AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video: കാമുകിയുടെ കൈ പിടിച്ച് ഹോട്ടലിന്റെ ഇടനാഴികളിലൂടെ ഹാര്‍ദ്ദിക് പാണ്ഡ്യ; വീഡിയോ വൈറല്‍

Hardik Pandya spotted with Mahieka Sharma: ഹാര്‍ദ്ദിക് പാണ്ഡ്യയും, കാമുകി മഹിക ശര്‍മയും ടീം ഹോട്ടലിന്റെ ഇടനാഴിയില്‍ കൈകള്‍ കോര്‍ത്ത് നടക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. ബാത്ത്‌റോബിലാണ് ഹാര്‍ദ്ദിക്.

Viral Video: കാമുകിയുടെ കൈ പിടിച്ച് ഹോട്ടലിന്റെ ഇടനാഴികളിലൂടെ ഹാര്‍ദ്ദിക് പാണ്ഡ്യ; വീഡിയോ വൈറല്‍
Hardik Pandya with Mahieka SharmaImage Credit source: PTI
Jayadevan AM
Jayadevan AM | Published: 14 Feb 2026 | 01:05 PM

ടി20 ലോകകപ്പിന്റെ തിരക്കിനിടെ ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യയും, കാമുകി മഹിക ശര്‍മയും ടീം ഹോട്ടലിന്റെ ഇടനാഴിയില്‍ കൈകള്‍ കോര്‍ത്ത് നടക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. ബാത്ത്‌റോബിലാണ് ഹാര്‍ദ്ദിക്. മഹികയുടെ കൈ പിടിച്ച് ഹാര്‍ദ്ദിക് മൊബൈല്‍ ഫോണില്‍ നടക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ആരാധകരില്‍ ആരോ പകര്‍ത്തിയ ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് മഹികയുമായി പ്രണയത്തിലാണെന്ന് ഹാര്‍ദ്ദിക് സ്ഥിരീകരിച്ചത്. മഹിക വലിയ പിന്തുണയാണ് നല്‍കുന്നതെന്നും, അവര്‍ തന്റെ ജീവിതത്തിലേക്ക് കടന്നുവന്നതിന് ശേഷം തനിക്ക് വിജയങ്ങള്‍ ഉണ്ടാകുന്നതായും താരം പറഞ്ഞിരുന്നു.

മോഡല്‍ നടാഷ സ്റ്റാൻകോവിച്ചുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ചതിന് ശേഷമാണ് മഹികയുമായി ഹാര്‍ദ്ദിക് പ്രണയത്തിലായത്.

പ്രണയിനിക്ക് വേണ്ടി ടാറ്റൂ

പ്രണയദിനത്തോടനുബന്ധിച്ച് മഹികയുടെ പേരിന്റെ ആദ്യാക്ഷരമായ ‘എം’ കഴുത്തിന് പിന്നില്‍ ടാറ്റൂവായി ഹാര്‍ദ്ദിക് പതിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. എം എന്ന അക്ഷരത്തോടൊപ്പം ഒരു പുലിയുടെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്. 2025 ഒക്ടോബറിലായിരുന്നു ഹാർദിക് മഹികയുമായുള്ള പ്രണയം സ്ഥിരീകരിച്ചത്.

Also Read: T20 World Cup 2026: ക്യാപ്റ്റൻ സ്റ്റമ്പ് ഔട്ടായി, സിംബാബ്‌വെ ഓസീസിനെയും വീഴ്ത്തി; ഇന്ത്യയുടെ റൂട്ട് ക്ലിയര്‍!

ഹാര്‍ദ്ദിക്കിന് മാത്രം പ്രിവിലേജോ?

കാമുകിയോടൊപ്പമുള്ള ഹാര്‍ദ്ദികിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ വിമര്‍ശനവുമുയര്‍ന്നു. ടൂര്‍ണമെന്റിന്റെ സമയത്ത് ഭാര്യ, കാമുകി തുടങ്ങിയവരുമായി ടീം ഹോട്ടലില്‍ കഴിയുന്നതിന് ബിസിസിഐ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കുടുംബാംഗങ്ങളോടൊപ്പം കഴിയാനാകില്ലെന്ന് ടീം മാനേജ്‌മെന്റിന്റെ ചോദ്യത്തിന് മറുപടിയായി ബിസിസിഐ വ്യക്തമാക്കിയിരുന്നെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ, ഹാര്‍ദ്ദിക്കിന്റെ കാമുകി എങ്ങനെ താരത്തോടൊപ്പം ടീം ഹോട്ടലില്‍ എത്തിയെന്നാണ് ആരാധകരുടെ ചോദ്യം.

ടി20 ലോകകപ്പിലെ പാകിസ്ഥാനെതിരായ മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ടീം കൊളംബോയിലെത്തിയപ്പോഴും ഹാര്‍ദ്ദിക്കിനൊപ്പം മഹികയുണ്ടായിരുന്നു. മറ്റ് താരങ്ങള്‍ക്കില്ലാത്ത ‘പ്രിവിലേജ്’ ഹാര്‍ദ്ദിക്കിന് മാത്രമുണ്ടോയെന്നാണ് ആരാധകരുടെ ചോദ്യം.

കുടുംബാംഗങ്ങളോടൊപ്പം കഴിയാന്‍ താത്പര്യപ്പെടുന്ന താരങ്ങള്‍ അതിനുള്ള ക്രമീകരണം സ്വയം ചെയ്യണമെന്നാണ് ബിസിസിഐയുടെ നിര്‍ദ്ദേശം. ഹാര്‍ദ്ദിക് സ്വയം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടാകാമെന്നാണ് ചില ആരാധകരുടെ നിരീക്ഷണം. പ്രചരിക്കുന്നത് പഴയ വീഡിയോ ദൃശ്യങ്ങളാണോയെന്ന് സംശയിക്കുന്നവരുമുണ്ട്. 45 ദിവസത്തില്‍ കൂടുതലുള്ള പര്യടനങ്ങളില്‍ 14 ദിവസം മാത്രം കുടുംബാംഗങ്ങളെ ഒപ്പം താമസിപ്പിക്കാന്‍ മാത്രമാണ് ബിസിസിഐ അനുമതി നല്‍കിയിട്ടുള്ളത്.