iQOO 15 Discounts : 7000 MAH ബാറ്ററിയുള്ള ഫോൺ 7000 രൂപ കിഴിവ്, ഇപ്പോൾ വാങ്ങണോ?
7,000 രൂപ വരെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ട് ലഭിക്കും. മാത്രമല്ല വാങ്ങുന്നവർക്ക് അതേ തുകയുടെ (7,000 രൂപ വരെ) എക്സ്ചേഞ്ച് ബോണസും
സ്മാർട്ട്ഫോൺ പ്രേമികൾക്കൊരു സന്തോഷ വാർത്ത കാത്തിരിക്കുന്നുണ്ട്. നിങ്ങളുടെ ജനപ്രിയ മോഡലുകളിലൊന്നിൻ്റെ ലോഞ്ചിന് പിന്നാലെ സാമാന്യം മെച്ചപ്പെട്ടൊരു കിഴിവും ഇപ്പോൾ ലഭിക്കും. ലോഞ്ച് ചെയ്തിട്ട് ഏഴ് ദിവസം കഴിഞ്ഞെങ്കിലും ഐക്യു-5 ഫോൺ പ്രമികൾ എപ്പോഴും പ്രിയ ബ്രാൻഡ് തന്നെയാണ്. കിടിലൻ സ്പെക്കും ഫീച്ചറുകളും ഫോണിനുണ്ട്. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസ്സറിൽ പ്രവർത്തിക്കുന്ന ഫോണിൻ്റെ ബാറ്ററി കപ്പാസിറ്റി 7000 MAH ആണ്.
മറ്റ് ഫീച്ചറുകൾ
16 ജിബി വരെ ആക്കാവുന്ന റാമും, 144Hz വരെ റിഫ്രഷ് റേറ്റ് ഉള്ള 6.85-ഇഞ്ച് സാംസങ് M14 AMOLED ഡിസ്പ്ലേയാണ് ഫോണിനെ വ്യത്യസ്തമാക്കുന്നത്. 100W വയർഡ് ഫാസ്റ്റ് ചാർജിംഗും ഇതിനുണ്ട്. അതുകൊണ്ട് തന്നെ ബാറ്ററിയും ചാർജിംഗും എപ്പോഴും മുൻപന്തിയിൽ തന്നെയായിരിക്കും. ഫോൺ വാങ്ങാൻ താത്പര്യമുള്ളവർക്ക് നിരവധി ഓഫറുകളും ലഭിക്കും.
ഫോണിൻ്റെ വില
12 ജിബി + 256 ജിബി വേരിയൻ്റിന് 72,999 രൂപയെന്നത് 64,999 രൂപയായും, 16 ജിബി + 512 ജിബി വേരിയൻ്റിന് 79,999 രൂപയെന്നത് 71,999 രൂപയായും കുറയും . വിവിധ ബാങ്കുകളുടെ കിഴിവുകൾ അനുസരിച്ചാണ് മാറ്റം കണക്കാക്കുന്നത്.
മറ്റ് കിഴിവുകൾ ഇങ്ങനെ
ആക്സിസ്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് എന്നിവയുടെ കാർഡുകൾ ഉപയോഗിച്ച് ഐക്യുഒ 15 വാങ്ങുന്നവർക്ക് 7,000 രൂപ വരെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ട് ലഭിക്കും. ഇതോടെ വില 64,999 രൂപയായി കുറയും. വാങ്ങുന്നവർക്ക് അതേ തുകയുടെ (7,000 രൂപ വരെ) എക്സ്ചേഞ്ച് ബോണസും തിരഞ്ഞെടുക്കാം. ഇത് പഴയ സ്മാർട്ട്‌ഫോണിന്റെ മോഡലിനെയും അവസ്ഥയെയും ആശ്രയിച്ചിരിക്കും. യോഗ്യരായ ഉപഭോക്താക്കൾക്ക് 1,000 രൂപയുടെ അധിക കിഴിവ് കൂപ്പണും iQOO വാഗ്ദാനം ചെയ്യുന്നു. മുഴുവൻ തുകയും മുൻകൂറായി അടയ്ക്കാൻ താൽപ്പര്യമില്ലാത്തവർക്ക്, 24 മാസം വരെ കാലാവധിയുള്ള നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകലും ലഭ്യമാണ്.