AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

IPL 2025: ഐപിഎല്‍ തുടരും, അത് ബിസിസിഐയ്ക്ക് സാധിക്കും; ഗാംഗുലിയുടെ വാക്കുകള്‍

Sourav Ganguly: ധർമ്മശാല, ചണ്ഡീഗഡ്, ഡൽഹി, രാജസ്ഥാൻ, ജയ്പൂർ തുടങ്ങിയവ ഐപിഎല്ലിന്റെ വേദികളാണ്. അതുകൊണ്ട് ബിസിസിഐക്ക് ഇത് ചെയ്യേണ്ടി വന്നു. സാഹചര്യത്തിനനുസരിച്ച് ഇത് ചെയ്യേണ്ടത് ആവശ്യമാണ്. പിന്നീട്‌ കാര്യങ്ങൾ മെച്ചപ്പെടുകയും മത്സരങ്ങൾ നടക്കുകയും ചെയ്യുമെന്ന് ഗാംഗുലി

IPL 2025: ഐപിഎല്‍ തുടരും, അത് ബിസിസിഐയ്ക്ക് സാധിക്കും; ഗാംഗുലിയുടെ വാക്കുകള്‍
സൗരവ് ഗാംഗുലി Image Credit source: PTI
Jayadevan AM
Jayadevan AM | Published: 10 May 2025 | 02:03 PM

നിലവിലേത് യുദ്ധസമാനമായ സാഹചര്യമാണെന്നും, ധാരാളം ഇന്ത്യന്‍, വിദേശ താരങ്ങളുള്ളതുകൊണ്ടാണ് ബിസിസിഐയ്ക്ക് ഐപിഎല്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവയ്‌ക്കേണ്ടതെന്നും മുന്‍ ബിസിസിഐ പ്രസിഡന്റും, മുന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി പറഞ്ഞു. ടൂർണമെന്റിന്റെ ഒരു പ്രധാന ഘട്ടം അടുത്തുവരുന്നതിനാൽ ഐപിഎൽ ഉടൻ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗാംഗുലി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു.

ധർമ്മശാല, ചണ്ഡീഗഡ്, ഡൽഹി, രാജസ്ഥാൻ, ജയ്പൂർ തുടങ്ങിയവ ഐപിഎല്ലിന്റെ വേദികളാണ്. അതുകൊണ്ട് ബിസിസിഐക്ക് ഇത് ചെയ്യേണ്ടി വന്നു. സാഹചര്യത്തിനനുസരിച്ച് ഇത് ചെയ്യേണ്ടത് ആവശ്യമാണ്. പിന്നീട്‌ കാര്യങ്ങൾ മെച്ചപ്പെടുകയും മത്സരങ്ങൾ നടക്കുകയും ചെയ്യും. ബിസിസിഐ ഐപിഎൽ പൂർത്തിയാക്കും. പാകിസ്ഥാന് വളരെക്കാലം സമ്മർദ്ദം നേരിടാൻ കഴിയാത്തതിനാൽ ഈ സാഹചര്യം പെട്ടെന്ന് അവസാനിക്കുമെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.

Read Also: Virat Kohli: രോഹിതിനൊപ്പം കോഹ്ലിയും ടെസ്റ്റില്‍ നിന്ന് റിട്ടയര്‍ ചെയ്യുമോ? ബിസിസിഐയെ ഞെട്ടിച്ച് താരം

കൊവിഡ് മഹാമാരി സമയത്തും ഐപിഎല്‍ നടന്നിരുന്നു. ബിസിസിഐ വളരെ കാര്യക്ഷമമാണ്. അവര്‍ ഐപിഎല്‍ പൂര്‍ത്തിയാക്കുമെന്നും ഗാംഗുലി പറഞ്ഞു.

നേരത്തെ, വിമാനത്താവളങ്ങള്‍ അടച്ചതിനെ തുടര്‍ന്ന് ധര്‍മശാലയില്‍ നടക്കേണ്ട മുംബൈ ഇന്ത്യന്‍സ്-പഞ്ചാബ് കിങ്‌സ് മത്സരം അഹമ്മദാബാദിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെ പഞ്ചാബ് കിങ്‌സ-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം പുരോഗമിക്കുന്നതിനിടെ റദ്ദാക്കി. ഇതിന് പിന്നാലെയാണ് ഐപിഎല്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവച്ചത്. ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം. ലോജിസ്റ്റിക് പ്രശ്‌നങ്ങളാണ് കാരണമെന്ന് ബിസിസിഐ വിശദീകരിച്ചു.

Follow Us