Realme 16 Pro : കിടിലൻ ക്യാമറയും കൂറ്റൻ ബാറ്ററിയും, പിന്നെ എന്നാ വേണം? റിയൽമി 16 പ്രോ വില ഇതാ
Realme 16 Pro, Realme 16 Pro+ Price & Specifications : 200 മെഗാപിക്സൽ ക്യാമറയും 7,000 എംഎഎച്ച് ബാറ്ററിയുമാണ് റിയൽമി 16 പ്രോ സീരീസ് ഫോണുകളുടെ ഏറ്റവും വലിയ പ്രത്യേകത. ഫോണുകൾ ജനുവരി ഒമ്പതാം തീയതി മുതൽ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങാൻ സാധിക്കുന്നതാണ്.
2026ലെ ഇന്ത്യയിലെ തങ്ങളുടെ ആദ്യ സ്മാർട്ട്ഫോൺ അവതരിപ്പിച്ച് ചൈനീസ് നിർമാതാക്കളായറിയൽമി. മൂന്ന് വ്യത്യസ്ത നിറങ്ങളിലായി റിയൽമീ 16 പ്രോ, റിയൽമി 16 പ്രോ+ എന്നിങ്ങിനെ രണ്ട് വേരിയൻ്റുകളാണ് 16 പ്രോ സീരീസിൽ റിയൽമി അവതരിപ്പിച്ചിരിക്കുന്നത്. ജനുവരി ഒമ്പതാം തീയതി മുതൽ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്പ്കാർട്ടിലൂടെയും റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും റിയൽമി 16 പ്രോ സീരീസ് ഫോണുകൾ വാങ്ങിക്കാൻ സാധിക്കുന്നതാണ്. ശ്രദ്ധേയമായ 200 മെഗാപിക്സൽ ക്യാമറയും 7000 എംഎഎച്ചിൻ്റെ കൂറ്റൻ ബാറ്ററിയുമാണ് 16 പ്രോ സീരീസിൻ്റെ ഏറ്റവും വലിയ പ്രത്യേകത
റിയൽമി 16 പ്രോ സീരീസ് ഫോണുകളുടെ വില
റിയൽമി 16 പ്രോ സീരീസിലെ ബേസ് വേരിയൻ്റായ 8ജിബി റാമും 128ജിബി ഇൻ്റേണൽ സ്റ്റോറേജും ലഭിക്കുന്ന സ്മാർട്ട്ഫോണിൻ്റെ വില 31,999 രൂപയാണ്. 8ജിബി റാമും 256 ജിബി ഇൻ്റേണലും ലഭിക്കുന്ന ഫോണിന് 33,999 രൂപയാണ് വില. അതിൽ 12ജിബി റാമുള്ള ഫോണിൻ്റെ വില 36,999 രൂപയും. ഈ ഫോണുകൾക്ക് തിരഞ്ഞെടുക്കപ്പെട്ട ക്രെഡിറ്റ് കാർഡുകളിൽ നിന്നും 3,000 രൂപ കിഴിവ് ലഭിക്കുന്നതാണ്.
അതേസമയം പ്രോ പ്ലസ് സീരീസ് ഫോണുകളുടെ (8ജിബി റാമും 128 ജിബി ഇൻ്റേണലും) വില ആരംഭിക്കുന്നത് 39,999 രൂപയിൽ നിന്നുമാണ്. 8ജിബി റാമും 256 ജിബി ഇൻ്റേണലും ലഭിക്കുന്ന റിയൽമി 16 പ്രോ പ്ലസ് ഫോണിൻ്റെ വില 41,999 രൂപയാണ്. 12 റാമുള്ള ഫോണിന് 44,999 രൂപയും. ഈ ഫോണുകൾക്ക് 4,000 രൂപ കിഴിവ് തിരഞ്ഞെടുക്കപ്പെട്ട് ക്രെഡിറ്റ് കാർഡുകളിൽ നിന്നും ലഭിക്കുന്നതാണ്. മാസ്റ്റർ ഗോൾഡ്, പെബ്ബിൾ ഗ്രേ, ഇന്ത്യയിൽ മാത്രമായി ഓർക്കിഡ് പർപ്പിൾ എന്നിങ്ങിനെ മൂന്ന് നിറത്തിലായിട്ടാണ് റിയൽമി 16 പ്രോ വിപണിയിൽ എത്തുക. 16 പ്രോ പ്ലസാണെങ്കിൽ മാസ്റ്റർ ഗോൾഡ്, മാസ്റ്റർ ഗ്രേ, ഇന്ത്യയിൽ മാത്രമായി കമേലിയ പിങ്ക് എന്നിങ്ങിനെ മൂന്ന് നിറത്തിലാണ് വിവരണിയിൽ എത്തുക.
16 പ്രോയും 16 പ്രോ പ്ലസും ആൻഡ്രോയ്ഡ് 16നെ അടിസ്ഥാനമാക്കി റിയൽമി യുഐ 7.0 സ്ഫോറ്റുവെയറിലാണ് പ്രവർത്തിക്കുക. 6.8 ഇഞ്ച് നീളം, 1280×2800 പിക്സൽ അമോൾ ഡിസ്പ്ലെയ്ക്കൊപ്പം 144 ഹെർട്സ് റിഫ്രെഷ് റേറ്റും 240 ഹെർട്സ് വരെ ടച്ച് സാമ്പിളിങ് റേറ്റും ലഭിക്കുന്നതാണ്. 6,500 നിറ്റ്സാണ് ബ്രൈറ്റ്നെസ്. അതേസമയം റിയൽമി 16 പ്രോയ്ക്ക് 6.78 ഇഞ്ച് സ്ക്രീൻ നീളമാണുള്ളത്. 1272 x 2772 പിക്സലാണ് ഡിസ്പ്ലെ. 1400 നിറ്റ്സാണ് ബ്രൈറ്റ്നെസ് . എന്നാൽ റിഫ്രെഷ് റേറ്റും മറ്റ് 16 പ്രോ പ്ലസിന് സമാനമാണ്.
ക്വാൽകോമിൻ്റെ ഒക്ടാ കോർ 4എൻഎം സ്നാപ്ഡ്രാഗൺ 7 ജെനറേഷൻ ചിപ്പ്സെറ്റാണ് 16 പ്രോ പ്ലസിനുള്ളത്. എന്നാൽ 16 പ്രോയിൽ ഒക്ടാ കോർ 4 എംഎൻ മീഡിയടെക് ഡൈമെൻസിറ്റി 7300 മാക്സ് 5ജി ചിപ്പ്സെറ്റാണുള്ളത്. ഇരു ഫോണുകളും IP66+ IP68+ IP69K റേറ്റിങ്ങുള്ള വാട്ടർ റെസിസ്റ്റൻസാണ് ഫോണിനുള്ളത്. പ്രൈമറി ക്യാമറ 200 മെഗാപിക്സലാണുള്ളത് ഒപ്പം എട്ട് എംപി അൾട്രാവൈഡ് ലെൻസുമുണ്ട്. 16 പ്രോ പ്ലസിൽ 50 എം.പിയുടെ ടെലിഫോട്ടോ ക്യാമറ സംവിധാനമുണ്ട്. ഇരു ഫോണുകൾക്കും 50 എംപിയാണ് ഫ്രണ്ട് ക്യാമറ. 7000 എംഎച്ചുള്ള ഫോണിനൊപ്പം 80 വാട്ട് ഫാസ്റ്റ ചാർജിങ് സംവിധാനവും ഫോണിനുണ്ട്.