2026 ഫിഫ ലോകകപ്പിൽ മെസിക്കെതിരെ ഭീകരാക്രമണ പദ്ധതി നടന്നു; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

Terrorist attack planned against Messi at 2026 FIFA World Cup: സ്പാനിഷ് പത്രമായ 'ഇൻഫർമേഷൻ' ആണ് പോലീസ് രേഖകൾ സഹിതം ഇങ്ങനെയൊരു വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ, എഫ്.ബി.ഐ (FBI), ഇന്റർനാഷണൽ പോലീസ് കോഓപ്പറേഷൻ സെന്റർ (IPCC) എന്നിവയുടെ നേതൃത്വത്തിലുള്ള സുരക്ഷാ വിഭാഗം ഈ ഭീകരാക്രമണ ഭീഷണികൾ കണ്ടെത്തിയതായും പ്രതിരോധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

2026 ഫിഫ ലോകകപ്പിൽ മെസിക്കെതിരെ ഭീകരാക്രമണ പദ്ധതി നടന്നു; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

Attack Planned Against Messi At 2026 Fifa World Cup

Updated On: 

08 Aug 2026 | 09:10 AM

വാഷിങ്ടൺ: 2026-ലെ ഫിഫ ലോകകപ്പിനിടെ അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയെ ലക്ഷ്യമിട്ട് വൻ ഭീകരാക്രമണ പദ്ധതികൾ ആസൂത്രണം ചെയ്യപ്പെട്ടിരുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. സ്പാനിഷ് പത്രമായ ‘ഇൻഫർമേഷൻ’ ആണ് പോലീസ് രേഖകൾ സഹിതം ഇങ്ങനെയൊരു വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ, എഫ്.ബി.ഐ (FBI), ഇന്റർനാഷണൽ പോലീസ് കോഓപ്പറേഷൻ സെന്റർ (IPCC) എന്നിവയുടെ നേതൃത്വത്തിലുള്ള സുരക്ഷാ വിഭാഗം ഈ ഭീകരാക്രമണ ഭീഷണികൾ കണ്ടെത്തിയതായും പ്രതിരോധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. അർജന്റീന നായകൻ മെസ്സിയെ ലക്ഷ്യമിട്ട് നിരവധി ബോംബ് ഭീഷണികൾ ഉയർന്നതായി റിപ്പോർട്ടിൽ പറയുന്നു. ഫുട്ബോൾ ആരാധകർക്കിടയിൽ വൻ ഞെട്ടലുണ്ടാക്കുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.

അർജന്റീനയുടെ മത്സരത്തിന് മുന്നോടിയായി നാടൻ ബോംബുകളും തോക്കുകളുമായി സ്റ്റേഡിയത്തിലേക്ക് കടന്നുകയറി ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തി ഡാള്ളസ് വിമാനത്താവളത്തിലേക്ക് സന്ദേശമെത്തിയിരുന്നു. സുരക്ഷാ ഏജൻസികളുടെ കൃത്യമായ ഇടപെടലിലൂടെയും കടുത്ത ജാഗ്രതയിലൂടെയും ഈ ഭീഷണികളെല്ലാം മുൻകൂട്ടി തടയാനും ടൂർണമെന്റ് സുരക്ഷിതമായി പൂർത്തിയാക്കാനും സാധിച്ചു എന്നാണ് റിപ്പോർട്ടുകൾ അ‌വകാശപ്പെടുന്നത്.

Also Read: പരിശീലനം പോര! ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കല്യാണം മാറ്റിവച്ചോ? 32 ദിവസമായി അ‌ൽനാസറിൽ അ‌ടുക്കുന്നില്ല

ഫിഫ ലോകകപ്പ് 2026-ൽ ബോംബ് ഭീഷണികൾ, താരങ്ങളെ പിന്തുടരൽ കേസുകൾ, കളിക്കാർക്കും റഫറിമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും നേരെയുള്ള ഓൺലൈൻ ആക്രമണം എന്നിങ്ങനെ വിവിധ ഭീഷണികൾ ഉയർന്നത് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ ഏറ്റവുമധികം ഭീഷണി ഉയർന്നത് അ‌ർജന്റീന ടീമിന് എതിരേയാണ് എന്നതാണ് ഇതിൽ ഏറെ ഞെട്ടിക്കുന്ന വിവരം.

അറ്റ്ലാന്റ സ്റ്റേഡിയത്തിലെ ഭീഷണി

മെസിക്കും സംഘത്തിനും എതിരേ പ്രധാനമായി ഉയർന്ന ഭീഷണി അ‌റ്റ്ലാന്റ സ്റ്റേഡിയത്തിൽ കളിക്കുന്ന സന്ദർഭത്തിലായിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സി’ലൂടെയാണ് (X) മെസ്സിക്കെതിരെ പ്രധാന ഭീഷണി ഉയർന്നത്. “ശരീരത്തിൽ നാല് ബോംബുകൾ ഘടിപ്പിച്ച് അറ്റ്ലാന്റ സ്റ്റേഡിയത്തിനുള്ളിൽ കടന്ന് മെസ്സിയെ സ്ഫോടനത്തിൽ വധിക്കും” എന്ന് ഒരാൾ പരസ്യമായി ഭീഷണിപ്പെടുത്തുകയായിരുന്നു.

ഡാലസ് വിമാനത്താവളത്തിലേക്ക് വന്ന ഒരു ഫോൺ കോളിൽ, നാടൻ ബോംബുകളും ‘AR-15’ തോക്കുകളുമായി മൂന്നംഗ സംഘം സ്റ്റേഡിയത്തിലേക്ക് തിരിച്ചിട്ടുണ്ടെന്നും പോലീസുകാരെയും മെസ്സി ഉൾപ്പെടെയുള്ള കളിക്കാരെയും ലക്ഷ്യമിടുന്നുണ്ടെന്നും പറഞ്ഞു എന്നും അ‌ധികൃതർ ഈ ഭീഷണികളെ അ‌തീവ ഗൗരവത്തോടെ കണ്ട് നേരിട്ടുവെന്നും പോലീസിൽ നിന്ന് ​ചോർന്ന രേഖകളുടെ അ‌ടിസ്ഥാനത്തിൽ സ്പാനിഷ് പത്രമായ ‘ഇൻഫർമേഷൻ റിപ്പോർട്ട് ചെയ്യുന്നു.

റൊണാൾഡോയ്ക്കും ഭീഷണി

മെസിക്ക് എതിരേ മാത്രമല്ല, പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെയും ഫിഫ ലോകകപ്പ് 2026ൽ സുരക്ഷാ ഭീഷണികൾ ഉണ്ടായിരുന്നു. റൊണാൾഡോ താമസിക്കുന്ന ഹോട്ടലിന്റെ വിവരങ്ങൾ ചോർത്താൻ അജ്ഞാതൻ ശ്രമിച്ചതായി ജൂൺ 14-ന് ഫിഫ ജീവനക്കാരൻ അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ടൊറന്റോ, ഹൂസ്റ്റൺ, മയാമി എന്നിവിടങ്ങളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു.

ഫ്രഞ്ച് റെഫറിയായ ഫ്രാൻസ്വാ ലെറ്റെക്സിയർക്ക് വാട്സ്ആപ്പിൽ ആറായിരത്തോളം ഭീഷണി സന്ദേശങ്ങൾ ലഭിച്ചു എന്നതും ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട സുരക്ഷാ ഭീഷണികളുടെ കൂട്ടത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ആഗോളതലത്തിലുള്ള ഇന്റലിജൻസ് ശൃംഖലയുടെ കൃത്യമായ ഇടപെടലുകൾ ആക്രമണ ഭീഷണികളെ ചെറുക്കുന്നതിൽ നിർണാകമായി എന്ന് വിലയിരുത്തപ്പെടുന്നു. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായിട്ടായിരുന്നു ഇക്കഴിഞ്ഞ ലോകകപ്പ് നടത്തിയത്.

English Summary

A shocking report has emerged that a major terrorist attack was planned to target Argentina’s superstar Lionel Messi during the 2026 FIFA World Cup. The Spanish newspaper ‘Information’ has reported this news along with police documents. However, the report says that the security unit led by the FBI and the International Police Cooperation Center (IPCC) detected and prevented these terrorist threats.

Follow Us
Related Stories
KCL 2026: കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് ഫുള്‍ സപ്പോര്‍ട്ട്; ക്രിസ് ഗെയ്ല്‍ കേരളത്തിലെത്തും
പരിശീലനം പോര! ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കല്യാണം മാറ്റിവച്ചോ? 32 ദിവസമായി അ‌ൽനാസറിൽ അ‌ടുക്കുന്നില്ല
അ‌ങ്ങനെ അ‌തും നേടി നമ്മുടെ ചെക്കൻ! സെന്റ് ലൂയിസ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് കിരീടം പ്രഗ്നാനന്ദയ്ക്ക്
ലോകകപ്പിലെ ആ ജയം അ‌ത്രയും സ്പെഷൽ; ജൂ​ലൈ 15 ദേശീയ ഫുട്ബോൾ ടീംസ് ദിനമായി പ്രഖ്യാപിച്ച് അ‌ർജന്റീന
മെസിയും എംബാപ്പെയും ചെക്കൻ കൂട്ടരാ; അ‌ളിയന്റെ സ്ഥാനത്ത് ദേ ഐഷോ സ്പീഡ്; ​’റോണോ 90s കല്യാണം’ വൈറൽ
ഗോൾ വേട്ടയിൽ പുതിയ റെക്കോഡിട്ട് ​മെസി മാജിക് തുടരുന്നു! ഇരട്ട ഗോളും അ‌സിസ്റ്റുമായി ഇന്റർ മയാമിയുടെ ഹീറോ
മഴക്കാലത്ത് ബൈക്ക് മെയിന്റനൻസ് എങ്ങനെ വേണം?
മുടി തഴച്ചു വളരാൻ പുളിപ്പിച്ച കഞ്ഞിവെള്ളം മാത്രം മതി
റീച്ചാർജിന് 7 'പോപ്പുലർ' ഓപ്ഷനുകൾ!
ഓഗസ്റ്റ് 8 മുതൽ ഭാഗ്യം കടാക്ഷിക്കുന്ന 4 രാശികൾ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു