Honor Win: വൺപ്ലസ് മനസിൽ കണ്ടത് ഹോണർ മാനത്ത് കണ്ടു; വമ്പൻ ബാറ്ററിയുമായി പുതിയ മോഡൽ പുറത്ത്
Honor Win Honor Win RT: ഹോണർ വിൻ, ഹോണർ വിൻ ആർടി എന്നീ മോഡലുകൾ വിപണിയിൽ. 10,000 എംഎഎച്ച് ബാറ്ററിയുള്ള മോഡലുകളാണ് ഇത്.

ഹോണർ വിൻ, ഹോണർ വിൻ ആർടി
10,000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയുള്ള ഫോണുമായി ഹോണർ. ഹോണർ വിൻ, ഹോണർ വിൻ ആർടി എന്നീ മോഡലുകൾ ചൈനയിൽ ഈ മാസം 26ന് പുറത്തിറങ്ങി. 9000 എംഎഎച്ചിൻ്റെ ബാറ്ററി കപ്പാസിറ്റിയുമായി വൺപ്ലസ് ടർബോ പുറത്തിറങ്ങാനൊരുങ്ങുകയാണ്. ഇതിനിടെയാണ് ഹോണർ വൺപ്ലസിനെ വെട്ടി 10,000 എംഎഎച്ച് ബാറ്ററിയുമായി എത്തുന്നത്.
6.83 ഇഞ്ച് ഡിസ്പ്ലേ ആണ് ഹോണർ വിൻ സീരീസിനുള്ളത്. 16 ജിബി റാമും 1 ടിബി ഇൻ്റേണൽ മെമ്മറിയും സീരീസിലുണ്ടാവും. സ്നാപ്ഡ്രാഗൺ 8 എലീറ്റ് ജെൻ 5 ആണ് ചിപ്സെറ്റ്. രണ്ട് മോഡലുകളിലും 50 മെഗാപിക്സലിൻ്റെ റിയൽ ക്യാമറ യൂണിറ്റും 50 മെഗാപിക്സലിൻ്റെ സെൽഫി ക്യാമറയുമുണ്ട്.
Also Read: Realme 16 Pro : വില ചോർന്നു, റിയൽമിയുടെ കിടിലൻ ഫോൺ വാങ്ങാൻ കഴിയുമോ ?
ഹോണർ വിൻ 12 ജിബി റാം + 256 ജിബി ബേസ് വേരിയൻ്റിൻ്റെ വില 51,000 രൂപയാണ്. 12 ജിബി + 512 ജിബി, 16 ജിബി + 512 ജിബി, 16 ജിബി + 1 ടിബി എന്നീ വേരിയൻ്റുകൾക്ക് യഥാക്രമം 57,000, 61,000, 70,000 രൂപ എന്നിങ്ങനെയാണ് ഏകദേശവില. ഹോണർ വിൻ ആർടി ബേസ് മോഡലിൻ്റെ വില ആരംഭിക്കുന്നത് 33,000 രൂപയിലാണ്. 12 ജിബി റാം + 256 ജിബി ഇൻ്റേണൽ മെമ്മറി വേരിയൻ്റിൻ്റെ വിലയാണ് ഇത്. 16 ജിബി + 1 ടിബിയുടെ ടോപ്പ് വേരിയൻ്റിന് 51,000 രൂപ.
ഹോണർ വിൻ മോഡലിൽ 50 മെഗാപിക്സലിൻ്റെ പ്രധാന ക്യാമറയും 50 മെഗാപിക്സലിൻ്റെ ടെലിഫോട്ടോ ക്യാമറയും 12 മെഗാപിക്സലിൻ്റെ അൾട്രവൈഡ് ക്യാമറയുമുണ്ട്. വിൻ ആർടിയിൽ 50 മെഗാപിക്സലിൻ്റെ പ്രധാന ക്യാമറയും 12 മെഗാപിക്സലിൻ്റെ അൾട്ര വൈഡും അടക്കം ഇരട്ട ക്യാമറ സെറ്റപ്പാണ് പിൻഭാഗത്ത്.