December Smartphone Launch: ഡിസംബറിൽ 5 സ്മാർട്ട്‌ഫോണുകൾ എത്തും; വിലക്കുറവോ?
പ്രമുഖ കമ്പനികളെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഓരോ ഫോണിനും പുതിയ ചിപ്‌സെറ്റുകൾ, മെച്ചപ്പെട്ട ക്യാമറ സിസ്റ്റം, നവീകരിച്ച ബാറ്ററി എന്നിവ അടങ്ങുന്നു.
വളരെ അധികം സർപ്രൈസുകളും ലോഞ്ചുകളും പ്രതീക്ഷിക്കുന്ന മാസമാണ് ഡിസംബറിലെ സ്മാർട്ട് ഫോൺ വിപണി. നിരവധി കമ്പനികൾ തങ്ങളുടെ ഫ്ലാഗ്ഷിപ്പ്, മിഡ്-റേഞ്ച് മോഡലുകൾ പുറത്തിറക്കാൻ ആലോചിക്കുന്ന മാസം കൂടിയാണിത്. വൺപ്ലസ്, വിവോ, റിയൽമി, ഓപ്പോ തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഓരോ ഫോണിനും പുതിയ ചിപ്‌സെറ്റുകൾ, മെച്ചപ്പെട്ട ക്യാമറ സിസ്റ്റം, നവീകരിച്ച ബാറ്ററി എന്നിവ അടങ്ങുന്നു.
വൺപ്ലസ് 15R
വൺപ്ലസ് 15R ഡിസംബർ 17-നാണ് ഇന്ത്യയിൽ പുറത്തിറക്കാൻ കമ്പനി ആലോചിക്കുന്നത്. ക്വാൽകോമിന്റെ പുതിയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്‌സെറ്റ് ഉൾക്കൊള്ളുന്ന ആദ്യ ഫോണുകളിൽ ഒന്നായിരിക്കും ഈ സ്മാർട്ട്‌ഫോൺ. ആമസോണിൽ മാത്രം ലഭിക്കുന്ന ഈ ഫോൺ ചാർക്കോൾ ബ്ലാക്ക്, മിണ്ടി ഗ്രീൻ എന്നീ രണ്ട് നിറങ്ങളിൽ പുറത്തിറങ്ങും.
വിവോ എക്സ് 300 സീരീസ്
വിവോ എക്സ് 300 പ്രോ, വിവോ എക്സ് 300 എന്നീ രണ്ട് പുതിയ മോഡലുകൾ ഡിസംബർ 2 ന് പുറത്തിറക്കും. ഈ ഫോണുകൾ കമ്പനിയുടെ വെബ്‌സൈറ്റിൽ നിന്ന് വാങ്ങാം, ഡൈമെൻസിറ്റി 9500 (3 എൻഎം) ചിപ്‌സെറ്റ് ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്, കൂടാതെ പ്രോ ഇമേജിംഗ് വി 1 ചിപ്പ്, വി 3 പ്ലസ് ഇമേജിംഗ് ചിപ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടും. ഫോട്ടോഗ്രാഫിയിൽ താത്പര്യമുള്ള ഉപയോക്താക്കൾക്ക് ഇത് മികച്ച ചോയിസായിരിക്കും
റിയൽമി P4x
ഡിസംബർ 4-ന് റിയൽമി P4x ഇന്ത്യൻ വിപണിയിലേക്ക് എത്തും. 7400 അൾട്രാ 5G പ്രോസസർ ഇതിനുണ്ട്. സുഗമമായ സ്ക്രോളിംഗ് അനുഭവം നൽകുന്ന 144Hz ഡിസ്പ്ലേയാണ് ഇതിന്റെ പ്രധാന ഹൈലൈറ്റ്. 7000mAh ടൈറ്റാൻ ബാറ്ററിയും 45W ഫാസ്റ്റ് ചാർജിംഗും ഈ ഫോണിനുണ്ട്.
ഓപ്പോ റെനോ 15C
ഡിസംബറിലാണ് ഓപ്പോ റെനോയുടെ 15C പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നത്. 6.59 ഇഞ്ച് 1.5K റെസല്യൂഷൻ ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റ് എന്നിവയാണ് ഈ ഫോണിൻ്റെ സവിശേഷതകൾ.