AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Yann Sommer : ഫിഫ ടൂർണമെൻ്റുകളിൽ അമാനുഷികനാവുന്ന പോരാളി; സ്വിസ് ഗോൾ കീപ്പർ യാൻ സോമ്മർ വിരമിച്ചു

Yann Sommer Retires : സ്വിറ്റ്സർലൻഡിൻ്റെ ഗോൾ കീപ്പർ യാൻ സോമ്മർ വിരമിച്ചു. 2012ൽ അരങ്ങേറിയ താരം 94 മത്സരങ്ങളിൽ ഗോൾ വല കാത്ത ശേഷമാണ് വിരമിക്കുന്നത്. ക്ലബ് കരിയറിൽ താരം കളി തുടരും.

Yann Sommer : ഫിഫ ടൂർണമെൻ്റുകളിൽ അമാനുഷികനാവുന്ന പോരാളി; സ്വിസ് ഗോൾ കീപ്പർ യാൻ സോമ്മർ വിരമിച്ചു
Yann Sommer Retires (Image Courtesy - AP)
Abdul Basith
Abdul Basith | Published: 19 Aug 2024 | 07:35 PM

സ്വിറ്റ്സർലൻഡ് ദേശീയ ടീം ഗോൾ കീപ്പർ യാൻ സോമ്മർ വിരമിച്ചു. 94 മത്സരങ്ങളിൽ ടീമിൻ്റെ ഗോൾ വല കാത്ത താരമാണ് രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. നിലവിൽ ഇറ്റാലിയൻ ക്ലബ് ഇൻ്റർ മിലാൻ്റെ ഗോൾ കീപ്പറായ താരം ക്ലബ് മത്സരങ്ങളിൽ കളിക്കുന്നത് തുടരും.

2012 മുതൽ സ്വിറ്റ്സർലൻഡ് ഗോൾവലയ്ക്ക് കീഴിൽ ഉറച്ചുനിന്ന താരമാണ് യാൻ സോമ്മർ. 2022 ഉൾപ്പെടെ മൂന്ന് ലോകകപ്പുകളിലും മൂന്ന് യൂറോ കപ്പുകളിലും സോമ്മർ സ്വിസ് വല കാത്തു. ക്ലബ് മത്സരങ്ങളിൽ വിവിധ കിരീടങ്ങൾ നേടിയിട്ടുണ്ടെങ്കിലും രാജ്യാന്തര മത്സരങ്ങളിൽ, പ്രത്യേകിച്ച് ഫിഫ ടൂർണമെൻ്റുകളിൽ സോമ്മർ അസാധ്യ പ്രകടനങ്ങളാണ് നടത്തിയത്. ഗോൾ പോസ്റ്റിന് കീഴിൽ അസാമാന്യ റിഫ്ലക്ഷൻ കാഴ്ചവച്ച താരം 2020 യൂറോ കപ്പിലെ സിറ്റ്സർലൻഡിൻ്റെ കുതിപ്പിൽ നിർണായക പങ്കുവഹിച്ചിരുന്നു. ഈ വര്‍ഷം നടന്ന യൂറോ കപ്പിലാണ് സോമ്മര്‍ അവസാനമായി സ്വിസ് ജേഴ്‌സിയില്‍ ഇറങ്ങിയയത്. ടൂർണമെൻ്റിൽ ഇംഗ്ലണ്ടിനോട് ക്വര്‍ട്ടറില്‍ പരാജയപ്പെട്ട് സ്വിറ്റ്സർലൻഡ് പുറത്താവുകയായിരുന്നു.

Also Read : Kolkata Doctor Rape-Murder: വനിത ഡോക്ടറുടെ കൊലപാതകം; മോഹൻ ബഗാൻ- ഈസ്റ്റ് ബംഗാൾ മത്സരം റദ്ദാക്കി

2020 യൂറോ കപ്പ് പ്രീക്വാർട്ടറിൻ്റെ പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ കിക്ക് തടുത്ത് സ്വിറ്റ്സർലൻഡിന് അവിസ്മരണീയ വിജയം സമ്മാനിച്ച സോമ്മർ ഈ ഒരൊറ്റ സേവ് കൊണ്ട് തന്നെ കളി പ്രേമികളുടെ മനസിൽ ഇടം പിടിച്ച താരമാണ്. 3-3 എന്ന സ്കോറിന് സമനിലയായ മത്സരത്തിൽ 5-4 എന്ന സ്കോറിനായിരുന്നു സ്വിറ്റ്സർലൻഡിൻ്റെ ജയം. ക്വാർട്ടറിൽ നിശ്ചിത സമയത്ത് സ്പെയിൻ്റെ എട്ട് ഷോട്ടുകൾ രക്ഷപ്പെടുത്തി സോമ്മർ നിറഞ്ഞുനിന്നെങ്കിലും ഷൂട്ടൗട്ടിൽ 1-3 എന്ന സ്കോറിന് സ്വിറ്റ്സർലൻഡ് തോറ്റ് പുറത്തായി. നിശ്ചിതസമയത്തും അധിക സമയത്തും 1-1 എന്ന സ്കോറിന് സമനില ആയതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

1996-97 സീസണിൽ എഫ്സി ഹെറിബെർഗിലൂടെ യൂത്ത് കരിയർ ആരംഭിച്ച താരം പിന്നീട് കോൺകോർഡിയ, എഫ്സി ബേസൽ എന്നീ ടീമുകളുടെ യൂത്ത് ടീമിലും കളിച്ചു. 2005 സീസണിൽ ബേസലിൻ്റെ അണ്ടർ 21 ടീമിലൂടെ സീനിയർ ടീം അരങ്ങേറ്റം കുറിച്ച സോമ്മർ 2007ൽ സീനിയർ ടീമിനായി അരങ്ങേറി. പിന്നീട് ജർമ്മൻ ക്ലബ് ഗ്ലാഡ്ബാക്കിൽ 2014 മുതൽ 2023 വരെ കളിച്ചു. 2023 സീസണിൽ ജർമ്മൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിലെത്തിയ താരം പിന്നീട് കഴിഞ്ഞ സീസണിൽ ഇൻ്റർമിലാനിലെത്തുകയായിരുന്നു. മിലാനും ബയേണിനുമൊപ്പം ലീഗ് കിരീടങ്ങൾ നേടാനും സോമ്മറിൻ സാധിച്ചു. സ്വിറ്റ്സർലൻഡിൻ്റെ അണ്ടർ 16, 17, 19, 21 ടീമുകളിൽ കളിച്ച താരം 2012ൽ സീനിയർ ടീമിൽ അരങ്ങേറി.