Tanvi Patri: റെക്കോർഡിട്ട് തോറ്റു, വനിതാ ഷട്ടിലിൽ തൻവിക്ക് വെള്ളി

വ്യാഴാഴ്ച ഡാക്കറിൽ (സെനഗൽ) നടന്ന മത്സരത്തിൽ നിലവിലെ ലോക ജൂനിയർ ചാമ്പ്യൻ ഷാങ് യി സിന്നിനോട് ഫൈനലിൽ തോറ്റെങ്കിലും. റെക്കോർഡിനി തൻവിക്ക് സ്വന്തമാണ്. 82 മിനിറ്റ് നീണ്ട ഫെനൽ മത്സരത്തിൽ 21-15, 13-21, 24-26 എന്ന സ്കോറിനായിരുന്നു ചൈനീസ് താരത്തിൻ്റെ വിജയം. മൂന്നാം ഗെയിമിൽ 10-19 എന്ന നിലയിൽ വലിയ തിരിച്ചടി നേരിട്ട ശേഷം തൻവി മികച്ച തിരിച്ചു വരവ് പുറത്തെടുത്തെങ്കിലും വെള്ളിയിൽ ഒതുങ്ങി. 

Tanvi Patri: റെക്കോർഡിട്ട് തോറ്റു, വനിതാ ഷട്ടിലിൽ തൻവിക്ക് വെള്ളി

തൻവി പത്രി

Updated On: 

06 Nov 2026 | 10:32 AM

യൂത്ത് ഒളിമ്പിക് ഗെയിംസിൽ ഷട്ടിലിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ സിംഗിൾസ് താരമെന്ന റെക്കോർഡ് സ്വന്തമാക്കി 15-കാരി തൻവി പാട്രി. വ്യാഴാഴ്ച ഡാക്കറിൽ (സെനഗൽ) നടന്ന മത്സരത്തിൽ നിലവിലെ ലോക ജൂനിയർ ചാമ്പ്യൻ ഷാങ് യി സിന്നിനോട് ഫൈനലിൽ തോറ്റെങ്കിലും. റെക്കോർഡിനി തൻവിക്ക് സ്വന്തമാണ്. 82 മിനിറ്റ് നീണ്ടുനിന്ന ഫെനൽ മത്സരത്തിൽ 21-15, 13-21, 24-26 എന്ന സ്കോറിനായിരുന്നു ചൈനീസ് താരത്തിൻ്റെ വിജയം. ആറ് മാച്ച് പോയിന്റുകൾ ലാഭിക്കുകയും സ്വന്തം മൂന്ന് മാച്ച് പോയിന്റുകൾ നഷ്ടപ്പെടുത്തുകയും ചെയ്തതോടെയാണ് തൻവിക്ക് സ്വർണം നഷ്ടമായത്.

മൂന്നാം ഗെയിമിൽ 10-19 എന്ന നിലയിൽ വലിയ തിരിച്ചടി നേരിട്ട ശേഷം തൻവി മികച്ച തിരിച്ചു വരവ് പുറത്തെടുത്തെങ്കിലും വെള്ളിയിൽ ഒതുങ്ങി.  തൻവിക്ക് മുൻപ് യൂത്ത് ഒളിമ്പിക്‌സ് ബാഡ്മിന്റണിൽ ഇന്ത്യയ്ക്കായി പുരുഷ സിംഗിൾസിൽ എച്ച്.എസ്. പ്രണോയിയും (2010), ലക്ഷ്യ സെന്നും (2018) വെള്ളി നേടിയിട്ടുണ്ട്. ന്നാൽ വനിതാ സിംഗിൾസ് ബാഡ്മിന്റണിൽ ഒരു മെഡൽ നേട്ടം സ്വന്തമാക്കുന്നത് ഇതാദ്യമായാണ്. തോൽവിയോടെയാണെങ്കിലും തൻവി കാഴ്ചവെച്ച അസാധാരണമായ പോരാട്ടവീര്യത്തെ ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യഉൾപ്പെടെയുള്ള കായികലോകം അഭിനന്ദിച്ചു.

Also Read: ഗ്രൗണ്ട് പോർക്കളമായി! ഒരൊറ്റ ഫുട്ബോൾ മത്സരത്തിൽ 51 റെഡ് കാർഡുകൾ; ലോക റെക്കോർഡ്

“യൂത്ത് ഒളിമ്പിക് ഗെയിംസിൽ ചരിത്ര നേട്ടത്തിലൂടെ തൻവി  രാജ്യത്തിനാകെ അഭിമാന നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. വെറും 15-ാം വയസ്സിൽ നേടിയ വെള്ളി മെഡൽ  അസാധാരണമായ നേട്ടമാണ്. ഇന്ത്യയ്ക്കിത് ഏറ്റവും അഭിമാനത്തിന്റെ നിമിഷം”മത്സരത്തിലുടനീളമുള്ള തൻവി.ുടെ പോരാട്ടവീര്യം, പ്രകടനങ്ങൾ എന്നിവ നമ്മുടെ യുവ കായിക തലമുറയുടെ കഴിവുകളെ പ്രതിഫലിപ്പിക്കുന്നു. ഈ നേട്ടം ഇന്ത്യൻ കായികരംഗത്തിന് ഒരു സുപ്രധാന നാഴികക്കല്ലാണെന്നുും, ആഗോളതലത്തിൽ നമ്മുടെ കായികതാരങ്ങളുടെ വർദ്ധിച്ചുവരുന്ന സാന്നിധ്യത്തിന്റെ തെളിവാണെന്നും- ബാഡ്മിൻ്റൺ അസ്സോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.

ആരാണ് തൻവി

ഒഡീഷയിലെ ബാലസോറിലായിരുന്ന ജനിച്ചതെങ്കിലും ബാഡ്മിൻ്റൺൻ്റെ ബാല പാഠങ്ങൾ തൻവി പഠിച്ചത് ചൈനയിൽ നിന്നായിരുന്നു. ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന പിതാവിനൊപ്പം കുടുംബം ചൈനയിലേക്ക് മാറിയിരുന്നു. ചൈനീസ് പരിശീലകൻ ജിയാങ് യോങ് യിയുടെ കീഴിലായിരുന്നു ആദ്യകാല പരിശീലനം. 2017 മുതൽ 2020 വരെയുള്ള കാലയളവിൽ ചൈനയിലെ പ്രാദേശിക-ജൂനിയർ ടൂർണമെന്റുകളിലടക്കം പങ്കെടുത്തിട്ടുണ്ട്. കോവിഡ് കാലത്ത് കുടുംബത്തോടൊപ്പം ഇന്ത്യയിലേക്ക് മടങ്ങിയ തൻവി. പിന്നീട് ബെംഗളൂരുവിലെ പ്രകാശ് പദുക്കോൺ ബാഡ്മിന്റൺ അക്കാദമിയിൽ പ്രവേശനം നേടുകയും പരിശീലനം തുടരുകയും ചെയ്തു.

 

Loading...
Unable to load recommendations.
Follow Us
ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കരുത്; എന്തുകൊണ്ട്?
കിടിലൻ പെർഫോമൻസ്! ഹീറോയുടെ പവർ ഫുൾ ബൈക്ക്
ദീപാവലിക്ക് ശേഷം ത്രിഗ്രഹയോഗം! ആർക്കൊക്കെ നേട്ടം
ആമസോൺ ദീപാവലി എഡിഷൻ സെയിൽ: റെഡിമി ടർബോ 5 ഡീൽ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി