AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Virat Kohli: രോഹിതിനൊപ്പം കോഹ്ലിയും ടെസ്റ്റില്‍ നിന്ന് റിട്ടയര്‍ ചെയ്യുമോ? ബിസിസിഐയെ ഞെട്ടിച്ച് താരം

Virat Kohli tells Indian cricket board he wants to retire from Test cricket: ടി20 ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ രോഹിത് ശര്‍മയും, വിരാട് കോഹ്ലിയും 20 ഓവര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും ടെസ്റ്റില്‍ നിന്നും ഒരുമിച്ച് വിരമിക്കാനുള്ള സാധ്യതകള്‍ ശക്തമാകുന്നത്

Virat Kohli: രോഹിതിനൊപ്പം കോഹ്ലിയും ടെസ്റ്റില്‍ നിന്ന് റിട്ടയര്‍ ചെയ്യുമോ? ബിസിസിഐയെ ഞെട്ടിച്ച് താരം
വിരാട് കോഹ്ലി Image Credit source: PTI
Jayadevan AM
Jayadevan AM | Published: 10 May 2025 | 08:48 AM

രോഹിത് ശര്‍മയ്ക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള നീക്കവുമായി വിരാട് കോഹ്ലി. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിരാട് കോഹ്‌ലി ബിസിസിഐയെ അറിയിച്ചു. എന്നാല്‍ ബിസിസിഐ അധികൃതര്‍ തീരുമാനം പുനഃപരിശോധിക്കാന്‍ കോഹ്ലിയോട് ആവശ്യപ്പെട്ടതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് പിന്മാറുകയാണെന്ന് അദ്ദേഹം ബോര്‍ഡിനെ അറിയിച്ചു. നിർണായകമായ ഇംഗ്ലണ്ട് പര്യടനം വരാനിരിക്കുന്നതിനാൽ തീരുമാനം പുനഃപരിശോധിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടെങ്കിലും കോഹ്ലി നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അടുത്ത മാസം ഇംഗ്ലണ്ടിൽ നടക്കുന്ന അഞ്ച് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുക്കാൻ സെലക്ടര്‍മാര്‍ വരും ദിവസങ്ങളില്‍ യോഗം ചേരും. 36 കാരനായ കോഹ്‌ലി ഇന്ത്യയ്ക്കായി 123 ടെസ്റ്റുകൾ കളിച്ചു. 46.85 ശരാശരിയിൽ 9,230 റൺസ് നേടി.

എന്നാല്‍ റെഡ് ബോളില്‍ സമീപകാലത്ത് താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഒരു സെഞ്ചുറി നേടിയെങ്കിലും മറ്റ് മത്സരങ്ങളില്‍ തിളങ്ങാനായില്ല. ഈ പരമ്പരയില്‍ 23.75 മാത്രമായിരുന്നു ശരാശരി. നേരത്തെ രോഹിത് ശര്‍മയും ടെസ്റ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇംഗ്ലണ്ട് പര്യടനത്തില്‍ രോഹിതിനെ നായകസ്ഥാനത്തുനിന്ന് മാറ്റാന്‍ ആലോചനയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് രോഹിത് ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇനി ദേശീയ ടീമിനായി ഏകദിനത്തില്‍ മാത്രമാകും രോഹിത് കളിക്കുന്നത്.

ടി20 ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ രോഹിത് ശര്‍മയും, വിരാട് കോഹ്ലിയും 20 ഓവര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും ടെസ്റ്റില്‍ നിന്നും ഒരുമിച്ച് വിരമിക്കാനുള്ള സാധ്യതകള്‍ ശക്തമാകുന്നത്. സമീപകാല പ്രകടനങ്ങള്‍ മോശമായിരുന്നെങ്കിലും, ഇരുവരും ഒരുമിച്ച് പടിയിറങ്ങുന്നത് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിന് കനത്ത നഷ്ടമാണ്.

Read Also: Rohit Sharma: ‘ഇവിടെയുള്ള കമൻ്റേറ്റർമാർക്ക് വിവാദമുണ്ടാക്കാനാണ് താത്പര്യം’; മാധ്യമനിലവാരം ഇടിഞ്ഞെന്ന് രോഹിത് ശർമ്മ

2014 ഡിസംബറിലാണ് കോഹ്‌ലി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായത്. 2022 ഫെബ്രുവരിയിലാണ് രോഹിത് ക്യാപ്റ്റനായത്. രോഹിത് വിരമിച്ചതോടെ ഇന്ത്യയ്ക്ക് പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ടി വരും. ശുഭ്മന്‍ ഗില്ലിനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് കോഹ്ലി കാഴ്ചവയ്ക്കുന്നത്. തുടക്കത്തില്‍ നിരാശപ്പെടുത്തിയെങ്കിലും രോഹിതും ഫോമിലേക്ക് തിരികെയെത്തി.