AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

AI layoffs : എഐ വീണ്ടും പണി കളയുന്നു… ഇത്തവണ ജോലിപോയത് 11,000 പേരുടെ

മൈക്രോസോഫ്റ്റും സമാനമായ രീതിയിൽ ജീവനക്കാരെ പിരിച്ചുവിടുകയും ഉയർന്ന വൈദഗ്ധ്യമുള്ളവരെ നിയമിക്കുകയും ചെയ്തിരുന്നു.

AI layoffs : എഐ വീണ്ടും പണി കളയുന്നു… ഇത്തവണ ജോലിപോയത് 11,000 പേരുടെ
AIImage Credit source: TV9 network
aswathy-balachandran
Aswathy Balachandran | Updated On: 30 Sep 2025 14:54 PM

ന്യൂഡൽഹി: പുനഃസംഘടനയുടെ ഭാഗമായി ആക്‌സെഞ്ചർ 11,000 ജീവനക്കാരെ പിരിച്ചുവിട്ടു. ഇത് പ്രധാനമായും എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) അടിസ്ഥാനമാക്കിയുള്ള പുനഃസംഘടനയുടെ ഭാഗമായാണ് നടപ്പിലാക്കിയത്. എഐ സംവിധാനങ്ങളിൽ ആവശ്യമായ പരിശീലനം നൽകാൻ സാധിക്കാത്ത, അല്ലെങ്കിൽ ആ വൈദഗ്ധ്യം നേടാൻ കഴിയാത്ത ജീവനക്കാരെയാണ് കമ്പനി ഒഴിവാക്കിയത്.

ഈ പിരിച്ചുവിടലിനെ തുടർന്ന് കമ്പനിയിലെ ആകെ ജീവനക്കാരുടെ എണ്ണം 7,91,000-ൽ നിന്ന് 7,79,000 ആയി കുറഞ്ഞു. എങ്കിലും, പിരിച്ചുവിടൽ നടപടിക്ക് പിന്നാലെ കമ്പനി ഒരു വർഷത്തിനുള്ളിൽ കൂടുതൽ ജീവനക്കാരെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, നിലവിലുള്ള ജീവനക്കാർക്ക് എഐ സംവിധാനങ്ങളിൽ വൈദഗ്ധ്യം നേടാനുള്ള ഊർജിതമായ പരിശീലനവും ആക്‌സെഞ്ചർ നൽകുന്നുണ്ട്. ഈ പരിശീലനം എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് കമ്പനിയുടെ നീക്കം.

Also Read: Spam Call issue: ഒറ്റ ക്ലിക്കിൽ സ്പാം കോളുകളുടെ ശല്യം ഒഴിവാക്കാം… ഈ സിംപിൾ ടെക്നിക് പ്രയോ​ഗിക്കൂ…

പരിശീലനം നൽകിയിട്ടും പുതിയ സാങ്കേതികവിദ്യകളിൽ വൈദഗ്ധ്യം നേടാനാകാത്തവരെയാണ് പിരിച്ചുവിടുന്നതെന്ന് ആക്‌സെഞ്ചർ സിഇഒ ജൂലി സ്വീറ്റ് വ്യക്തമാക്കി. എഐ വഴിയുള്ള വളർച്ചാ സാധ്യതകൾ മുന്നിൽ കണ്ടാണ് ഈ ഘടനാപരമായ മാറ്റമെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. കഴിഞ്ഞ ആറ് മാസത്തിനിടെ മാത്രം എഐ കൺസൾട്ടിങ് മേഖലയിൽ നിന്ന് ആക്‌സെഞ്ചർ 2.6 ബില്യൺ ഡോളർ വരുമാനം നേടിയിരുന്നു.

 

മറ്റ് കമ്പനികളിലെ സമാനമായ നടപടികൾ

 

  • മൈക്രോസോഫ്റ്റും സമാനമായ രീതിയിൽ ജീവനക്കാരെ പിരിച്ചുവിടുകയും ഉയർന്ന വൈദഗ്ധ്യമുള്ളവരെ നിയമിക്കുകയും ചെയ്തിരുന്നു.
  • മെറ്റയാകട്ടെ, മൊത്തം ജീവനക്കാരിൽ നിന്ന് അഞ്ച് ശതമാനം പേരെയാണ് പറഞ്ഞുവിട്ടത്. ഇവിടെയും ഉയർന്ന വൈദഗ്ധ്യമുള്ളവരെയാണ് പകരം നിയമിച്ചത്.