AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Cheapest Smartphone: 4499-ന് ഇന്ത്യൻ സ്മാർട്ട് ഫോൺ, വമ്പൻമാരെ വെല്ലുന്ന ഫീച്ചർ

Cheapest Smartphone AI Plus Price: സ്പെസിഫിക്കേഷനുകളെക്കുറിച്ച് പറയുകയാണെങ്കിൽ, രണ്ട് ഫോണുകളിലും 6.7 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയും, 50MP ഡ്യുവൽ എഐ ബാക്ക് ക്യാമറയും ഉണ്ട്, കൂടാതെ 5000mAh ബാറ്ററിയും ഇതിനുണ്ട്

Cheapest Smartphone: 4499-ന് ഇന്ത്യൻ സ്മാർട്ട് ഫോൺ, വമ്പൻമാരെ വെല്ലുന്ന ഫീച്ചർ
Cheapest SmartphoneImage Credit source: TV9 Network
arun-nair
Arun Nair | Published: 09 Jul 2025 22:10 PM

ഒരിടവേളക്ക് ശേഷം വിപണിയെ ഞെട്ടിപ്പിക്കാൻ പുതിയ ഇന്ത്യൻ നിർമ്മിത സ്മാർട്ട് ഫോൺ Ai+ വിപണിയിലേക്ക് എത്തുന്നു. മുൻ റിയൽമി സിഇഒ മാധവ് ഷെത്തിൻ്റെ എൻഎക്സ്ടി ക്വാണ്ടം ഷിഫ്റ്റ് ടെക്നോളജീസാണ് ഫോൺ വിപണിയിൽ എത്തിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ തദ്ദേശീയ സ്മാർട്ട്‌ഫോൺ എന്നതാണ് ഇതിൻ്റെ പ്രത്യേകത. സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതിലടക്കം നിയന്ത്രണമുള്ള ഒഎസ് ആയിരിക്കും ഇതിലെന്നാണ് വാഗ്ദാനം. നിലവിൽ പൾസ്, നോവ 5G എന്നിങ്ങനെ രണ്ട് മോഡലുകളായിരിക്കും വിപണയിലെത്തുക.

വില, സ്പെസിഫിക്കേഷൻ

പൾസ്: 4,499 രൂപ പ്രാരംഭ വിലയിൽ ലഭ്യമാണ്.
നോവ : 5G 7,499 രൂപ പ്രാരംഭ വിലയിൽ ലഭ്യമാണ്.

സ്പെസിഫിക്കേഷനുകളെക്കുറിച്ച് പറയുകയാണെങ്കിൽ, രണ്ട് ഫോണുകളിലും 6.7 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയും, 50MP ഡ്യുവൽ എഐ ബാക്ക് ക്യാമറയും ഉണ്ട്, കൂടാതെ 5000mAh ബാറ്ററിയും ഇതിനുണ്ട്. സുരക്ഷയ്ക്കായി, ഇത് ഒരു സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഫോണിന് നൽകിയിട്ടുണ്ട്.

T615 ചിപ്പാണ് എഐ പൾസിന് കരുത്ത് പകരുന്നത്, അതേസമയം നോവ 5G-യിൽ ശക്തമായ T8200 പ്രോസസറാണ് കമ്പനി നൽകിയിരിക്കുന്നത്. രണ്ട് മോഡലുകളിലും 1TB വരെ സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്നു.അഞ്ച് വൈബ്രന്റ് കളർ ഓപ്ഷനുകളിലും ഫോൺ ലഭ്യമാണ്.

ഫ്ലാഷ് സെയിൽ ഓഫറുകളും

രണ്ട് ഫോണുകളും ഫ്ലിപ്പ്കാർട്ട് വഴി ലഭ്യമാകും, Ai+ പൾസിന് ജൂലൈ 12 ഉം, Ai+ Nova 5G-ക്ക് ജൂലൈ 13 ഉം ആണ് ഫ്ലാഷ് സെയിൽ നടക്കുന്നത്. ആക്സിസ് ബാങ്കിൻ്റെ കിഴിവുകളും എക്സ്ചേഞ്ച് ബോണസും അടക്കം എക്സ്ക്ലൂസീവ് ഓഫറുകളുണ്ട്, ഇത് ഫോണിൻ്റെ വിലയിൽ മാറ്റങ്ങളുണ്ടാക്കാം.