AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

BSNL Recharge Plan: 197-ന് ഇനി ബിഎസ്എൻഎൽ തരുന്നത് എന്താണെന്ന് അറിയാമോ ?

BSNL 197 Recharge Plan : അതിനിടയിൽ പ്ലാൻ ആനുകൂല്യങ്ങൾ കുറച്ചിട്ടും 2024-25 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ടെലികോം ഓപ്പറേറ്റർ നികുതിക്ക് ശേഷം 280 കോടി രൂപയാണ് ബിഎസ്എൻഎല്ലിൻ്റെ ലാഭ നേട്ടം.

BSNL Recharge Plan: 197-ന് ഇനി ബിഎസ്എൻഎൽ തരുന്നത് എന്താണെന്ന് അറിയാമോ ?
Bsnl Recharge Plan PlanImage Credit source: TV9 Network
arun-nair
Arun Nair | Updated On: 23 Jul 2025 19:41 PM

ബിഎസ്എൻഎല്ലിൻ്റെ ജനപ്രിയ പ്ലാനുകളിലൊന്ന് ഇനി റീ ചാർജ്ജ് ചെയ്താൽ എന്ത് ലഭിക്കും എന്ന് അറിയാമോ? അൺലിമിറ്റഡ് ലോക്കൽ-എസ്ടിഡി വോയ്സ് കോളുകൾ,
പ്രതിദിനം 2 ജിബി ഡാറ്റ, 100 എസ്എംഎസ് അടക്കം 15 ദിവസത്തേക്കും. ഒപ്പം 70 ദിവസത്തെ ഇൻകമിംഗ് സേവനങ്ങളും ഉണ്ടായിരുന്നു. എന്നാൽ നിലവിൽ ഇവയെല്ലാം ബിഎസ്എൻഎൽ തന്നെ പരിമിതപ്പെടുത്തിയിരിക്കുകയാണ്. പുതിയ മാറ്റങ്ങളിൽ വാലിഡിറ്റി 70 ദിവസത്തിൽ നിന്നും 54 ദിവസമായി കുറച്ചു. എന്തൊക്കെയാണ് മാറിയ ആനുകൂല്യങ്ങൾ എന്ന് നോക്കാം.

പുതുക്കിയ 197 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ നിലവിൽ 300 മിനിറ്റ് വോയ്സ് കോളുകൾ, 4 ജിബി ഡാറ്റ, 100 എസ്എംഎസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഡാറ്റാ പരിധി തീർന്നാൽ, ഉപയോക്താക്കൾക്ക് ഇൻ്റർനെറ്റ് ആക്സസ് ഉണ്ടായിരിക്കുമെങ്കുലും, 40 കെബിപിഎസ് വേഗതയിലായിരിക്കും ഇത്. പ്രതിദിന എസ്എംഎസ്, അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങളുടെ ലിമിറ്റ് കുറച്ചത് ഉപയോക്താക്കളിലും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

നേരത്തെ കുറഞ്ഞ ചെലവിൽ മൊബൈൽ നമ്പറുകൾ ആക്ടീവായി നിലനിർത്താൻ ആഗ്രഹിക്കുന്ന വരിക്കാർക്ക് ഇതൊരു ജനപ്രിയ പ്ലാൻ കൂടിയായിരുന്നു. അതിനിടയിൽ പ്ലാൻ ആനുകൂല്യങ്ങൾ കുറച്ചിട്ടും 2024-25 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ടെലികോം ഓപ്പറേറ്റർ നികുതിക്ക് ശേഷം 280 കോടി രൂപയാണ് ബിഎസ്എൻഎല്ലിൻ്റെ ലാഭ നേട്ടം.

ഇൻഫ്രാസ്ട്രക്ചറിലും

ഇൻഫ്രാസ്ട്രക്ചറിലും കമ്പനി വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ട്. 2025 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ നെറ്റ് വർക്ക് ടവറുകളും അനുബന്ധ ഉപകരണങ്ങളും നിർമ്മിക്കുന്നതിനായി ബിഎസ്എൻഎൽ 15,324 കോടി രൂപയും സ്പെക്ട്രം ഏറ്റെടുക്കലിനായി 10,698 കോടി രൂപയും ചെലവഴിച്ചു.