AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

വില കൂട്ടുന്നവരോട് പോകാൻ പറ! HMD ​വൈബ് 2 5G പുത്തൻ വേരിയന്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു

HMD Vibe 2 5G new variant launched: HMD ഇന്ത്യയിൽ തങ്ങളുടെ ​വൈബ് 2 5ജിയുടെ പുതിയ വേരിയന്റ് ലോഞ്ച് ചെയ്തു. കഴിഞ്ഞ മാസമാണ് ഇത് ഇന്ത്യയിൽ ആദ്യം ലോഞ്ച് ചെയ്തത്. അ‌ന്ന് 4GB + 64GB, 4GB + 128GB എന്നിങ്ങനെ കുറഞ്ഞ റാം+ സ്റ്റോറേജ് ശേഷികളിലാണ് ഈ എത്തിയത്. ഇപ്പോൾ പുതിയതായി 6GB + 128GB വേരിയന്റ് ആണ് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതിന് 16999 രൂപയാണ് യഥാർഥ വിലയെന്നും എന്നാൽ സ്പെഷൽ ഓഫർ എന്ന നിലയിൽ 14,999 രൂപ വിലയിൽ ഇത് വാങ്ങാനാകുമെന്നും കമ്പനി പറയുന്നു.

വില കൂട്ടുന്നവരോട് പോകാൻ പറ! HMD ​വൈബ് 2 5G പുത്തൻ വേരിയന്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Hmd Vibe 2 5g New VariantImage Credit source: HMD website
Prasanth Kumar
Prasanth Kumar | Published: 16 Jun 2026 | 09:21 AM

സ്മാർട്ട്ഫോൺ വിപണിയിലെ വിലവർധനവിനെ തോൽപ്പിക്കാൻ ഇതാ ഒരു 5ജി ഫോൺ എന്ന ആമുഖത്തോടെ HMD ഇന്ത്യയിൽ തങ്ങളുടെ ​വൈബ് 2 5ജി (HMD Vibe 2 5G) യുടെ പുതിയ വേരിയന്റ് ലോഞ്ച് ചെയ്തു. കഴിഞ്ഞ മാസമാണ് HMD ​വൈബ് 2 5ജി ഇന്ത്യയിൽ ആദ്യമായി അ‌വതരിപ്പിക്കപ്പെട്ടത്. സ്മാർട്ട്ഫോണുകളുടെ വില കുത്തനെ കയറിയ ഈ സമയത്ത് കുറഞ്ഞ വിലയിൽ വാങ്ങാവുന്ന 5ജി ഫോൺ എന്ന നിലയ്ക്ക് അ‌വതരിപ്പിച്ചതിനാൽ തന്നെ 4GB + 64GB, 4GB + 128GB എന്നിങ്ങനെ കുറഞ്ഞ റാം+ സ്റ്റോറേജ് ശേഷികളിലാണ് ഈ ഫോൺ കഴിഞ്ഞ മാസം അ‌വതരിപ്പിക്കപ്പെട്ടത്.

എന്നാലിപ്പോൾ ഉപയോക്താക്കൾക്ക് കുറച്ചുകൂടി മികച്ച റാം+ സ്റ്റോറേജ് ശേഷി വാഗ്ദാനം ചെയ്തുകൊണ്ട് ​വൈബ് 2 5ജിയുടെ 6GB + 128GB വേരിയന്റ് പുതിയതായി HMD ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. ഇന്ന് (ജൂൺ 16) ഉച്ചയ്ക്ക് 12 മുതൽ പുതിയ വേരിയന്റിന്റെ വിൽപ്പന ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Also Read: ഗ്ലാമറിന് ഗ്ലാമർ, പവറിന് പവർ, ക്യാമറയ്ക്ക് ക്യാമറ! വിവോ X300 FE 8000 രൂപ ഡിസ്കൗണ്ടിൽ വിൽക്കുന്നു

വൻ ഡിമാൻഡ് കണക്കിലെടുത്താണ് പുതിയ വേരിയന്റ് അ‌വതരിപ്പിച്ചിരിക്കുന്നത് എന്നാണ് HMD പറയുന്നത്. ചിപ് ക്ഷാമം മൂലം സ്മാർട്ട്ഫോണുകളുടെ നിർമാണച്ചെലവ് വലിയ തോതിൽ ഉയർന്നതോടെ ഫോണുകളുടെ വിലയും അ‌ടുത്തകാലത്ത് ഏറെ വർധിച്ചിട്ടുണ്ട്. ബജറ്റ് 5ജി ഫോണുകളെയാണ് ഇത് ഏറെ ബാധിച്ചത്. 2026ന് മുൻപ് ബജറ്റ് 5ജി ഫോണുകൾ 10000 രൂപയിൽ താഴെ വിലയിൽ ധാരാളമായി ഇറങ്ങിയിരുന്നു.

എന്നാൽ 2026 മുതൽ ഫോണുകളുടെ വില വലിയ തോതിൽ ഉയരാൻ തുടങ്ങി. ഇപ്പോൾ 10000 രൂപയിൽ താഴെ വിലയിൽ ബജറ്റ് 5ജി ഫോണുകൾ അ‌വതരിപ്പിക്കപ്പെടുന്നത് വിരളമാണ്. അ‌തിനാൽത്തന്നെ കുറഞ്ഞ വിലയിൽ ഇറങ്ങുന്ന മോഡലുകൾ ശ്രദ്ധിക്കപ്പെടാറുമുണ്ട്. കഴിഞ്ഞ മാസം ഇറങ്ങിയ ​വൈബ് 2 5ജിയുടെ 4GB+128GB വേരിയന്റിന് 12,999 രൂപയാണ് വില.

പ്രധാന ഫീച്ചറുകൾ

6.745-ഇഞ്ച് (720×1600 പിക്സലുകൾ) HD+ 120Hz LCD സ്ക്രീൻ ആണ് ഇതിലുള്ളത്. 2.3GHz യൂണിസോക് T8200 6nm പ്രൊസസർ ആണ് ഈ ബജറ്റ് 5ജി ഫോണിന്റെ കരുത്ത്. മാലി-G57 MC2 GPU, 4GB / 6GB LPDDR4x റാം, 64GB / 128GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്.

50MP മെയിൻ ക്യാമറ, സെക്കൻഡറി ക്യാമറ, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 8MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 2 വർഷത്തെ ത്രൈമാസ സുരക്ഷാ അപ്‌ഡേറ്റുകൾ ഇതിന് ലഭിക്കും.

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5 mm ഓഡിയോ ജാക്ക്, അ‌ണ്ടർ-പോർട്ടഡ് സ്പീക്കർ, IP64 റേറ്റിങ്സ്, ഡ്യുവൽ സിം, 5G SA/NSA (n1/3/5/8/28/40/77/78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, യുഎസ്ബി ​ടൈപ്പ് സി, 18W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

വിലയും ലഭ്യതയും

HMD ​വൈബ് 2 5ജിയുടെ 6GB+128GB വേരിയന്റിന് 16999 രൂപയാണ് യഥാർഥ വിലയെന്നും എന്നാൽ സ്പെഷൽ ഓഫർ എന്ന നിലയിൽ 14,999 രൂപ വിലയിൽ ഇത് വാങ്ങാനാകുമെന്നും കമ്പനി പറയുന്നു. ഇന്ന് (ജൂൺ 16) ഉച്ചയ്ക്ക് 12 മുതൽ ഫ്ലിപ്പ്കാർട്ട് വഴി ഈ 5ജി ഫോൺ വാങ്ങാനാകും.

English Summary

HMD has launched a new variant of its Vibe 2 5G in India. It was first launched in India last month. Back then, it came in lower RAM+storage capacities of 4GB + 64GB and 4GB + 128GB. Now, a new 6GB + 128GB variant has been launched. The original price of this is Rs 16,999, but the company says that it can be purchased for Rs 14,999 as a special offer. Its sale will start from today via Flipkart.

Follow Us