴ്സ്, മലപ്പുറം എഫ്സി, തിരുവനന്തപുരം കൊമ്പൻസ് എന്നീ ടീമുകളും ലീഗിലുണ്ട്. സഞ്ജു സാംസൺ, ആസിഫ് അലി തുടങ്ങിയവരും വിവിധ ക്ലബുകളുടെ ഭാഗമാണ്. കണ്ണൂർ ഒഴികെ ഇക്കുറി പരിശീലകർ മാറിയിട്ടുണ്ട്. ഐഎസ്എലിൽ അടക്കം കളിച്ച റോയ് കൃഷ്ണ ഇത്തവണ മലപ്പുറം എഫ്സിയുടെ ഭാഗമാണ്.
പ്രൊമോ വിഡിയോ
Game before the Game | Ep 1 – Prithviraj Sukumaran vs Basil Joseph ⚽
Who’s winning this banter call? 🤔#SuperLeagueKerala #SLK #SuperCrazy @PrithviOfficial @basiljoseph25 pic.twitter.com/JzfiNHKGzZ
— Super League Kerala (@slk_kerala) September 26, 2025