AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Honor X70: തുടരെ ഉപയോഗിച്ചാലും 15 മണിക്കൂർ ബാക്കപ്പ്; വമ്പൻ ബാറ്ററിയുമായി ഹോണർ എക്സ്70 വിപണിയിൽ

Honor X70 Launched In Markets: ഹോണർ എക്സ്70 ഫോൺ വിപണിയിലെത്തി. 8300 എംഎഎച്ചിൻ്റെ വമ്പൻ ബാറ്ററിയും 80 വാട്ടിൻ്റെ ഫാസ്റ്റ് ചാർജിംഗുമാണ് പ്രത്യേകതകൾ.

Honor X70: തുടരെ ഉപയോഗിച്ചാലും 15 മണിക്കൂർ ബാക്കപ്പ്; വമ്പൻ ബാറ്ററിയുമായി ഹോണർ എക്സ്70 വിപണിയിൽ
ഹോണർ എക്സ്70Image Credit source: Social Media
abdul-basith
Abdul Basith | Published: 17 Jul 2025 20:48 PM

വമ്പൻ ബാറ്ററിയടക്കം സവിശേഷതകളുമായി ഹോണർ എസ്ക്70 ഫോൺ വിപണിയിൽ. 8300 എംഎഎച്ചിൻ്റെ വമ്പൻ ബാറ്ററിയാണ് ഫോണിൽ ഉള്ളത്. തുടരെ ഉപയോഗിച്ചാലും 15 മണിക്കൂർ വരെ ഫോണിൽ ബാറ്ററി ബാക്കപ്പ് ലഭിക്കുമെന്നാണ് ഹോണറിൻ്റെ അവകാശവാദം. 80 വാട്ടിൻ്റെ ഫാസ്റ്റ് ചാർജിംഗും ഫോണിലുണ്ട്.

ചൈനീസ് മാർക്കറ്റിലാണ് നിലവിൽ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. 8 ജിബി + 128 ജിബിയുടെ ബേസിക് വേരിയൻ്റിന് ഇന്ത്യൻ കറൻസിയിൽ ഏതാണ്ട് 16,000 രൂപ മാത്രമാണ് വില. 8GB + 256GB, 12GB + 256GB, 12GB + 512GB വേരിയൻ്റുകൾക്ക് യഥാക്രമം 19,000, 21,000, 24,000 എന്നിങ്ങനെയും വില നൽകണം. ബാംബൂ ഗ്രീൻ, മൂൺ ഷാഡോ വൈറ്റ്, മാജിക് നൈറ്റ് ബ്ലാക്ക്, വെർമില്ല്യൻ റെഡ് എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാവും.

Also Read: OTT Subscriptions: ഒടിടി ആപ്പുകളുടെ സബ്‌സ്‌ക്രിപ്‌ഷനുകൾ റദ്ദാക്കുന്നത് അത്ര എളുപ്പമല്ല; കാരണം ഇതാണ്

ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള മാജിക് ഒഎസ് 9 ആണ് സ്കിൻ. 6.79 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിൽ ഉള്ളത്. ഹോണറിൻ്റെ ഒയേസിസ് ഐ പ്രൊട്ടക്ഷൻ സ്ക്രീൻ ഉപയോഗിച്ചിട്ടുള്ള മോഡലാണ് ഇത്. സ്നാപ്ഡ്രാഗൺ 6 ജെൻ 4 ചിപ്സെറ്റിലാണ് ഫോണിൻ്റെ പ്രവർത്തനം. എഐ പിന്തുണയുള്ള 50 മെഗാപിക്സലിൻ്റെ സിംഗിൾ ക്യാമറയാണ് റിയർ എൻഡിലുള്ളത്. മുൻ ഭാഗത്ത് 8 മെഗാപിക്സലിൻ്റെ ക്യാമറയാണ്.

വെള്ളത്തിൽ ഏറെ നേരം മുങ്ങിക്കിടക്കാനും ഉയർന്ന ഊഷ്മാവും ചൂട് വെള്ളവും പ്രശ്നമല്ലെന്നും കമ്പനി അവകാശപ്പെടുന്നു. ഉയർന്ന മർദ്ദത്തിലുള്ള വാട്ടർ സ്പ്രേ അടക്കം ഫോണിന് പ്രതിരോധിക്കാനാവുമെന്നും കമ്പനി പറയുന്നു.