AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

OTT Subscriptions: ഒടിടി ആപ്പുകളുടെ സബ്‌സ്‌ക്രിപ്‌ഷനുകൾ റദ്ദാക്കുന്നത് അത്ര എളുപ്പമല്ല; കാരണം ഇതാണ്

Why Cancelling OTT Subscriptions is Difficult: 353 ജില്ലകളിലായി 95,000ത്തിലധികം ഉപയോക്താക്കളെ ഉൾപ്പെടുത്തി നടത്തിയ സർവ്വേയിൽ അൺസബ്‌സ്‌ക്രൈബ് ചെയ്യുന്നത് ബുദ്ധിമുട്ടാക്കുന്നതിനായി പ്ലാറ്റ്‌ഫോമുകൾ തന്ത്രപരമായ ഡിസൈനുകൾ തിരഞ്ഞെടുക്കുന്നുവെന്ന് കണ്ടെത്തി.

OTT Subscriptions: ഒടിടി ആപ്പുകളുടെ സബ്‌സ്‌ക്രിപ്‌ഷനുകൾ റദ്ദാക്കുന്നത് അത്ര എളുപ്പമല്ല; കാരണം ഇതാണ്
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Updated On: 17 Jul 2025 15:25 PM

ഒരു ഒടിടി ആപ്പിൽ സൈൻ അപ്പ് ചെയ്ത് സബ്സ്ക്രിപ്ഷൻ എടുക്കുന്നത് പോലെ അത്ര എളുപ്പമല്ല സബ്സ്ക്രിപ്ഷൻ റദ്ദാക്കുന്നത്. ലോക്കൽ സർക്കിൾസ് എന്ന കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോം നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ഇവർ ശേഖരിച്ച ഡാറ്റ പ്രകാരം 50 ശതമാനത്തോളം പേരും സബ്‌സ്‌ക്രിപ്‌ഷനുകൾ റദ്ദാക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്നതായി പറയുന്നു. പല ആപ്പുകളിലും സൈറ്റുകളിലും സബ്ക്രിപ്ഷൻ റദ്ദാക്കുന്നതിനുള്ള ഓപ്‌ഷനുകൾ അനായാസം കാണുന്ന സ്ഥലങ്ങളിൽ ഉണ്ടാകാറില്ലെന്നതും ഒരു പ്രശ്നമാണ്.

353 ജില്ലകളിലായി 95,000ത്തിലധികം ഉപയോക്താക്കളെ ഉൾപ്പെടുത്തി നടത്തിയ സർവ്വേയിൽ അൺസബ്‌സ്‌ക്രൈബ് ചെയ്യുന്നത് ബുദ്ധിമുട്ടാക്കുന്നതിനായി പ്ലാറ്റ്‌ഫോമുകൾ തന്ത്രപരമായ ഡിസൈനുകൾ തിരഞ്ഞെടുക്കുന്നുവെന്ന് കണ്ടെത്തി. “ഡാർക്ക് പാറ്റേണുകൾ” എന്ന് വിളിക്കപ്പെടുന്ന ഈ തന്ത്രങ്ങൾ വലിയ വിമർശനങ്ങൾക്ക് കരണമാവുകയാണ്.

ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ഇത്തരം പാറ്റേണുകളിൽ ഒന്നാണ് സബ്‌സ്‌ക്രിപ്‌ഷൻ ട്രാപ്പ്. ഇത് സൈൻ ഇൻ ചെയ്യാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്ന രീതിയാണ്. ഇതിനായി സൗജന്യ ട്രയലുകൾ ഉൾപ്പടെ നൽകുന്നു. സൈൻ ഇൻ ചെയ്ത ശേഷം അൺസബ്‌സ്‌ക്രൈബ് ചെയ്യാനുള്ള ഓപ്ഷൻ കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടുമ്പോൾ പല ഉപയോക്താക്കളും ഉദ്ദേശിച്ചതിലും കൂടുതൽ സമയം അതിൽ സബ്‌സ്‌ക്രൈബ് ചെയ്‌ത നിലയിൽ തന്നെ തുടരും.

അതുപോലെ തന്നെ, ഒടിടി സേവനങ്ങൾ സബ്‌സ്‌ക്രൈബ് ചെയ്യുന്ന സമയത്ത് 53 ശതമാനം ഉപയോക്താക്കളെയും അധിക വാടക നിരക്കുകളെക്കുറിച്ച് മുൻകൂട്ടി അറിയിച്ചിരുന്നില്ല എന്നും സർവ്വേയിൽ കണ്ടെത്തി. പേയ്‌മെന്റിന്റെ അവസാന ഘട്ടത്തിൽ മാത്രമാണ് ഇക്കാര്യം അവർ തിരിച്ചറിയുന്നത്. അതിനിടെ, ബെയ്റ്റ് ആൻഡ് സ്വിച്ച് പാറ്റേണും വിമർശനങ്ങൾക്ക് വഴിവെക്കുന്നുണ്ട്. ഒരു ഓഫറോ സേവനമോ പ്രൊമോട്ട് ചെയ്യുകയും ഉപയോക്താവ് സൈൻ അപ്പ് ചെയ്തതിന് ശേഷം മറ്റൊന്ന് നൽകുകയും ചെയ്യുന്ന രീതിയാണിത്.

ALSO READ: വിയോ 3 അടക്കം 19,500 രൂപയുടെ ഗൂഗിൾ എഐ പ്രോ പ്ലാൻ ഇന്ത്യക്കാർക്ക് സൗജന്യം; എങ്ങനെ സ്വന്തമാക്കാമെന്നറിയാം

ചില സാഹചര്യങ്ങളിൽ സബ്‌സ്‌ക്രിപ്‌ഷൻ റദ്ദാക്കിയതിന് ശേഷവും പ്ലാറ്റ്‌ഫോമുകൾ പണം ഈടാക്കുന്നു. ഇതിനെയാണ് SaaS ബില്ലിംഗ് എന്ന് പറയുന്നത്. സർവേ പ്രകാരം, 24 ശതമാനം ഉപയോക്താക്കളിൽ നിന്നും റദ്ദാക്കലിന് ശേഷവും, മുന്നറിയിപ്പോ വിശദീകരണമോ പോലും നൽകാതെ പണം ഈടാക്കിയിട്ടുണ്ട്. സബ്‌സ്‌ക്രിപ്‌ഷൻ അവസാനിപ്പിച്ചുവെന്നാണ് ഉപഭോക്താക്കൾ കരുതുന്നതെങ്കിലും അവരുടെ അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കപ്പെടുന്നു. ഇത്തരം തന്ത്രങ്ങളെല്ലാം ഹ്രസ്വകാലത്തേക്ക് പ്ലാറ്റ്‌ഫോമുകൾക്ക് ഗുണം ചെയ്തേക്കാമെങ്കിലും ഉപഭോക്തൃ വിശ്വാസ്യതയെ ഇത് ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

2023 നവംബറിൽ, ഇത്തരം തന്ത്രപരമായ രീതികൾ ഉപയോഗിക്കുന്നതിനെതിരെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പ്ലാറ്റ്‌ഫോമുകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരം ഡിസൈനുകൾ മാറ്റാൻ മൂന്ന് മാസത്തെ സമയമാണ് അവർക്ക് അനുവദിച്ചിരുന്നത്. എന്നിരുന്നാലും, പല പ്ലാറ്റ്‌ഫോമുകളും ഇത്തരം രീതികളിൽ മാറ്റം വരുത്തിയിട്ടില്ലെന്നതാണ് പുതിയ ലോക്കൽ സർക്കിൾസ് സർവേ തെളിയിക്കുന്നത്.