Driving Tips: ഫ്യുവൽ ഇൻഡിക്കേറ്റർ മിന്നി തുടങ്ങിയാൽ പിന്നെ എത്ര കിലോ മീറ്റർ വണ്ടിയോടും?
Fuel indicator Capacity: നിങ്ങൾ വാഹനം ഓടിക്കുന്ന രീതിയും ഇന്ധന ഉപഭോഗത്തെ സ്വാധീനിക്കും. അമിത വേഗതയിൽ ഓടിക്കുകയാണെങ്കിൽ ഇന്ധനം വേഗത്തിൽ തീരും. കയറ്റങ്ങളിലോ തിരക്കേറിയ ട്രാഫിക്കിലോ ഓടിക്കുന്നത് കൂടുതൽ ഇന്ധനം നഷ്ടപ്പെടുത്താൻ സാധ്യതയുണ്ട്.
കാറിൽ യാത്ര ചെയ്യുമ്പോൾ പലരും ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങളിലൊന്നാണ് വാഹനത്തിൻ്റെ ഫ്യുവൽ മീറ്റർ മിന്നുന്നത്. ഇത് ശ്രദ്ധിക്കാതെ പോയാൽ ചിലപ്പോൾ നിങ്ങൾ പെരുവഴിയിലായേക്കാം. എന്നാൽ ചില ടിപ്സ് കൂടി അറിയുകയും വേണം. നിങ്ങളുടെ വാഹനം പെട്രോൾ/ഡീസൽ തീർന്ന് വഴിയിൽ കുടുങ്ങാതിരിക്കാൻ
വാഹനം നൽകുന്ന പ്രധാന മുന്നറിയിപ്പാണിത്. കാറിൻ്റെ ഇന്ധന ടാങ്കിലെ ഇന്ധനം ഒരു നിശ്ചിത അളവിൽ കുറയുമ്പോളാണ് ഡാഷ്‌ബോർഡിൽ ചിഹ്നം പ്രത്യക്ഷപ്പെടുന്നത്. വേഗത്തിൽ തന്നെ ഇന്ധനം നിറയ്ക്കണം എന്നാണ് ഇതിന് അർഥം.
മിന്നുമ്പോൾ ഇന്ധനം എത്ര ബാക്കി
ഫ്യുവൽ മിന്നിത്തുടങ്ങുമ്പോൾ എത്ര ഇന്ധനം ബാക്കിയുണ്ടെന്ന് കൃത്യമായി പറയാൻ സാധിക്കില്ല. ഓരോ കാർ നിർമ്മാതാക്കൾക്കും മോഡലിനും അനുസരിച്ച് ഇത്
വ്യത്യാസപ്പെടും. എങ്കിലുമൊരു ശരാശരി കണക്ക് ഇതിനുണ്ട്.
ചെറിയ കാറുകൾ
ചെറിയ ഹാച്ച്ബാക്കുകളിലും സെഡാനുകളിലും ഫ്യുവൽ മിന്നിത്തുടങ്ങിയാൽ ഏകദേശം 3-5 ലിറ്റർ ഇന്ധനം ടാങ്കിൽ ബാക്കിയുണ്ടാവാം. ഏകദേശം 40-70 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ മതിയാകും വാഹനത്തിൻ്റെ മൈലേജിനെ ആശ്രയിച്ചാണിത്. ഇടത്തരം സെഡാനുകളിലും ചില SUVകളിലും ഏകദേശം 5-8 ലിറ്റർ ഇന്ധനം ബാക്കിയുണ്ടാകാം.ഏകദേശം 60-100 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഇതുമതി. വലിയ SUVകളിലും ആഢംബര കാറുകളിലും ഏകദേശം 8-12 ലിറ്റർ വരെ ഏകദേശം 80-150 കിലോമീറ്റർ ദൂരം സഞ്ചരിക്കാം
അറിഞ്ഞിരിക്കാൻ
കൃത്യമായ വിവരങ്ങൾക്ക് നിങ്ങളുടെ കാറിൻ്റെ മാനുവൽ (Owner’s Manual) പരിശോധിക്കണം. ഓരോ മോഡലിനും വ്യത്യസ്തമായ സവിശേഷതകൾ ഉണ്ടാകാം. നിങ്ങൾ വാഹനം ഓടിക്കുന്ന രീതിയും ഇന്ധന ഉപഭോഗത്തെ സ്വാധീനിക്കും. അമിത വേഗതയിൽ ഓടിക്കുകയാണെങ്കിൽ ഇന്ധനം വേഗത്തിൽ തീരും. കയറ്റങ്ങളിലോ തിരക്കേറിയ ട്രാഫിക്കിലോ ഓടിക്കുന്നത് കൂടുതൽ ഇന്ധനം നഷ്ടപ്പെടുത്താൻ സാധ്യതയുണ്ട്. നിങ്ങളുടെ കാറിന്റെ ഇന്ധന ടാങ്കിന്റെ ആകെ ശേഷിയും ഇതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
എന്തുചെയ്യണം?
ഇന്ധന ഇൻഡിക്കേറ്റർ മിന്നിത്തുടങ്ങുമ്പോൾ ഏറ്റവും അടുത്തുള്ള പെട്രോൾ ബങ്കിലേക്ക് വേഗത്തിൽ വാഹനം എത്താൻ ശ്രമിക്കുക. അനാവശ്യമായ ആക്സിലറേഷൻ ഒഴിവാക്കി, മിതമായ വേഗതയിൽ വാഹനം ഓടിക്കാം. എയർ കണ്ടീഷനിംഗ് ആവശ്യമില്ലെങ്കിൽ ഓഫ് ചെയ്യുന്നതും നല്ലതാണ്.