AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Arattai Messenger: ആവേശത്തോടെ ഉപയോഗിക്കുന്നവർ കരുതിയിരുന്നോളൂ; അറട്ടൈ അത്ര സുരക്ഷിതമല്ല!

Arattai Messenger Security Concerns: അറട്ടൈ ആപ്പ് ഉപയോഗിക്കാൻ തുടങ്ങിയോ? എങ്കിൽ ആപ്പ് അത്ര സുരക്ഷിതമല്ലെന്നറിയാമോ?

Arattai Messenger: ആവേശത്തോടെ ഉപയോഗിക്കുന്നവർ കരുതിയിരുന്നോളൂ; അറട്ടൈ അത്ര സുരക്ഷിതമല്ല!
അറട്ടൈ Image Credit source: Social Media
abdul-basith
Abdul Basith | Published: 30 Sep 2025 12:57 PM

വാട്സപ്പിനെ മറികടന്ന് കുതിയ്ക്കുന്ന ഇന്ത്യൻ മെസേജിങ് ആപ്പാണ് അറട്ടൈ. ശ്രീധർ വെമ്പുവിൻ്റെ സോഹോ കോർപ്പറേഷനാണ് അറട്ടൈ ആപ്പ് വികസിപ്പിച്ചത്. തമിഴ്നാട്ടിലെ കോയമ്പത്തൂർ ആണ് ആസ്ഥാനം. കേന്ദ്രസർക്കാരും മാധ്യമങ്ങളുമടക്കം മത്സരിച്ച് പിന്തുണയ്ക്കുന്ന അറട്ടൈ ആപ്പ് പക്ഷേ, അത്ര സുരക്ഷിതമല്ല.

സുരക്ഷാപ്രശ്നം
വാട്സപ്പിനെക്കാൾ മികച്ച ഫീച്ചറുകളുണ്ടെങ്കിലും സുരക്ഷയുടെ കാര്യത്തിൽ അറട്ടൈ പിന്നാക്കമാണ്. അറട്ടൈയിലെ ടെക്സ്റ്റ് മെസേജുകൾ നിലവിൽ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡല്ല. വിഡിയോ, ഓഡിയോ കോളുകൾ മാത്രമാണ് എൻക്രിപ്റ്റഡായിട്ടുള്ളത്. ഡിവൈസിൽ നിന്ന് സർവറിലേക്കുള്ള കൈമാറ്റത്തിൽ ഈ മെസേജുകൾ എൻക്രിപ്റ്റഡായിരിക്കും. എന്നാൽ, അറട്ടൈ സെർവറുകൾക്ക് ഈ മെസേജുകൾ ആക്സസ് ചെയ്യാനാവും.

Also Read: Spam Call issue: ഒറ്റ ക്ലിക്കിൽ സ്പാം കോളുകളുടെ ശല്യം ഒഴിവാക്കാം… ഈ സിംപിൾ ടെക്നിക് പ്രയോ​ഗിക്കൂ…

അയക്കുന്നയാൾക്കും സ്വീകരിക്കുന്നയാൾക്കും മാത്രം വായിക്കാൻ കഴിയുന്ന സുരക്ഷിതത്വം അറട്ടൈയിൽ ഇല്ല. ഏറെ വൈകാതെ എൻഡ് ടു എൻഡ് മെസേജിങും അറട്ടൈയിൽ സാധ്യമാവുമെന്ന് സോഹോ അറിയിച്ചിട്ടുണ്ട്. എന്നാൽ, നിലവിൽ ഈ സൗകര്യമില്ല. അതേസമയം, വാട്സപ്പ്, സിഗ്നൽ തുടങ്ങി മറ്റ് മെസേജിങ് ആപ്പുകളൊക്കെ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംവിധാനമാണ് ഉപയോഗിക്കുന്നത്.

അറട്ടൈയെപ്പറ്റി
2021ലാണ് സോഹോ അറട്ടൈ എന്ന ആപ്പ് പുറത്തിറക്കിയത്. തമിഴിൽ സൗഹൃദസംസാരം (ചിറ്റ് ചാറ്റ്) എന്നർത്ഥമുള്ള വാക്കാണ് അറട്ടൈ. സ്പൈവെയറുകളില്ലാത്ത മെസേജിങ് ആപ്പ് എന്നതാണ് അറട്ടൈയെപ്പറ്റി സോഹോ അവകാശപ്പെടുന്നത്. വ്യക്തിഗത, ഗ്രൂപ്പ് ചാറ്റുകൾ, ഓഡിയോ, വിഡിയോ കോളുകൾ, ചാനലുകൾ, സ്റ്റോറികൾ തുടങ്ങി വാട്സപ്പ് നൽകുന്ന എല്ലാ ഫീച്ചറുകളും അറട്ടൈ നൽകുന്നുണ്ട്. ഇതിനൊപ്പം ക്രോസ് പ്ലാറ്റ്ഫോം സൗകര്യത്തിൽ ആൻഡ്രോയ്ഡ് ടിവി അടക്കം ഉൾപ്പെടുന്നുമുണ്ട്. മെൻഷനുകൾക്ക് പ്രത്യേക പേജും സ്വന്തം മെസേജ് അയച്ച് അത്യാവശ്യ കാര്യങ്ങൾ ഓർമവെക്കാൻ പേഴ്സണൽ സ്റ്റോറേജും അറട്ടൈയിൽ ഉണ്ട്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അടക്കമുള്ളവർ അറട്ടൈയെ പുകഴ്ത്തി സംസാരിച്ചിരുന്നു. പ്രാദേശിക ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ കൂടുതലായി ഉപയോഗിക്കാനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്.