Google Pixel 8A: 52,999-ൻ്റെ ഗൂഗിൾ പിക്സൽ, 20000 രൂപക്ക്; കിടിലൻ ഡീൽ
ഗൂഗിൾ പിക്സൽ 8-എ ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 52,999 രൂപയ്ക്കാണ്. 28 ശതമാനം കിഴിവാണ് എങ്കിലും, ഫ്ലിപ്കാർട്ട് ഇതിന് വാഗ്ദാനം ചെയ്യുന്നത്.

Google Pixel 8a
ന്യൂഡൽഹി: ആപ്പിൾ അല്ല എന്നാലൊരു പ്രീമിയം സ്മാർട്ട് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് പറ്റിയ സമയമാണ്. ഗൂഗിൾ പിക്സൽ 8എ നിങ്ങൾക്കിപ്പോൾ വിലക്കുറവിൽ വാങ്ങാൻ സാധിക്കും. ഗൂഗിളിന്റെ സ്മാർട്ട്‌ഫോണുകൾ പ്രീമിയം വിഭാഗത്തിൽ പെടുന്നവയാണെന്ന് പറയേണ്ടതില്ലല്ലോ. സ്റ്റാൻഡേർഡ് ആൻഡ്രോയിഡ് ഡിവൈസുകളിൽ നിന്ന് ഇവയെ വ്യത്യസ്തമാക്കുന്നത് ഫോണുകളുടെ സവിശേഷതകളാണ്.വെറും 20,000 രൂപയ്ക്ക് പിക്സൽ 8 എ സ്വന്തമാക്കാൻ നിങ്ങൾക്ക് അവസരമുണ്ട്. നിലവിൽ, ഫ്ലിപ്കാർട്ട് വഴി ഗൂഗിൾ പിക്സൽ 8എ വാങ്ങുന്നവരെ കാത്തിരിക്കുന്നക് അതിശയകരമായ ഡീലുകളാണ്.
ഗൂഗിൾ പിക്സൽ 8-എ കിഴിവ്
ഗൂഗിൾ പിക്സൽ 8-എ ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 52,999 രൂപയ്ക്കാണ്. 28 ശതമാനം കിഴിവാണ് എങ്കിലും, ഫ്ലിപ്കാർട്ട് ഇതിന് വാഗ്ദാനം ചെയ്യുന്നത്. ഈ ഓഫർ വഴി ഫോണിന് വില 37,999 രൂപയായി കുറയും. കൂടാതെ, HDFC ബാങ്ക് കാർഡ് EMI പേയ്‌മെന്റുകൾ വഴി പണമടയ്ക്കുന്നവർക്ക് 7,000 രൂപ ഇൻ്റസ്റ്റൻ്റ് കിഴിവും ലഭിക്കും.കൂടാതെ, ഫ്ലിപ്പ്കാർട്ട് ഒരു എക്സ്ചേഞ്ച് ഓഫറും വാഗ്ദാനം ചെയ്യുന്നു, അതുവഴി ഫോൺ വാങ്ങുന്നവർക്ക് 37,000 രൂപ വരെ കിഴിവ് ലഭിക്കും. ഉദാഹരണത്തിന്, നിങ്ങളുടെ പഴയ സ്മാർട്ട്‌ഫോൺ 11,000 രൂപ വിലയുള്ളതാണെങ്കിൽ, നിങ്ങൾക്ക് 20000 രൂപയിൽ താഴെ വിലയ്ക്ക് പിക്സൽ 8a വാങ്ങാൻ കഴിയും.
ഗൂഗിൾ പിക്സൽ 8a സ്പെസിഫിക്കേഷൻ
കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് പിക്സൽ 8a പുറത്തിറക്കിയത്. അലുമിനിയം ഫ്രെയിമുള്ള പ്ലാസ്റ്റിക് ബാക്ക് പാനലാണ് ഇതിന്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.1 ഇഞ്ച് OLED ഡിസ്പ്ലേ കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 യും ഫോണിൻ്റെ പ്രത്യകതയാണ്. ആൻഡ്രോയിഡ് 14-ലാണ് ഫോൺ പ്രവർത്തിക്കുന്നത്
ഗൂഗിൾ ടെൻസർ ജി3 ആണ് ഫോണിൻ്റെ കരുത്ത്, 8 ജിബി വരെ റാമും 256 ജിബി സ്റ്റോറേജും ഗൂഗിൾ പിക്സൽ 8-യിൽ ഉണ്ട്. ഫോട്ടോഗ്രാഫി പ്രേമികൾക്കായി, ഗൂഗിൾ പിക്സൽ 8 എ 64 + 13 മെഗാപിക്സൽ കോൺഫിഗറേഷൻ ഉൾക്കൊള്ളുന്ന ഡ്യുവൽ ക്യാമറ വാഗ്ദാനം ചെയ്യുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഇതിനുണ്ട്.