Smartphone Battery: എന്നും ചാർജ് ചെയ്യേണ്ട; 10000 MAH കപ്പാസിറ്റി ഫോൺ ഇറക്കാൻ കമ്പനികൾ
വലിയ ബാറ്ററികളുള്ള ഫോണുകൾ പുറത്തിറക്കുന്നത് നേരത്തെ കമ്പനികൾ തന്നെ ഒഴിവാക്കിയിരുന്നു. ഡിവൈസിൻ്റെ ഭാരം കൂടും എന്നത് തന്നെയായിരുന്നു ഇതിന് കാരണം
ന്യൂഡൽഹി: സ്മാർട്ട് ഫോണുകളിൽ ഇനി വരാൻ പോകുന്നത് ബാറ്ററി വിപ്ലവമാണ്. ഏതാണ്ട് എല്ലാ സ്മാർട്ട് ഫോൺ കമ്പനികളും തങ്ങളുടെ ബാറ്ററി കപ്പാസിറ്റി ഉയർത്താനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ്. ഇതിൻ്റെ ഭാഗമായി ഇനി 10,000mAh ബാറ്ററികളുള്ള ഫോണുകളായിരിക്കും വിപണിയെ കീഴടക്കാൻ എത്തുന്നത്. ഹോണർ, വിവോ, ഓപ്പോ, ഷവോമി തുടങ്ങിയ ബ്രാൻഡുകളെല്ലാം പുതിയ ബാറ്ററി ഫീച്ചറുകൾ നടപ്പാക്കാൻ ഒരുങ്ങുകയാണ്. ഇതുവരെ വിപണിയിൽ എത്തിയിട്ടില്ലെങ്കിലും റിയൽമി തങ്ങളുടെ പുതിയ 10000 MAH കപ്പാസിറ്റി ഫോൺ പ്രഖ്യാപിച്ചു കഴിഞ്ഞു.
വിലകുറച്ച് ബാറ്ററി കൂട്ടി
എല്ലാവർക്കും ഉപയോഗിക്കാവുന്ന വിധത്തിൽ ബജറ്റ് സൗഹൃദ ഫോണുകളിൽ ബാറ്ററി വർധിപ്പിക്കുന്ന പ്രവണതയും വർദ്ധിച്ചുവരികയാണ്. ഇതിൻ്റെ ഭാഗമായി
അടുത്തിടെ, ഹോണർ 8,300mAh ബാറ്ററിയുള്ള X70 സ്മാർട്ട് ഫോൺ പുറത്തിറക്കിയിരുന്നു. വിവോ, വൺപ്ലസ്, പോക്കോ, ഐക്യുഒ തുടങ്ങിയ മറ്റ് ബ്രാൻഡുകളും ബാറ്ററി ശേഷി കൂട്ടിയുള്ള മോഡൽ ഫോണുകളും ഇറക്കി കഴിഞ്ഞു.അടുത്തിടെ പുറത്തിറക്കിയ POCO F7 5G-യുടെ ബാറ്ററി 7,550mAh ആണ്. ഇതുവരെയുള്ളതിൽ വെച്ച് വിപണിയിലെ ശക്തമായ ഗെയിമിംഗ് സ്മാർട്ട്‌ഫോണുകളിൽ ഒന്ന് കൂടിയാണിത്. ഇനിയിറങ്ങുന്ന പല സ്മാർട്ട്‌ഫോണുകളിലും കുറഞ്ഞത് 7,000mAh ബാറ്ററികൾ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്
സിലിക്കൺ-കാർബൺ ബാറ്ററികൾ
വലിയ ബാറ്ററികളുള്ള ഫോണുകൾ പുറത്തിറക്കുന്നത് നേരത്തെ കമ്പനികൾ തന്നെ ഒഴിവാക്കിയിരുന്നു. ഡിവൈസിൻ്റെ ഭാരം കൂടും എന്നത് തന്നെയായിരുന്നു ഇതിന് കാരണം. ചൈനീസ് നിർമ്മാതാക്കൾ ഇപ്പോൾ സിലിക്കൺ-കാർബൺ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ഉയർന്ന ശേഷിയുള്ള ബാറ്ററികളും ഒതുക്കമുള്ള ഡിസൈനുകളും ലക്ഷ്യം വെച്ചാണിത്. ഇതുവഴി സ്മാർട്ട്‌ഫോണിന്റെ പ്രധാന സർക്യൂട്ട് ബോർഡ് നിർമ്മാണത്തിൽ ചെറുതാക്കാം.
ലിഥിയം-അയൺ ബാറ്ററികൾ
സാംസങ്, ഗൂഗിൾ, ആപ്പിൾ തുടങ്ങിയ ബ്രാൻഡുകൾ ഇപ്പോഴും ലിഥിയം-അയൺ (ലി-അയൺ) ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ഈ ബാറ്ററികൾ ഭാരം കൂടിയവയാണ്. സാംസങ്ങിന്റെ ഏറ്റവും പുതിയ ഗാലക്‌സി എസ് 25 സീരീസിന് 4,000 എംഎഎച്ച് ബാറ്ററിയുണ്ട്, ഇതിന്റെ വില ഏകദേശം 75,000 രൂപ. അതേസമയം, ചൈനീസ് നിർമ്മാതാക്കൾ 10,000 രൂപയുടെ ബജറ്റ് ശ്രേണിയിൽ 6,000 എംഎഎച്ച് വരെ ബാറ്ററികളുള്ള സ്മാർട്ട്‌ഫോണുകൾ വിപണിയിലേക്ക് കൊണ്ടു വരുന്നു.