AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Afghan Cricketers: പാകിസ്ഥാന്‍ വ്യോമാക്രണം; മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു

Afghanistan Pakistan Border Attack: ക്രിക്കറ്റ് താരങ്ങളെ കൂടാതെ മറ്റ് അഞ്ച് പേര്‍ക്ക് കൂടി പക്ടിക പ്രവിശ്യയില്‍ നടന്ന ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു. ആക്രമണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Afghan Cricketers: പാകിസ്ഥാന്‍ വ്യോമാക്രണം; മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു
കൊല്ലപ്പെട്ട ക്രിക്കറ്റ് താരങ്ങള്‍ Image Credit source: Social Media
shiji-mk
Shiji M K | Updated On: 18 Oct 2025 10:52 AM

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു. പാകിസ്ഥാനും ശ്രിലങ്കയ്ക്കുമെതിരായ സൗഹൃദ മത്സരത്തില്‍ പങ്കെടുക്കാനായി പാകിസ്ഥാന്‍ അതിര്‍ത്തിയെ കിഴക്കന്‍ പ്രവിശ്യയിലെ ഉര്‍ഗുണില്‍ നിന്ന് ഷരാനയിലേക്ക് പോകുന്നതിനിടെയാണ് ക്രിക്കറ്റ് താരങ്ങള്‍ ആക്രമണത്തിന് ഇരയായത്. കബീര്‍, സിബ്ഘതുള്ള, ഹാരൂണ്‍ എന്നീ ക്രിക്കറ്റ് താരങ്ങളാണ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് (എസിബി) അറിയിച്ചു.

ക്രിക്കറ്റ് താരങ്ങളെ കൂടാതെ മറ്റ് അഞ്ച് പേര്‍ക്ക് കൂടി പക്ടിക പ്രവിശ്യയില്‍ നടന്ന ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു. ആക്രമണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പാകിസ്ഥാന്‍ നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണം എന്നാണ് എസിബി വിശേഷിപ്പിച്ചത്.

കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളുമായി അടുത്ത മാസം നടക്കാനിരുന്ന സൗഹൃദ മത്സരത്തില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ പിന്മാറി. പാകിസ്ഥാന്‍ ഭരണകൂടം നടത്തിയ ഭീരുത്വപരമായ ആക്രമണത്തെ തുടര്‍ന്ന് ക്രിക്കറ്റ് താരങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്തില്‍ എസിബി ദുഃഖം രേഖപ്പെടുത്തുന്നുവെന്നും എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

Also Read: Taliban-Pakistan: ഓപ്പറേഷന്‍ വിജയകരമായി അവസാനിച്ചു; പാകിസ്ഥാന് തിരിച്ചടി നല്‍കി അഫ്ഗാനിസ്ഥാന്‍

അഫ്ഗാനിസ്ഥാന്‍ ടി20 ടീം ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ പാകിസ്ഥാനെ ആക്രമണത്തെ അപലപിക്കുകയും സൗഹൃദ പരമ്പരയില്‍ നിന്ന് പിന്മാറാനുള്ള എസിബിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുകയും ചെയ്തു. പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ സാധാരണക്കാരുടെ ഉള്‍പ്പെടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ താന്‍ അതീവ ദുഃഖിതനാണെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.