AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

യുപിഐ 2000 രൂപ പരിധി: ട്രെയിൻ ടിക്കറ്റ് ബുക്കിങ് ഫീസ് വിശദീകരിച്ച് റെയിൽവേ

Train ticket bookings above Rs 2000 via UPI: റെയിൽവേ, ടെലികോം, ഇൻഷുറൻസ്, ഇന്ധനം (പെട്രോൾ പമ്പുകൾ), സർക്കാരിന്റെ യൂട്ടിലിറ്റി ബില്ലുകൾ (വൈദ്യുതി, വെള്ളം മുതലായവ) എന്നിവയുമായി ബന്ധപ്പെട്ട 2,000 രൂപയുടെ മുകളിലുള്ള ഇടപാടുകൾക്ക് 0.4 ശതമാനത്തിന് പകരം കൃത്യം 5 രൂപ മാത്രമായിരിക്കും ഫീസ് എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

യുപിഐ 2000 രൂപ പരിധി: ട്രെയിൻ ടിക്കറ്റ് ബുക്കിങ് ഫീസ് വിശദീകരിച്ച് റെയിൽവേ
Train Ticket Bookings Above Rs 2000 Via UpiImage Credit source: IRCTC
Prasanth Kumar
Prasanth Kumar | Published: 23 Sep 2026 | 12:09 PM

തിരഞ്ഞെടുത്ത യുപിഐ ഇടപാടുകൾക്ക് കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ‘മെർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്’ (MDR) സംവിധാനം ഒക്ടോബർ 15 മുതൽ നിലവിൽ വരികയാണ്. 2000 രൂപയ്ക്ക് മുകളിൽ യുപിഐ പേയ്മെന്റ് നടത്തുമ്പോൾ ​കൈയിൽ നിന്ന് പണം നഷ്ടമാകുമോ എന്ന് ഉപയോക്താക്കൾക്കിടയിൽ പൊതുവെ ഒരു ആശങ്ക നിലനിൽക്കുന്നുണ്ട്. എന്നാൽ ഉപയോക്താക്കളിൽ നിന്ന് ഒരു വിധത്തിലും പണം നഷ്ടമാകില്ല എന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. ഇതിനിടെ യുപിഐ വഴിയുള്ള 2000 രൂപയ്ക്ക് മുകളിലുള്ള ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിന് അ‌ധിക നിരക്ക് ഈടാക്കുമോ എന്ന് യാത്രക്കാർക്കിടയിൽ ചില ആശങ്കകൾ നിലനിന്നിരുന്നു.

​ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിലെ യുപിഐ അ‌ധിക ഫീസ് സംബന്ധിച്ച് ഇപ്പോൾ വിശദീകരണവുമായി റെയിൽവേ തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. വ്യാപാരികൾക്ക് 2,000 രൂപയ്ക്ക് മുകളിൽ യുപിഐ വഴി നൽകുന്ന തുകയ്ക്ക് 0.4 ശതമാനം എംഡിആർ നിരക്ക് ആണ് ഈടാക്കുക. എന്നാൽ ഇന്ത്യൻ റെയിൽവേയിലെ ടിക്കറ്റ് ബുക്കിങ്ങിനെ പ്രത്യേക വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Also Read: ബെംഗളൂരുവിൽ നിന്ന് അമരാവതിയിലേക്ക് വന്ദേ ഭാരത്; നിർദേശവുമായി സർക്കാർ

റെയിൽവേ, ടെലികോം, ഇൻഷുറൻസ്, ഇന്ധനം (പെട്രോൾ പമ്പുകൾ), സർക്കാരിന്റെ യൂട്ടിലിറ്റി ബില്ലുകൾ (വൈദ്യുതി, വെള്ളം മുതലായവ) എന്നിവയുമായി ബന്ധപ്പെട്ട 2,000 രൂപയുടെ മുകളിലുള്ള ഇടപാടുകൾക്ക് 0.4 ശതമാനത്തിന് പകരം കൃത്യം 5 രൂപ മാത്രമായിരിക്കും ഫീസ് എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

അ‌തിനാൽ യുപിഐ വഴി 2000 രൂപയ്ക്ക് മുകളിൽ ട്രെയിൻ ടിക്കറ്റിനായി ചെലവഴിച്ചാലും 5 രൂപ എന്ന നിശ്ചിത എംഡിആർ നിരക്ക് മാത്രമേ ബാധകമാകൂ. ഈ അഞ്ച് രൂപയുടെ അധിക നിരക്ക് യാത്രക്കാരുടെ പോക്കറ്റിൽ നിന്ന് ചെലവാക്കേണ്ടി വരില്ലെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. പേയ്‌മെന്റ് പ്രോസസ്സിങ് ചെലവായ എംഡിആർ റെയിൽവേ അല്ലെങ്കിൽ ഐആർസിടിസി (IRCTC) പോലുള്ള മർച്ചന്റുകളാണ് നൽകേണ്ടത്.

എംഡിആർ ഫീസിന്റെ അ‌ധിക തുക ഉപയോക്താക്കളിൽ നിന്ന് ഈടാക്കരുത് എന്ന് സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. 2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്ക് നിലവിലുള്ളതുപോലെ എംഡിആർ നിരക്കുകൾ ബാധകമല്ല. 2000-ന് മുകളിലുള്ള ടിക്കറ്റ് തുക എത്രയായാലും (ഉദാഹരണത്തിന് 3,000 രൂപയാണെങ്കിലും) 5 രൂപ എംഡിആർ ചാർജ് ചേർത്ത് 3005 രൂപ വരുമ്പോൾ യാത്രക്കാരൻ 3000 രൂപ തന്നെ നൽകിയാൽ മതി. എംഡിആർ തുകയായ അഞ്ചുരൂപ റെയിൽവേ അല്ലെങ്കിൽ ഐആർസിടിസിയാണ് നൽകേണ്ടത്.

പുതിയ എംഡിആർ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതുകൊണ്ട് ട്രെയിൻ ടിക്കറ്റ് നിരക്കുകളിൽ വർധന ഉണ്ടാകില്ലെന്ന് അധികൃതർ ഉറപ്പുനൽകുന്നുണ്ട്. ഒക്ടോബർ 15 മുതൽ നിലവിൽ വരുന്ന എംഡിആർ ഫീസ് സാധാരണ ഉപഭോക്താക്കൾക്ക് ബാധകമാകില്ല, അ‌വർക്ക് യുപിഐ സേവനം തുടർന്നും സൗജന്യമായി ഉപയോഗിക്കാം. മാസം 1 ലക്ഷം രൂപ വരെ യുപിഐ വഴി സ്വീകരിക്കുന്ന തെരുവ് കച്ചവടക്കാർ ഉൾപ്പെടെയുള്ള ചെറുകിട വ്യാപാരികൾക്കും (P2PM) പുതിയ എംഡിആർ സംവിധാനത്തിന്റെ ഭാഗമായുള്ള ഫീസ് ബാധകമല്ല.

English Summary

New Merchant Discount Rate (MDR) regulations for financial transactions made via UPI will come into effect on October 15, 2026. However, the government has granted certain exemptions to the Railways. For train ticket bookings exceeding Rs. 2,000, a fixed MDR of Rs. 5 per transaction will apply instead of the 0.4 percent rate. Railway officials have stated that users will not have to bear this additional Rs. 5 charge and that train ticket fares will not increase as a result of the new MDR rates.

Follow Us