Honor Power 2: ഇത് ഐഫോൺ അല്ല, ഹോണറാണ്; 10,080 എംഎഎച്ച് ബാറ്ററിയുമായി ‘അത് താനല്ലിയോ ഇത്’

Honor Power 2 Launched: ഹോണർ പവർ ടു അവതരിപ്പിച്ചു. 10,080 എംഎഎച്ച് ബാറ്ററിയാണ് ഫോണിൻ്റെ ഏറ്റവും വലിയ സവിശേഷത.

Honor Power 2: ഇത് ഐഫോൺ അല്ല, ഹോണറാണ്; 10,080 എംഎഎച്ച് ബാറ്ററിയുമായി അത് താനല്ലിയോ ഇത്

ഹോണർ പവർ 2

Published: 

07 Jan 2026 | 07:53 AM

10,080 എംഎഎച്ചിൻ്റെ വമ്പൻ ബാറ്ററിയുമായി ഹോണറിൻ്റെ പവർ 2 സ്മാർട്ട്ഫോൺ ചൈനീസ് മാർക്കറ്റിൽ അവതരിപ്പിച്ചു. ഐഫോൺ 17 മോഡലിന് സമാനമായ ഓറഞ്ച് നിറവും റിയർ ഡിസൈനും കൊണ്ടാണ് സിനിമ ശ്രദ്ധിക്കപ്പെട്ടത്. ഇന്ത്യയിൽ ഫോൺ എന്ന് അവതരിപ്പിക്കുമെന്നതിൽ വ്യക്തതയില്ല.

ആൻഡ്രോയ്ഡ് 16 അടിസ്ഥാനമാക്കിയുള്ള മാജിക് ഒഎസ് ആണ് ഫോണിൻ്റെ സ്കിൻ. 6.79 ഇഞ്ച് ആണ് ഡിസ്പ്ലേ സൈസ്. പിൻഭാഗത്ത് രണ്ട് ക്യാമറകളുണ്ട്. 50 മെഗാപിക്സലിൻ്റെ പ്രധാന ക്യാമറയും അഞ്ച് മെഗാപിക്സലിൻ്റെ അൾട്രവൈഡ് ക്യാമറയും. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. മൾട്ടിലെൻസ് റെക്കോർഡിങ്, എഐ ഫോട്ടോഗ്രഫി, നൈറ്റ് മോഡ്, സ്മൈൽ ടു കാപ്ചർ തുടങ്ങിയ ഫീച്ചറുകളും ക്യാമറയിലുണ്ട്. 10,080 എംഎഎച്ച് ബാറ്ററിയ്ക്കൊപ്പം 80 വാട്ട് ചാർജിങും ഫോണിൽ സപ്പോർട്ട് ചെയ്യും. മീഡിയടെക് ഡിമൻസിറ്റി 8500 എലീറ്റ് ആണ് ചിപ്സെറ്റ്.

Also Read: Realme 16 Pro : കിടിലൻ ക്യാമറയും കൂറ്റൻ ബാറ്ററിയും, പിന്നെ എന്നാ വേണം? റിയൽമി 16 പ്രോ വില ഇതാ

35,000 രൂപ മുതലാണ് ഹോണർ പവർ 2വിൻ്റെ വില ആരംഭിക്കുന്നത്. 12 ജിബി + 256 ജിബി ബേസ് വേരിയൻ്റിനാണ് ഈ വില. 12 ജിബി + 512 ജിബിയുടെ ടോപ്പ് വേരിയൻ്റിന് 39,000 രൂപ നൽകണം. ജനുവരി 9 മുതൽ ഫോൺ വില്പന ആരംഭിക്കും.

ഏറ്റവും പുതുതായി അവതരിപ്പിച്ച ഐഫോൺ 17 മോഡലിന് സമാനമായ നിറവും ഡിസൈനുമാണ് ഹോണർ പവർ 2വിൻ്റേത്. റൈസിങ് സൺ ഓറഞ്ച് എന്നതാണ് ഈ നിറത്തിന് ഹോണർ നൽകിയിരിക്കുന്ന പേര്. റിയർ ക്യാമറ ഐലൻഡ് ഡിസൈനും ഐഫോണിന് സമാനമാണ്.

പാൽകുടിയും ഹൃദ്രോ​ഗവും തമ്മിലെന്തു ബന്ധം?
ഫുഡ് ഡെലിവറി ബോയിക്ക് എത്ര രൂപ ശമ്പളം ലഭിക്കും?
‘ജനനായകൻ’ ടിക്കറ്റ് തുക എങ്ങനെ തിരികെ ലഭിക്കും
പഴയ വെള്ളി കൊലുസ് പുത്തൻ ആക്കാം
റോഡിൻ്റെ സൈഡിലൂടെ പോകുന്നത് എന്താണെന്ന് കണ്ടോ? കോഴിക്കോട് നഗരത്തിൽ നിന്നുള്ള കാഴ്ച
റെജി ലൂക്കോസ് ബിജിെപിയിൽ ചേരുന്നു
ബേസിലിൻ്റെ കുട്ടുമ സുട്ടൂ! ഒപ്പം ഭാര്യയും കുഞ്ഞും
റെജി ലൂക്കോസിൻ്റെ ബിജെപി പ്രവേശനം എൽഡിഎഫിനെ ബാധിക്കില്ല