Ather Konark vs TVS Iqube: ഏഥർ കൊണാർക്കോ, ടി.വി.എസ് ഐ ക്യൂബോ… ഏതെടുക്കണം ?
ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലെ രണ്ട് പ്രധാന കമ്പനികളാണ് ടിവിഎസ്സും ഏഥറും. ഐക്യൂബ് എന്ന മോഡലാണ് ടിവിഎസിഎന്റെ ഇലക്ട്രിക് വാഹന വിപണിയിലെ തുറുപ്പുചീട്ട്. എഥറിന്റെ ഏറ്റവും പുതിയതായി വിപണിയിൽ ഇറങ്ങിയ ഇലക്ട്രിക് സ്കൂട്ടർ ആണ് കൊണാർക്ക്. ഈ രണ്ട് മോഡലുകളും ഫാമിലി സെഗ്മെന്റിൽ ഉൾപ്പെടുത്താൻ കഴിയുന്നവയാണ്.

Tvs Iqube, Ather Konarc
ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലെ രണ്ട് പ്രധാന കമ്പനികളാണ് ടിവിഎസ്സും ഏഥറും. ഐക്യൂബ് എന്ന മോഡലാണ് ടിവിഎസിഎന്റെ ഇലക്ട്രിക് വാഹന വിപണിയിലെ തുറുപ്പുചീട്ട്. എഥറിന്റെ ഏറ്റവും പുതിയതായി വിപണിയിൽ ഇറങ്ങിയ ഇലക്ട്രിക് സ്കൂട്ടർ ആണ് കൊണാർക്ക്. ഈ രണ്ട് മോഡലുകളും ഫാമിലി സെഗ്മെന്റിൽ ഉൾപ്പെടുത്താൻ കഴിയുന്നവയാണ്. അത്യാവശ്യം ദൈനംദിന ഉപയോഗമുള്ള ആളുകൾക്കും ഫാമിലി ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും പരിഗണിക്കാൻ കഴിയുന്ന ഈ വാഹന മോഡലുകളെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ അറിയാം.
ഏഥർ കൊണാർക്ക്
ഏഥർ 450 (Ather 450), റിസ്ത Ather Rizta) തുടങ്ങിയ ജനപ്രിയ മോഡലുകളുടെ പിൻഗാമി ആയിട്ടാണ് കൊണാർക്ക് എന്ന ഫാമിലി ഇ.വി സ്കൂട്ടറിനെ കമ്പനി ഇന്ത്യൻ വിപണയിൽ അവതരിപ്പിക്കുന്നത്. 200 കിലോമീറ്റർ വരെയാണ് ഈ വാഹനത്തിന് ഫുൾ ചാർജിൽ കമ്പനി അവകാശപ്പെടുന്ന റേഞ്ച്. വെറും രണ്ടു മണിക്കൂർ കൊണ്ട് ഫാസ്റ്റ് ചാർജ് ചെയ്യാനുള്ള സൂപ്പർഫാസ്റ്റ് ഹോം ചാർജിങ് സംവിധാനവും കൊണാർക്കിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. ദൈനംദിന ഉപയോഗത്തിനായി പ്രധാനമായും കുടുംബങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടാണ് വാഹനത്തെ ഏഥർ ഒരുക്കിയിട്ടുള്ളത്.
രണ്ട് വകഭേദങ്ങളിൽ ആണ് കൊണാർക്ക് ഇലക്ട്രിക് സ്കൂട്ടർ എത്തുന്നത്. കൊണാർക്ക് എസ് ( Konarc S ) കൊണാർക്ക് ഇസഡ് ( Konarc Z ) എന്നിവയാണ് വേരിയന്റുകൾ. ഇതിൽ കൊണാർക്ക് എസ് എന്ന മോഡലിനെയാണ് കമ്പനി നിലവിൽ അവതരിപ്പിച്ചിരിക്കുന്നത്. 100, 125, 161, 200 എന്നിങ്ങനെ നാല് കിലോമീറ്റർ റേഞ്ച് ഓപ്ഷനുകൾ കൊണാർക്ക് എസിൽ ലഭ്യമാണ്. ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 70 കിലോമീറ്റർ ആണ്. ബേസ് മോഡലിന് 99,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്.