Flipkart Freedom Sale 2025: ഫ്രീഡം സെയിലിൽ ഉറപ്പായും വാങ്ങേണ്ടുന്ന ഫോൺ എന്താണ്?
Flipkart Freedom Sale 2025: ഐസിഐസിഐ ബാങ്കിന്റെയും ബാങ്ക് ഒാഫ് ബറോഡയുടെയും ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇഎംഐയിൽ ഫോൺ വാങ്ങുമ്പോൾ 10% വരെ കിഴിവ് ലഭിക്കും. ഫ്ലിപ്പ്കാർട്ട് പ്ലസ്, വിഐപി ഉപഭോക്താക്കൾക്ക് സൂപ്പർകോയിനുകൾ ഉപയോഗിച്ച് അധിക കിഴിവുകൾ

Flipkart Freedom Sale 2025 Iphone 16
പഴയ ഫോൺ ഉപയോഗിച്ച് മടുത്ത് ഒടുവിൽ ഒരു മികച്ച സ്മാർട്ട്ഫോൺ വേണമെന്ന് കരുതുന്നവരാണോ നിങ്ങൾ? എങ്കിലിതാ നിങ്ങളെ കാത്തിരിക്കുന്നത് ഫ്ലിപ്പ്കാർട്ടിൻ്റെ ഫ്രീഡം സെയിലാണ്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 1 മുതൽ 8 വരെയാണ് ഫ്രീഡം സെയിൽ നടക്കുന്നത്. ഏറ്റവും പുതിയ ഐഫോണുകൾ, സാംസങ് ഗാലക്സി മോഡലുകൾ, മറ്റ് പ്രീമിയം ഫോണുകൾ എന്നിവ അതിശയിപ്പിക്കുന്ന വിലക്കുറവിൽ ഫ്രീഡം സെയിലിൽ നിങ്ങൾക്ക് സ്വന്തമാക്കാം എന്നതാണ് പ്രത്യേകത.
ഐഫോൺ 16
ഐഫോൺ സീരീസിലെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 16-ന് വൻ വിലക്കുറവാണ് ഫ്രീഡം സെയിലിൽ ഫ്ലിപ്പ്കാർട്ട് ഒരുക്കിയിട്ടുള്ളത്. ലോഞ്ച് ചെയ്തപ്പോൾ ഫോണിൻ്റെ വില 79,900 ആയിരുന്ന ഫോൺ ഇപ്പോൾ 69,999 രൂപക്കാണ് ലഭിക്കുന്നത്. വിവിധ ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും കൂടി ചേർത്താൽ വില 62,499 വരെ കുറയും. A18 ചിപ്പ്, 48MP മെയിൻ ക്യാമറ എന്നിവയാണ് ഫോണിൻ്റെ പ്രധാന ഫീച്ചറുകൾ.
സാംസങ്ങ്
സാംസങ് ഗാലക്സി S24, സാംസങ് പ്രീമിയം സ്മാർട്ട്ഫോൺ ആയ ഗാലക്സി S24 എന്നിവയെല്ലാം നിലവിൽ മികച്ച ഓഫറിൽ ലഭ്യമാണ്. 74,999 ലോഞ്ച് വിലയുണ്ടായിരുന്ന ഫോൺ ഇപ്പോൾ 46,999 രൂപക്ക് സ്വന്തമാക്കാം എന്നതാണ് പ്രത്യേകത. അതിശയിപ്പിക്കുന്ന എഐ ഫീച്ചറുകളും മികച്ച ക്യാമറയും ഫോണിൻ്റെ പ്രത്യേകതയാണ്.
നതിംഗ് 3a
നതിംഗ് ബ്രാൻഡിന്റെ പുതിയ ഫോണായ നതിംഗ് 3A-യ്ക്കും ഫ്രീഡ് സെയിലിൽ മികച്ച ഓഫറുണ്ട്. 28,149 ലോഞ്ച് വിലയുള്ള ഈ ഫോൺ ഇപ്പോൾ 24,999-ന് ലഭ്യമാണ്. 120Hz AMOLED ഡിസ്പ്ലേ, സ്നാപ്പ്ഡ്രാഗൺ 7s Gen 3 ചിപ്സെറ്റ്, 50MP മെയിൻ ക്യാമറ എന്നിവയാണ് ഇതിന്റെ പ്രത്യേകതകൾ.
മറ്റ് ഓഫറുകൾ:
ഐസിഐസിഐ ബാങ്കിന്റെയും ബാങ്ക് ഒാഫ് ബറോഡയുടെയും ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇഎംഐ ഇടപാടുകൾ നടത്തുമ്പോൾ 10% വരെ തൽക്ഷണ കിഴിവ് ലഭിക്കും. ഫ്ലിപ്പ്കാർട്ട് പ്ലസ്, വിഐപി ഉപഭോക്താക്കൾക്ക് സൂപ്പർകോയിനുകൾ ഉപയോഗിച്ച് അധിക കിഴിവുകൾ നേടാം. എക്സ്ചേഞ്ച് ഓഫറുകൾ: നിങ്ങളുടെ പഴയ ഫോണുകൾക്ക് മികച്ച എക്സ്ചേഞ്ച് മൂല്യം ലഭിക്കും.