Google Pixel Satelite Call: ഒരു തരി റേഞ്ചില്ലെങ്കിലും ഫോൺ വിളിക്കാം; പുത്തൻ സെറ്റപ്പ് ഇങ്ങനെ
Google Pixel 10 Satellite Calls : തിരഞ്ഞെടുത്ത ടെലികോം കാരിയറുകളിൽ മാത്രമേ ഈ സവിശേഷത പ്രവർത്തിക്കൂ. എന്നാൽ ഈ സവിശേഷത ഉപയോഗിക്കുന്നതിന് നിങ്ങൾ അധിക നിരക്ക് നൽകേണ്ടി വന്നേക്കാം
നെറ്റ്വർക്ക് കവറേജില്ലാതെ ഫോൺ ഉപയോഗിക്കാനോ ഒരു ദിവസം പോലും വിളിക്കാതിരിക്കാനോ കഴിയാത്തവരാണ് എല്ലാവരും. എന്നാൽ ഇനി നെറ്റ്വർക്ക് ഇല്ലെങ്കിലും കോളിംഗ് അടക്കം എല്ലാ ഫീച്ചറുകളും ഉപയോഗിക്കാൻ സാധിക്കുന്ന ഫോൺ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. ഓഗസ്റ്റ് 20-ന് നടന്ന മെയ്ഡ് ബൈ ഗൂഗിൾ ഇവൻ്റിലാണ് തങ്ങളുടെ മുൻനിര സ്മാർട്ട്‌ഫോൺ സീരിസായ പിക്സൽ 10 കമ്പനി അവതരിപ്പിച്ചത്. പിക്സൽ 10 സീരീസിലെ വാട്ട്‌സ്ആപ്പ് വോയ്‌സ്, വീഡിയോ കോളുകൾ ഇപ്പോൾ സാറ്റലൈറ്റ് നെറ്റ്‌വർക്ക് വഴിയും ചെയ്യാൻ കഴിയുമെന്നാണ് ഗൂഗിൾ പറയുന്നത്.
ഇത് എങ്ങനെ പ്രവർത്തിക്കും?
X-ലെ ട്വിറ്റർ ഒരു പോസ്റ്റിലൂടെയാണ് ഗൂഗിൾ ഈ സവിശേഷതയെക്കുറിച്ച് പറഞ്ഞത്. ഓഗസ്റ്റ് 28 മുതൽ പിക്സൽ 10 ഉപയോക്താക്കൾക്ക് ഈ സൗകര്യം ലഭിക്കുമെന്ന് പറഞ്ഞിരുന്നു. സാറ്റലൈറ്റ് നെറ്റ്‌വർക്കിൽ ഒരു ഉപയോക്താവിന് വാട്ട്‌സ്ആപ്പ് കോൾ ലഭിക്കുമ്പോൾ, ഫോണിന്റെ സ്റ്റാറ്റസ് ബാറിൽ ഒരു സാറ്റലൈറ്റ് ഐക്കൺ ദൃശ്യമാകും. ഇതിൽ സാധാരണ കോൾ പോലെ തന്നെ കോൾ എടുക്കാൻ കഴിയും, മൊബൈൽ നെറ്റ്‌വർക്കിലേക്കോ വൈ-ഫൈയിലേക്കോ കണക്റ്റുചെയ്യുന്നതിന് പകരം സാറ്റലൈറ്റിലേക്ക് കണക്റ്റുചെയ്യും എന്നതാണ് ഒരേയൊരു വ്യത്യാസം.
#Pixel10 has you covered on and off the grid 📍 Pixel devices will be the first to offer voice and video calls on @WhatsApp over a satellite network starting 8/28¹ 🌍 pic.twitter.com/6yDSDMskkK
— Made by Google (@madebygoogle) August 22, 2025
ഏതൊക്കെ സാഹചര്യങ്ങളിലാണ് ഈ സവിശേഷത
തിരഞ്ഞെടുത്ത ടെലികോം കാരിയറുകളിൽ മാത്രമേ ഈ സവിശേഷത പ്രവർത്തിക്കൂ. എന്നാൽ ഈ സവിശേഷത ഉപയോഗിക്കുന്നതിന് നിങ്ങൾ അധിക നിരക്ക് നൽകേണ്ടി വന്നേക്കാം. സാറ്റലൈറ്റ് നെറ്റ്‌വർക്കുകൾ വഴി സന്ദേശങ്ങൾ അയ്ക്കാൻ വാട്ട്‌സ്ആപ്പ് അനുവദിക്കുമോ ഇല്ലയോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
വാട്ട്‌സ്ആപ്പ് സാറ്റലൈറ്റ് കോളിംഗ്
ഈ സവിശേഷതയിലൂടെ, വാട്ട്‌സ്ആപ്പിൻ്റെ സാറ്റലൈറ്റ് കോളിംഗ് സൗകര്യമുള്ള ലോകത്തിലെ ആദ്യത്തെ സ്മാർട്ട്‌ഫോണായി പിക്‌സൽ 10 മാറും. നിലവിൽ സംവിധാനം വഴി മെസ്സേജ് അയക്കാൻ സാധിക്കില്ല. പക്ഷേ ലൊക്കേഷൻ പങ്കിടാൻ ഇതിനകം തന്നെ ലഭ്യമാണ്. സ്‌കൈലോ എന്ന നോൺ-ടെറസ്ട്രിയൽ നെറ്റ്‌വർക്ക് ദാതാവുമായി സഹകരിച്ചാണ് ഗൂഗിൾ ഈ സേവനം ആരംഭിച്ചിരിക്കുന്നത്. ഇതിലൂടെ, പിക്‌സൽ 10 ഉപയോക്താക്കൾക്ക് നെറ്റ്‌വർക്ക് ഏരിയ ഇല്ലെങ്കിലും ഗൂഗിൾ മാപ്‌സിലും ഫൈൻഡ് ഹബ്ബിലും ലൊക്കേഷൻ പങ്കിടാൻ കഴിയും.