AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Apple Watch: സമയം നോക്കുന്നത് പോലെ രക്തസമ്മര്‍ദ്ദം അറിയാം? ആപ്പിള്‍ വാച്ചിന്റെ പുതിയ ഫീച്ചറിന് അംഗീകാരം

Apple Watch Hypertension Feature: സെപ്റ്റംബർ അവസാനത്തോടെ ആപ്പിൾ വാച്ച് സീരീസ് 9, സീരീസ് 10, സീരീസ് 11, പ്രീമിയം അൾട്രാ 2, അൾട്രാ 3 മോഡലുകളിൽ പുതിയ ഹൈപ്പർടെൻഷൻ നോട്ടിഫിക്കേഷൻ ഫീച്ചർ ലഭ്യമാകുമെന്ന് ആപ്പിൾ

Apple Watch: സമയം നോക്കുന്നത് പോലെ രക്തസമ്മര്‍ദ്ദം അറിയാം? ആപ്പിള്‍ വാച്ചിന്റെ പുതിയ ഫീച്ചറിന് അംഗീകാരം
പ്രതീകാത്മക ചിത്രം Image Credit source: Jakub Porzycki/NurPhoto via Getty Images
jayadevan-am
Jayadevan AM | Published: 14 Sep 2025 13:56 PM

പ്പിള്‍ വാച്ചിന്റെ ഹൈപ്പർടെൻഷൻ ഫീച്ചറിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ്ഡിഎ) അനുമതി ലഭിച്ചതായി റിപ്പോര്‍ട്ട്. അടുത്ത ആഴ്ച ഹൈപ്പർടെൻഷൻ ഡിറ്റക്ഷൻ ഫീച്ചറോടെ വാച്ച് പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ആപ്പിളും എഫ്ഡിഎയും പ്രതികരിച്ചിട്ടില്ല. സെപ്തംബര്‍ ഒമ്പതിനാണ് ബ്ലഡ് പ്രഷര്‍ മോണിറ്റര്‍ ഉള്‍പ്പെടുത്തിയുള്ള വാച്ച് കമ്പനി അവതരിപ്പിച്ചത്. ഐഫോണ്‍ എയര്‍ ഉള്‍പ്പെടെയുള്ള ഐഫോണ്‍ ലൈനപ്പും കമ്പനി പുറത്തിറക്കിയിരുന്നു.

സെപ്റ്റംബർ അവസാനത്തോടെ ആപ്പിൾ വാച്ച് സീരീസ് 9, സീരീസ് 10, സീരീസ് 11, പ്രീമിയം അൾട്രാ 2, അൾട്രാ 3 മോഡലുകളിൽ പുതിയ ഹൈപ്പർടെൻഷൻ നോട്ടിഫിക്കേഷൻ ഫീച്ചർ ലഭ്യമാകുമെന്ന് ആപ്പിൾ വ്യക്തമാക്കി.

150-ഓളം രാജ്യങ്ങളില്‍ ഈ ഫീച്ചര്‍ ലഭ്യമാകും. ഹൃദയമിടിപ്പിനോടുള്ള രക്തക്കുഴലുകളുടെ റെസ്‌പോണ്‍സ് വിശകലനം ചെയ്യുന്നതിന് ഒപ്റ്റിക്കല്‍ ഹാര്‍ട്ട് സെന്‍സറാണ് ഈ ഫീച്ചറില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ അൽഗോരിതം 30 ദിവസത്തെ കാലയളവിലെ ഡാറ്റ അവലോകനം ചെയ്യും. ഇതുവഴി ഉയർന്ന രക്തസമ്മർദ്ദത്തിന്റെ സ്ഥിരമായ ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉപയോക്താക്കളെ അറിയിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

Also Read: Gmail: ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ എളുപ്പത്തില്‍ ട്രാക്ക് ചെയ്യാം; പര്‍ച്ചേസ് ടാബുകള്‍ അവതരിപ്പിച്ച് ജിമെയില്‍

എന്നാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള എല്ലാ കേസുകളും ഈ ഫീച്ചറിന് കണ്ടെത്താനായേക്കില്ലെന്നും കമ്പനി പറയുന്നുണ്ട്. പക്ഷേ, നിരവധി ഉപയോക്താക്കള്‍ക്ക് ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തല്‍.