5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Reels: റീൽസ് അപകടകാരികളോ…? ഗവേഷകർ നടത്തിയത് ഏഴോളം പരീക്ഷണങ്ങൾ, പഠനം പറയുന്നത് ഇങ്ങനെ

Reels After Effect: രസകരമായ വീഡിയോകൾ കണ്ടെത്താൻ മുന്നോട്ടും പിന്നോട്ടും സ്ക്രോൾ ചെയ്യുന്നത് ക്രമേണ ഉപയോക്താക്കളെ കൂടുതൽ ബോറടിപ്പിക്കുമെന്നും പഠനം വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള അവിശ്വസനീയമായ വിവരങ്ങളാണ് ഈ പഠനം പുറത്തുവിട്ടിരിക്കുന്നത്.

Reels: റീൽസ് അപകടകാരികളോ…? ഗവേഷകർ നടത്തിയത് ഏഴോളം പരീക്ഷണങ്ങൾ, പഠനം പറയുന്നത് ഇങ്ങനെ
Reels After Effect
Follow Us
neethu-vijayan
Neethu Vijayan | Published: 24 Aug 2024 16:10 PM

ഇന്ന് പലരും റീലുകൾക്ക് അടിമകളാണെന്ന് പറഞ്ഞാൽ നിഷേധിക്കാൻ സാധിക്കുമോ? നേരം കളയാൻ ആണെങ്കിലും റീലുകൾ തുടർച്ചയായി കാണുന്നത് വലിയ അപകടമാവും വരുത്തിവയ്ക്കുക. ഫോണുകളിലെ റീൽസ് വീഡിയോകൾ കാണാനും ഷെയർ ചെയ്യാനും ഭൂരിഭാഗം പേർക്കും നല്ല താൽപര്യമാണ്. പക്ഷേ സ്ഥിരമായി ഇങ്ങനെ ഇതിൽ തന്നെ മുഴുകിയിരിക്കുമ്പോൾ മടുപ്പ് തോന്നാറില്ലേ? അതുമൊരു ചോദ്യമാണ്. അങ്ങനെയുള്ളവർക്ക് രസകരമായ നീണ്ട വീഡിയോകളിലേക്ക് തിരിയാൻ തോന്നുന്നുണ്ടോ? ഉണ്ടെന്നാണ് പഠനം പറയുന്നത്. ഇത്തരത്തിലുള്ള അവിശ്വസനീയമായ വിവരങ്ങളാണ് ഈ പഠനം പുറത്തുവിട്ടിരിക്കുന്നത്.

ടൊറൻറോ സ്കാർബറോ സർവ്വകലാശാലയിലെ ഗവേഷകർ പ്രസിദ്ധീകരിച്ച ‘ഫാസ്റ്റ്-ഫോർവേഡ് ടു ബോർഡം: ഹൗ സ്വിച്ചിങ് ബിഹേവിയർ ഓൺ ഡിജിറ്റൽ മീഡിയ മേക്ക്സ് പീപ്പിൾ മോർ ബോറഡ്’ എന്ന തലക്കെട്ടിലുള്ള പുതിയ പഠനത്തിലാണ് ഇതേക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. രസകരമായ വീഡിയോകൾ കണ്ടെത്താൻ മുന്നോട്ടും പിന്നോട്ടും സ്ക്രോൾ ചെയ്യുന്നത് ക്രമേണ ഉപയോക്താക്കളെ കൂടുതൽ ബോറടിപ്പിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.

ALSO READ: ഇൻ്റർനാഷണൽ റോമിങ് പാക്കുകൾ അവതരിപ്പിച്ച് ജിയോ; പട്ടികയിൽ യുഎഇയും തായ്‌ലൻഡും അടക്കമുള്ള രാജ്യങ്ങൾ

ബോറടി മാറ്റാനായി ആളുകൾ ആശ്രയിക്കുന്ന യൂട്യൂബ്, ടിക്ടോക്, ഷോർട്സ് വീഡിയോകളെക്കുറിച്ചുള്ളതാണ് പഠനം ചൂണ്ടികാണിക്കുന്നത്. 1,200-ലധികം ആളുകളുടെ സഹായത്തോടെയാണ് ഗവേഷകർ നടത്തിയ ഏഴോളം പരീക്ഷണങ്ങളിലാണ് ഇക്കാര്യം പുറത്തുവന്നത്. വീഡിയോയുമായി വൈകാരിക അടുപ്പം കുറയുന്നതാണ് ആളുകൾ ഇത്തരത്തിലൊരു മാനസികാവസ്ഥയിലേക്കെത്താൻ കാരണമാകുന്നതെന്ന് പഠനത്തിൽ പറയുന്നത്. 10 മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോയുമായി താരതമ്യപ്പെടുത്തുമ്പോൾ, അഞ്ച് മിനിറ്റ് വീഡിയോകളുടെ ശേഖരം പോലും ആളുകളിൽ മടുപ്പുളവാക്കുന്നതായി പരീക്ഷണത്തിലുൾ‍പ്പെട്ട മറ്റൊരു സംഘം സൂചിപ്പിക്കുന്നു.

ഒരു ആപ്പിലെ വിവിധ ഉള്ളടക്കങ്ങൾക്കിടയിലൂടെ ഏറെ നേരം സഞ്ചരിക്കുന്നതിനേക്കാൾ ആഴത്തിലുള്ള വീഡിയോകളുടെയും സ്റ്റോറികളുടെയും കണ്ടൻറിൽ മുഴുകി ഒരാൾക്ക് ഡിജിറ്റൽ മീഡിയയിൽ നിന്ന് ആസ്വാദനം നേടാമെന്നും പഠനം പറയുന്നുണ്ട്. ഇത് ഡിജിറ്റൽ മീഡിയ എങ്ങനെയാണ് പ്രയോജനപ്പെടുത്തുന്നതെന്നും വിശദീകരിക്കുന്നു. ആരോഗ്യകരമായ ഉപയോക്തൃ അനുഭവം പ്രോത്സാഹിപ്പിക്കുന്നതിനായി പ്ലാറ്റ്‌ഫോമുകൾ അവരുടെ ഇൻറർഫേസുകൾ ഭാവിയിൽ രൂപകൽപ്പന ചെയ്‌തേക്കാം എന്നാണ് പഠനത്തിൻ്റെ ഉള്ളടക്കം.

Latest News