AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Google Veo 3: വിയോ 3 അടക്കം 19,500 രൂപയുടെ ഗൂഗിൾ എഐ പ്രോ പ്ലാൻ ഇന്ത്യക്കാർക്ക് സൗജന്യം; എങ്ങനെ സ്വന്തമാക്കാമെന്നറിയാം

Google Veo 3 Free For Indians: ഇന്ത്യക്കാർക്ക് ഗൂഗിൾ വിയോ 3 സൗജന്യം. 19,500 രൂപ വിലവരുന്ന ഗൂഗിൾ എഐ പ്രോ പ്ലാൻ എങ്ങനെ സൗജന്യമായി സ്വന്തമാക്കാനാവുമെന്ന് പരിശോധിക്കാം.

Google Veo 3: വിയോ 3 അടക്കം 19,500 രൂപയുടെ ഗൂഗിൾ എഐ പ്രോ പ്ലാൻ ഇന്ത്യക്കാർക്ക് സൗജന്യം; എങ്ങനെ സ്വന്തമാക്കാമെന്നറിയാം
ഗൂഗിൾ എഐ പ്രോImage Credit source: Social Media
abdul-basith
Abdul Basith | Published: 17 Jul 2025 14:27 PM

19,500 രൂപയുടെ ഗൂഗിൾ എഐ പ്രോ പ്ലാൻ ഇന്ത്യക്കാർക്ക് സൗജന്യം. ഏറ്റവും അഡ്വാൻസ്ഡ് ആയ ടെക്സ്റ്റ് ടു വിഡിയോ ജനറേഷൻ ടൂൾ വിയോ 3 അടക്കമാണ് ലഭിക്കുക. 2 ടിബി ക്ലൗഡ് സ്റ്റോറേജ്, ജിമെയിൽ, ഡോക്സ് തുടങ്ങി എല്ലാ ഗൂഗിൾ ആപ്പുകളിലും എഐ ഫീച്ചറുകൾ തുടങ്ങി വളരെ ബ്രഹത്തായ ബണ്ടിൽ ഓഫറാണ് ഇത്.

ആർക്ക് ലഭിക്കും?
ഇന്ത്യക്കാരായ വിദ്യാർത്ഥികൾക്കാണ് ഈ ഓഫറുള്ളത്. 18 വയസോ അതിന് മുകളിലോ പ്രായമുള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 12 മാസത്തേക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താനാവും. ജെമിനി 2.5 പ്രോ, വിയോ 3 തുടങ്ങിയവയും ഈ ഓഫറിൽ ഉൾപ്പെടുന്നു.

നിബന്ധനകൾ
വിദ്യാർത്ഥിയ്ക്ക് 18 വയസോ അതിന് മുകളിലോ പ്രായമുണ്ടാവണം എന്നതാണ് ആദ്യത്തെ നിബന്ധന. ഇന്ത്യക്കാരനാവണം. പേഴ്സണലൈസ്ഡ് ഗൂഗിൾ അക്കൗണ്ട് ആവണം എന്നത് നിർബന്ധമാണ്. സൂപ്പർവൈസ്ഡ് അക്കൗണ്ടുകളിൽ ഓഫർ ലഭിക്കില്ല. തേർഡ് പാർട്ടി പ്ലാറ്റ്ഫോമുകൾ വഴി സ്ബ്സ്ക്രിപ്ഷൻ എടുക്കാനാവില്ല. ഗൂഗിൾ പേയ്മെൻ്റ്സ് അക്കൗണ്ടിൽ വാലിഡായ പേയ്മെൻ്റ് മെത്തേഡ് ആഡ് ചെയ്തിരിക്കണം.

Also Read: Grok AI: ‘എന്തും’ സംസാരിക്കാം, വസ്ത്രം അഴിയ്ക്കാം; എഐ കമ്പാനിയനെ അവതരിപ്പിച്ച് ഇലോൺ മസ്കിൻ്റെ ഗ്രോക്

എങ്ങനെ ഓഫർ നേടാം?
ഗൂഗിൾ വൺ സ്റ്റുഡൻ്റ് ഓഫർ പേജിൽ പോവുക. സ്കൂളിൻ്റെ പേരും ജനന തീയതിയും മുഴുവൻ പേരും ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകുക. ഈ സ്കൂളിൽ തന്നെ പഠിക്കുന്ന വിദ്യാർത്ഥിയാണെന്ന് തെളിയിക്കുന്ന രേഖ, ആവശ്യപ്പെട്ടാൽ ഹാജരാക്കുക, വെരിഫൈഡ് ആയാൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് എഐ പ്രോ പ്ലാൻ സബ്സ്ക്രൈബ് ചെയ്യാനാവും. ഈ വർഷം സെപ്തംബർ 15 ആണ് ഓഫർ നേടാനുള്ള അവസാന തീയതി. ആദ്യ വർഷം സൗജന്യമാണെങ്കിലും ട്രയൽ പീരിയഡ് അവസാനിക്കും മുൻപ് ഇത് ക്യാൻസൽ ചെയ്തില്ലെങ്കിൽ ഓട്ടോമാറ്റിക് ബില്ലിങ് ആരംഭിക്കും.