AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Canva Down: അനങ്ങുന്നില്ലാ…! ദീപാവലി ആഘോഷങ്ങൾക്കിടെ ഉപയോക്താക്കൾക്ക് പണി നൽകി കാൻവാ

Canva Down for Indians: ഡൌൺടൈം റിപ്പോർട്ട് ചെയ്യുന്ന ഉപയോക്താക്കളുടെ എണ്ണത്തിൽ ഡൗൺഡിറ്റക്ടർ വർദ്ധനവ് രേഖപ്പെടുത്തി. ഈ സംഭവത്തെക്കുറിച്ച് പ്രതികരിച്ചുകൊണ്ട്, കമ്പനി എക്സ്/ട്വിറ്ററിൽ കുറിച്ചതിങ്ങനെ

Canva Down: അനങ്ങുന്നില്ലാ…! ദീപാവലി ആഘോഷങ്ങൾക്കിടെ ഉപയോക്താക്കൾക്ക് പണി നൽകി കാൻവാ
CanvaImage Credit source: special arrangement
ashli
Ashli C | Updated On: 20 Oct 2025 15:15 PM

ദീപാവലിയോട് അനുബന്ധിച്ച് ആശംസ കാർഡുകളും മീമുകളും തയ്യാറാക്കാൻ ഒരുങ്ങിയ ഉപയോക്താക്കൾക് നിരാശ. പ്രമുഖ ഓൺലൈൻ ഗ്രാഫിക് ഡിസൈൻ സേവനമായ കാൻവ മണിക്കൂറുകളായി പണിമുടക്കിലാണ്. ഇത് കാൻവയെ ആശ്രയിച്ച് പല ജോലികളിലും ഏർപ്പെട്ടിരുന്ന ആളുകൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. മാത്രമല്ല ദീപാവലിയോട് അനുബന്ധിച്ച് ആശംസകൾ അയക്കാൻ വേണ്ടി കാർഡുകളും ഷോർട്ട് വീഡിയോകളും എല്ലാം എഡിറ്റ് ചെയ്യാനിരുന്നവരെ സംബന്ധിച്ച് ഇത് വലിയ സങ്കടകരമായി മാറി. ഡൌൺടൈം റിപ്പോർട്ട് ചെയ്യുന്ന ഉപയോക്താക്കളുടെ എണ്ണത്തിൽ ഡൗൺഡിറ്റക്ടർ വർദ്ധനവ് രേഖപ്പെടുത്തി. ഈ സംഭവത്തെക്കുറിച്ച് പ്രതികരിച്ചുകൊണ്ട്, കമ്പനി എക്സ്/ട്വിറ്ററിൽ കുറിച്ചതിങ്ങനെ,

ഇപ്പോൾ അനുയോജ്യമായ സാഹചര്യമല്ല, പക്ഷേ ഞങ്ങൾ അതിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അപ്‌ഡേറ്റുകൾക്കായി നിങ്ങൾക്ക് http://canvastatus.com സന്ദർശിക്കാം. കൂടുതൽ വിവരങ്ങൾ ഞങ്ങൾ നിങ്ങളെ അറിയിക്കുന്നതായിരിക്കും!. കൂടാതെ കാൻവയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ബുദ്ധിമുട്ടിനെക്കുറിച്ച് പറഞ്ഞ നിരവധി ഉപയോക്താക്കൾക്ക് കാൻവാ ടീം മറുപടിയും നൽകി. കാൻവ ഇപ്പോൾ പ്രവർത്തനരഹിതമാണ്.

നിങ്ങൾക്ക് ഞങ്ങൾ ആഗ്രഹിക്കുന്ന അനുഭവമല്ല ഇത്. കാര്യങ്ങൾ വീണ്ടും പഴയപടിയിലേക്ക് കൊണ്ടുവരാൻ ഞങ്ങൾ കഴിയുന്നതെല്ലാം ചെയ്യുന്നു. ഈ സമയത്തെ നിങ്ങളുടെ ക്ഷമയ്ക്കും മനസ്സിലാക്കലിനും നന്ദി. തങ്ങൾ ഇത് മറികടക്കും. ഈ സാഹചര്യത്തിന് പരിഹാരത്തിനായി പ്രവർത്തിക്കുകയാണ്. തങ്ങൾ നിങ്ങളെ അറിയിക്കുന്നതായിരിക്കും എന്ന് പറഞ്ഞുകൊണ്ട് പ്രോജക്റ്റ് സമയപരിധി ഉപയോക്താക്കൾക്ക് ഉറപ്പുനൽകി. ദീപാവലി ഉത്സവത്തിന്റെ ആവേശത്തിൽ ആളുകൾ എല്ലാ ഗ്രാഫിക് ആവശ്യങ്ങൾക്കും ഈ ഓൺലൈൻ പ്ലാറ്റ്ഫോമിനെ ആശ്രയിക്കുകയാണ്. അതിനാൽ തന്നെ ഇത് നിശ്ചലമായത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്.