AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Tata Sierra: മുകളിൽ കണ്ടെയ്നർ വീണിട്ടും ടാറ്റ സിയറയ്ക്ക് പറ്റിയത് ചെറിയൊരു പോറൽ മാത്രം-വീഡിയോ

Tata Sierra Sustains Minor Scratch After Container Accident: ടാറ്റയുടെ വാഹനങ്ങൾ എന്നും സുരക്ഷയുടെ കാര്യത്തിൽ മുൻപന്തിയിലാണ്. അതിപ്പോൾ ചെറിയ മോഡലുകൾ ആണെങ്കിയും എസ്.യു.വി ആണെങ്കിലും സുരക്ഷയിൽ കമ്പനി വിട്ടുവീഴ്ച വരുത്താറില്ല. ടാറ്റയുടെ സുരക്ഷയെ അടിവരയിടുന്ന പുതിയൊരു സംഭവം കൂടി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിം​ഗ് ആയി പ്രചരിക്കുന്നുണ്ട്. ടാറ്റാ സിയറ (Tata Sierra) എന്ന എസ്‌യുവിക്ക് (SUV) മുകളിൽ ഒരു കണ്ടെയ്‌നർ വീണിട്ടും വെറും പോറലുകൾ മാത്രമാണ് ഈ വാഹനത്തിന് സംഭവിച്ചത് എന്നാണ് വീഡിയോ വ്യക്തമാക്കുന്നത്. വലിയ കണ്ടെയ്നർ വാഹനത്തിന് മുകളിൽ പതിച്ചിട്ടും ഉടമ പരിക്കുകളില്ലാതെ രക്ഷപ്പെട്ടെന്ന് കാണിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വാഹനലോകത്ത് ചർച്ച.

Tata Sierra: മുകളിൽ കണ്ടെയ്നർ വീണിട്ടും ടാറ്റ സിയറയ്ക്ക് പറ്റിയത് ചെറിയൊരു പോറൽ മാത്രം-വീഡിയോ
Tata Sierra Container Accident
Amal KV
Amal KV | Updated On: 10 Oct 2026 | 07:08 PM

ടാറ്റയുടെ വാഹനങ്ങൾ എന്നും സുരക്ഷയുടെ കാര്യത്തിൽ മുൻപന്തിയിലാണ്. അതിപ്പോൾ ചെറിയ മോഡലുകൾ ആണെങ്കിയും എസ്.യു.വി ആണെങ്കിലും സുരക്ഷയിൽ കമ്പനി വിട്ടുവീഴ്ച വരുത്താറില്ല. ടാറ്റയുടെ സുരക്ഷയെ അടിവരയിടുന്ന പുതിയൊരു സംഭവം കൂടി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിം​ഗ് ആയി പ്രചരിക്കുന്നുണ്ട്. ടാറ്റാ സിയറ (Tata Sierra) എന്ന എസ്‌യുവിക്ക് (SUV) മുകളിൽ ഒരു കണ്ടെയ്‌നർ വീണിട്ടും വെറും പോറലുകൾ മാത്രമാണ് ഈ വാഹനത്തിന് സംഭവിച്ചത് എന്നാണ് വീഡിയോ വ്യക്തമാക്കുന്നത്. വലിയ കണ്ടെയ്നർ വാഹനത്തിന് മുകളിൽ പതിച്ചിട്ടും ഉടമ പരിക്കുകളില്ലാതെ രക്ഷപ്പെട്ടെന്ന് കാണിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വാഹനലോകത്ത് ചർച്ച.

റോഡിൽ ചെരിഞ്ഞു കിടക്കുന്ന കണ്ടെയ്‌നറും, അതിനോട് തൊട്ടുചേർന്ന് കണ്ടെയ്നർ വീണ് നിസാരമായ കേടുപാടുകൾ മാത്രം പറ്റിയ വെള്ള സിയറ കാറുമാണ് വീഡിയോയിൽ കാണാനുള്ളത്. എന്നാൽ സംഭവസ്ഥലമോ സാഹചര്യങ്ങളോ വ്യക്തമല്ല. ട്രെയിലറിൽ നിന്ന് വേർപെട്ട കണ്ടെയ്‌നർ സിയറക്ക് മുകളിൽ വീഴുകയായിരുന്നു എന്നാണ് വീഡിയോയിൽ ഉള്ളത്. കണ്ടെയ്‌നറിൽ എന്തെങ്കിലും ലോഡ് ഉണ്ടായിരുന്നോ, അത് എങ്ങനെയാണ് വേർപെട്ടുപോയത് എന്ന കാര്യവും കൃത്യമായി പറയുന്നില്ല.

Also Read: വില 36.51 ലക്ഷം മുതൽ, ടൊയോട്ട ഫോർച്യൂണർ ലീഡർ എഡിഷൻ എത്തി

ദൃശ്യങ്ങളിൽ സിയേറയുടെ (Sierra) റൂഫും പില്ലറുകളും കണ്ടെയ്നറിന്റെ ഭാ​രത്തെ പ്രതിരോധിച്ചു എന്ന് കാണാം. ഇത്രയും ഭാരം വന്ന് വീണിട്ടും വിൻഡോ ​ഗ്ലാസുകൾക്ക് പോലും പോറൽ ഉണ്ടായില്ല എന്നത് അത്ഭുതപ്പെടുത്തുന്നു എന്നാണ് വീഡിയോ കണ്ടവരുടെ പ്രതികരണങ്ങൾ. പുതിയ ടാറ്റ സിയറയ്ക്ക് ഭാരത് എൻ‌സി‌എ‌പി (Bharat NCAP) സേഫ്റ്റ് ടെസ്റ്റിൽ ഫൈവ്-സ്റ്റാർ റേറ്റിംഗ് ആണ് ലഭിച്ചത്. മുതിർന്ന യാത്രക്കാരുടെ സുരക്ഷയിൽ 32-ൽ 31.14 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 49-ൽ 44.73 പോയിന്റുമാണ് വാഹനം സ്വന്തമാക്കിയിരുന്നത്.

ടാറ്റാ സിയറക്ക് മുകളിൽ കണ്ടെയ്‌നർ വീണ സംഭവത്തിൻ്റെ വീഡിയോ

 

View this post on Instagram

 

A post shared by editor (@editerup20)

Follow Us