AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gmail: ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ എളുപ്പത്തില്‍ ട്രാക്ക് ചെയ്യാം; പര്‍ച്ചേസ് ടാബുകള്‍ അവതരിപ്പിച്ച് ജിമെയില്‍

Gmail purchase tab: ഫെസ്റ്റിവല്‍ സീസണില്‍ ഇത് ഏറെ ഉപകാരപ്രദമാകുമെന്നാണ് പ്രതീക്ഷ. ഇതിനൊപ്പം പ്രമോഷന്‍ കാറ്റഗറിയിലും ജിമെയില്‍ അപ്‌ഡേറ്റ് വരുത്തുന്നുണ്ട്. പേഴ്‌സണല്‍ ഗൂഗിള്‍ അക്കൗണ്ടുകള്‍ക്കായി മൊബൈലില്‍ വരും ആഴ്ചകളില്‍ ഈ അപ്‌ഡേറ്റ് ലഭിക്കും

Gmail: ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ എളുപ്പത്തില്‍ ട്രാക്ക് ചെയ്യാം; പര്‍ച്ചേസ് ടാബുകള്‍ അവതരിപ്പിച്ച് ജിമെയില്‍
GmailImage Credit source: facebook.com/Gmail
jayadevan-am
Jayadevan AM | Published: 13 Sep 2025 13:53 PM

പയോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ എളുപ്പത്തില്‍ ട്രാക്ക് ചെയ്യുന്നതിന് ജിമെയില്‍ ‘പര്‍ച്ചേസ് ടാബ്’ അവതരിപ്പിച്ച് ഗൂഗിള്‍. എല്ലാ പാക്കേജ് ഡെലിവറികളെക്കുറിച്ചും ഉപയോക്താക്കള്‍ക്ക് വളരെ എളുപ്പത്തില്‍ അറിയാനാകും. ഒപ്പം നേരത്തെയുള്ള ഓര്‍ഡറുകളെക്കുറിച്ചുള്ള വിവരവും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ജിമെയിലിന്റെ നിലവിലുള്ള പാക്കേജ് ട്രാക്കിംഗ് ഫീച്ചറിലാണ് ഈ ടാബ് അവതരിപ്പിച്ചിരിക്കുന്നത്. 2022ലാണ് ഈ ഫീച്ചര്‍ ആദ്യമായി ആരംഭിച്ചത്. ഇതുവഴി ഡെലിവറി അപ്‌ഡേറ്റുകള്‍ ഉപയോക്താക്കള്‍ അവരുടെ ഇന്‍ബോക്‌സില്‍ നേരിട്ട് കാണാന്‍ സാധിച്ചു.

എന്നാല്‍ ഇപ്പോള്‍, മെയിലുകള്‍ പരിശോധിക്കുകയോ, കാരിയര്‍ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുകയോ ചെയ്യേണ്ടതില്ല. പകരം, പര്‍ച്ചേസ് ടാബുകള്‍ തുറന്നാല്‍ ഷിപ്പ്‌മെന്റ് സ്റ്റാറസ്, ഓര്‍ഡര്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്ന തീയതി, ഓര്‍ഡര്‍ ഹിസ്റ്ററി എന്നിവ കാണാനാകും. ഡെലിവറികളുടെ ഒരു സ്ട്രീംലൈൻഡ് ലിസ്റ്റ് വളരെ എളുപ്പത്തില്‍ പരിശോധിക്കാമെന്നതാണ് സവിശേഷത.

Also Read: Nano Banana trend: സോഷ്യല്‍ മീഡിയയിലെ പുതിയ താരം…. നാനോ ബനാനാ ട്രെന്‍ഡാകുന്നു

ഫെസ്റ്റിവല്‍ സീസണില്‍ ഇത് ഏറെ ഉപകാരപ്രദമാകുമെന്നാണ് പ്രതീക്ഷ. ഇതിനൊപ്പം പ്രമോഷന്‍ കാറ്റഗറിയിലും ജിമെയില്‍ അപ്‌ഡേറ്റ് വരുത്തുന്നുണ്ട്. പേഴ്‌സണല്‍ ഗൂഗിള്‍ അക്കൗണ്ടുകള്‍ക്കായി മൊബൈലില്‍ വരും ആഴ്ചകളില്‍ ഈ അപ്‌ഡേറ്റ് ലഭിക്കും. പര്‍ച്ചേസ് ടാബ് അപ്‌ഡേറ്റ് ഇതിനകം തന്നെ ലഭ്യമാണ്. മൊബൈലിലും, വെബിലും ഉപയോക്താക്കള്‍ക്ക് ഇത് ഉപയോഗിക്കാനാകും.