AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Amit Shah Zoho Mail: സോഹോ മെയിലിലേക്ക് മാറി ആഭ്യന്തര മന്ത്രി; പുതിയ മെയില്‍ ഐഡി പങ്കിട്ടു

Amit Shah Zoho Mail: ഇനി മുതൽ കത്തുകൾ അയയ്ക്കുന്നതിന് പുതിയ ഇ-മെയില്‍ ഐഡി ഉപയോഗിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. 2025 ഒക്ടോബർ 8-ന് ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ മാറ്റം അറിയിച്ചത്.

Amit Shah Zoho Mail: സോഹോ മെയിലിലേക്ക് മാറി ആഭ്യന്തര മന്ത്രി; പുതിയ മെയില്‍ ഐഡി പങ്കിട്ടു
Amit ShahImage Credit source: PTI
nithya
Nithya Vinu | Published: 09 Oct 2025 08:53 AM

ന്യൂഡൽഹി: സോഹോ മെയിലിലേക്ക് മാറിയെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ. പുതിയ ഇ-മെയില്‍ ഐഡി എക്സ് പ്ലാറ്റ്‌ഫോമിലൂടെ അദ്ദേഹം പങ്കുവെച്ചു. ഇനി മുതൽ കത്തുകൾ അയയ്ക്കുന്നതിന് പുതിയ ഇ-മെയില്‍ ഐഡി ഉപയോഗിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

2025 ഒക്ടോബർ 8-ന് ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ മാറ്റം അറിയിക്കുകയും, ജനങ്ങളുമായി ബന്ധപ്പെടുന്നതിനായി പുതിയ ഇമെയിൽ വിലാസം പങ്കുവെക്കുകയും ചെയ്തത്.

‘ഹലോ എല്ലാവർക്കും, ഞാൻ സോഹോ മെയിലിലേക്ക് മാറി. എൻ്റെ ഇമെയിൽ വിലാസത്തിലെ മാറ്റം ശ്രദ്ധിക്കുക, ഇനി മുതൽ കത്തുകൾ അയക്കുന്നതിനായി ആളുകൾ amitshah.bjp@zohomail.in എന്ന പുതിയ ഇമെയിൽ ഐഡി ഉപയോഗിക്കുക’ എന്ന് അദ്ദേഹം കുറിച്ചു.

ALSO READ: അരട്ടെയിൽ നിങ്ങളുടെ മെസ്സേജ് ഇനി ആരും വായിക്കില്ല; പുതിയ അപ്ഡേറ്റ് എത്തി

അമിത് ഷായുടെ പോസ്റ്റ്

 

എന്താണ് സോഹോ മെയിൽ?

ചെന്നൈ ആസ്ഥാനമായുള്ള ഒരു മൾട്ടിനാഷണൽ ടെക്നോളജി സ്ഥാപനമായ സോഹോ കോർപ്പറേഷൻ പുറത്തിറക്കിയ ഇമെയിൽ സേവനമാണ് സോഹോ മെയിൽ. ശ്രീധർ വേമ്പുവും ടോണി തോമസും ചേർന്നാണ് 1996-ൽ ഈ കമ്പനി സ്ഥാപിച്ചത്. ലോകമെമ്പാടുമായി 18,000-ത്തിലധികം ജീവനക്കാരും 130 ദശലക്ഷത്തോളം ഉപയോക്താക്കളുമുള്ള ഈ കമ്പനി, ബിസിനസ്സുകൾക്ക് സഹായകമായ ഉൽപ്പന്നങ്ങളും സൊല്യൂഷനുകളും നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.  ‘അരട്ടൈ’ എന്ന പേരിൽ ഒരു മെസേജിങ് ആപ്ലിക്കേഷനും സോഹോ പുറത്തിറക്കിയിരുന്നു.